Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്ലാനിങ് കമ്മിഷനും പഞ്ചവത്സര പദ്ധതിയും നോട്ട് അസാധുവാക്കലും അടക്കം ഒഴിവായി; സിബിഎസ്ഇ വെട്ടിക്കുറച്ച സിലബസ് വിവരങ്ങൾ ഇങ്ങനെ

പ്ലാനിങ് കമ്മിഷനും പഞ്ചവത്സര പദ്ധതിയും നോട്ട് അസാധുവാക്കലും അടക്കം ഒഴിവായി; സിബിഎസ്ഇ വെട്ടിക്കുറച്ച സിലബസ് വിവരങ്ങൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് കാലമായതിനാൽ പഠനം വീട്ടിലേക്ക് ചുരുങ്ങിയതോടെ സിലബസുകൾ വെട്ടി കുറച്ചിരിക്കുകയാണ് സിബിഎസ്ഇ. പാഠ്യപദ്ധതിയുടെ 30 ശതമാനമാണ് സി.ബി.എസ്.ഇ ഒഴിവാക്കിയത്. സിബിഎസ്ഇ വെട്ടിക്കുറച്ച സിലബസ് വിവരങ്ങൾ ഇങ്ങനെ പൗരത്വം, ദേശീയത, മതേതരത്വം, ഫെഡറലിസം, പ്ലാനിങ് കമ്മിഷനും പഞ്ചവത്സര പദ്ധതിയും എന്നീ പാഠഭാഗങ്ങൾ 11, 12 ക്ലാസുകളിൽ പഠിപ്പിക്കില്ല. പൊളിറ്റിക്കൽ സയൻസിൽനിന്നാണ് ഇവ നീക്കംചെയ്തത്. സിലബസ് കുറച്ചുകൊണ്ട് ബോർഡ് ഇറക്കിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 12-ാം ക്ലാസിലെ ബിസിനസ് സ്റ്റഡീസിൽനിന്ന് നോട്ട് അസാധുവാക്കലും ഒഴിവാക്കി. നേപ്പാൾ അടക്കം ചില അയൽരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധവും വിദ്യാർത്ഥികൾ പഠിക്കേണ്ട.

പ്രധാന ഭാഗങ്ങൾ നിലനിർത്തി അപ്രധാനമായവയാണ് സിലബസിൽനിന്ന് ഒഴിവാക്കിയതെന്നാണു വിശദീകരണം. ഒഴിവാക്കിയ ഭാഗങ്ങൾ ഇന്റേണൽ അസസ്മെന്റിലും വർഷാവസാന ബോർഡ് പരീക്ഷയിലും ഉൾപ്പെടുത്തില്ല. 2020-21 വർഷത്തെ സിലബസ് കുറയ്ക്കാൻ തീരുമാനിക്കുന്നതിനുമുമ്പ് സ്‌കൂളുകളിൽനിന്നും മറ്റും അഭിപ്രായങ്ങൾ തേടിയപ്പോൾ 1500-ലധികം നിർദേശങ്ങൾ ലഭിച്ചിരുന്നതായി മാനവശേഷിമന്ത്രി രമേഷ് പൊഖ്രിയാൽ അറിയിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ അധ്യയനദിവസങ്ങൾ നഷ്ടപ്പെട്ടതുകാരണമാണ് സിലബസ് ലഘൂകരിക്കാൻ മന്ത്രാലയം തീരുമാനിച്ചത്.

ഒഴിവാക്കിയ പ്രധാന ഭാഗങ്ങൾ

ഒമ്പതാം ക്ലാസ്
ഇംഗ്ലീഷ്- പാസീവ് വോയ്സ്, പ്രിപ്പോസിഷൻസിന്റെ ഉപയോഗം

സാമൂഹികശാസ്ത്രം- ജനസംഖ്യ, ജനാധിപത്യ അവകാശം, ഇന്ത്യയിലെ ഭക്ഷ്യസുരക്ഷ

കണക്ക്- ട്രയാങ്കിൾ, ഇൻട്രൊഡക്ഷൻ ടു യൂക്ലിഡ്‌സ് ജ്യോമെട്രി ആൻഡ് ഹിസ്റ്റോഗ്രാംസ്

ഹിന്ദി- മേരെ ബച്ച്പൻ കേ ദിൻ (മഹാദേവി വർമ), ഏക് കുട്ട ഔർ മെയ്‌ന (ഹസ്രി പ്രസാദ് ദ്വിവേദി)

10-ാം ക്ലാസ്
ഇംഗ്ലീഷ്- ദ മിഡ്‌നൈറ്റ് വിസിറ്റർ, ഹൗ ടു ടെൽ വൈൽഡ് അനിമൽസ്

സാമൂഹികശാസ്ത്രം- വനംവന്യജീവി, ജനാധിപത്യവും നാനാത്വവും, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, പ്രധാന സമരങ്ങൾ, ആധുനിക ലോകം

സയൻസ്- ലോഹവും ലോഹമല്ലാത്തതും, പൈതൃകവും വികാസവും, മനുഷ്യന്റെ കണ്ണിലെ ലെൻസിന്റെ പ്രവർത്തനം, ഊർജത്തിന്റെ സ്രോതസ്സ്

കണക്ക് -ഏരിയ ഓഫ് എ ട്രയാങ്കിൾ, കൺസ്ട്രക്ഷൻ ഓഫ് എ ട്രയാങ്കിൾ, ഫ്രസ്റ്റം ഓഫ് എ കോൺ

ഹിന്ദി- സ്ത്രീ ശിക്ഷാ കേ വിരോധി കുത്രകോൺ കാ ഖണ്ഡൻ (മഹാവീർ പ്രസാദ് ദ്വിവേദി)

11-ാം ക്ലാസ്
പൊളിറ്റിക്കൽ സയൻസ്- ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം

ചരിത്രം- സംസ്‌കാരങ്ങളുടെ ഏറ്റുമുട്ടൽ, നാടോടിസാമ്രാജ്യവും മുൻകാല സമൂഹങ്ങളും

സാമ്പത്തികശാസ്ത്രം- മോണോപൊളി, മോണോപൊളിസ്റ്റിക് കോംപറ്റീഷൻ മീനിങ് ആൻഡ് ഫീച്ചേഴ്‌സ്

ബിസിനസ് സ്റ്റഡീസ്- ജി.എസ്.ടി.

ഭൂമിശാസ്ത്രം- കാലാവസ്ഥ, പ്രകൃതിദുരന്തങ്ങൾ,

ഫിസിക്‌സ്- ഹീറ്റ് എൻജിൻ ആൻഡ് റെഫ്രിജറേറ്റർ, ഹീറ്റ്, താപനില, ഹീറ്റ് ട്രാൻസ്ഫർ കണ്ടക്ഷൻ, കൺവെക്ഷൻ ആൻഡ് റേഡിയേഷൻ

12-ാം ക്ലാസ്
പൊളിറ്റിക്കൽ സയൻസ്- സോഷ്യൽ ആൻഡ് ന്യൂ സോഷ്യൽ മൂവ്‌മെന്റ്‌സ് ഇൻ ഇന്ത്യ, പ്ലാനിങ് കമ്മിഷനും പഞ്ചവത്സര പദ്ധതിയും, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മ്യാന്മാർ എന്നിവയുമായുള്ള ഇന്ത്യയുടെ ബന്ധം

ചരിത്രം- കൊളോണിയലിസം ആൻഡ് ദ കൺട്രിസൈഡ്, കൊളോണിയൽ സിറ്റീസ് ആൻഡ് അണ്ടർസ്റ്റാൻഡിങ് പാർട്ടീഷൻ

ബിസിനസ് സ്റ്റഡീസ്- നോട്ട് അസാധുവാക്കൽ

സാമ്പത്തികശാസ്ത്രം- ഇന്ത്യയിൽ വിദ്യാഭ്യാസമേഖലയുടെ വളർച്ച, ഓൾട്ടർനേറ്റീവ് ഫാമിങ് ആൻഡ് ഓർഗാനിക് ഫാമിങ്

ഭൂമിശാസ്ത്രം- അന്താരാഷ്ട്രവ്യാപാരം, ലാൻഡ് റിസോഴ്‌സസ് ആൻഡ് അഗ്രിക്കൾച്ചർ

ഫിസിക്‌സ് -കാർബൺ റെസിസ്റ്റേഴ്‌സ്, കളർകോഡ് ഫോർ കാർബൺ, ഡേവിസൺജർമർ എക്‌സ്പെരിമെന്റ്, റേഡിയോ ആക്ടിവിറ്റി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP