Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാലദ്വീപും ശ്രീലങ്കയും റൂബെല്ലാ മുക്തമായി; തെക്ക് - കിഴക്കൻ ഏഷ്യൻ മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രണ്ട് രാജ്യങങ്ങളായി മാലദ്വീപും ശ്രീലങ്കയും

മാലദ്വീപും ശ്രീലങ്കയും റൂബെല്ലാ മുക്തമായി; തെക്ക് - കിഴക്കൻ ഏഷ്യൻ മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രണ്ട് രാജ്യങങ്ങളായി മാലദ്വീപും ശ്രീലങ്കയും

സ്വന്തം ലേഖകൻ

കൊളമ്പോ: മാലദ്വീപും ശ്രീലങ്കയും റൂബെല്ലാ മുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനയുടെ മീസീൽസ്, റൂബെല്ല നിർമ്മാർജനത്തിന്റെ സ്ഥിതി വിലയിരുത്തുന്ന കമ്മീഷന്റെ അഞ്ചാമത് യോഗത്തിലാണ് ഇരുരാജ്യങ്ങളും മീസീൽസ്, റൂബെല്ല മുക്തമായതായി പ്രഖ്യാപിച്ചത്.

തെക്ക് - കിഴക്കൻ ഏഷ്യൻ മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ രണ്ട് രാജ്യങ്ങളാണിതെന്നും ലോകാരോഗ്യ സംഘടയുടെ ശ്രീലങ്ക ഘടകം പ്രസ്താവനയിൽ പറഞ്ഞു. എപ്പിഡമിയോളജി, വൈറോളജി, പൊതുജനാരോഗ്യം എന്നീ മേഖലകളിലെ 11 സ്വതന്ത്ര അന്താരാഷ്ട്ര വിദഗ്ദ്ധർ അടങ്ങുന്നതാണ് കമ്മീഷൻ.

മൂന്നു വർഷത്തിലധികമായി രോഗം പടരുന്നില്ലെന്ന് സ്ഥീരീകരിക്കുമ്പോഴാണ് ഒരു രാജ്യം മീസീൽസ്, റൂബെല്ല നിർമ്മാർജനം ചെയ്തതായി പ്രഖ്യാപിക്കപ്പെടുക. ഇക്കാര്യത്തിൽ ശക്തമായ നിരീക്ഷണ സംവിധാനങ്ങളുമുണ്ടാകും. ഇന്ത്യ, ബംഗ്ലാദേശ്, ഇന്ത്യോനീഷ്യ, തായ്ലൻഡ് അടക്കം 11 രാജ്യങ്ങളാണ് ലോകാരോഗ്യ സംഘടയുടെ തെക്ക് - കിഴക്കൻ ഏഷ്യൻ മേഖലയിൽ വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP