Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാമ്പിനെ ഒരു ആയുധമാക്കിയാണ് കൃത്യം നടത്തിയത്; സംശയത്തിന് ഇടനൽകാതെ കൊലപ്പെടുത്താനാണ് പ്രതി പാമ്പിനെ ഉപയോഗിച്ചത്; അതിന് ശ്രമിച്ചപ്പോൾ വന്ന ചില അസ്വാഭാവികതകൾ എല്ലാം പൊളിച്ചു; ആസൂത്രണത്തിലെ പഴിവാണ് അഞ്ചലിലെ ക്രൂരനെ കുടുക്കാനുള്ള ഏക തെളിവ്; ഉത്രാ കേസിൽ പ്രോസിക്യൂട്ടറായി എത്തുന്നത് കോടതികളെ ഇളക്കി മറിക്കുന്ന കൊല്ലത്തെ അഭിഭാഷകൻ; സൂരജിനെ വിചാരണ പൂട്ടിൽ പെടുത്താൻ അഡ്വ ജി മോഹൻരാജ് എത്തുമ്പോൾ

പാമ്പിനെ ഒരു ആയുധമാക്കിയാണ് കൃത്യം നടത്തിയത്; സംശയത്തിന് ഇടനൽകാതെ കൊലപ്പെടുത്താനാണ് പ്രതി പാമ്പിനെ ഉപയോഗിച്ചത്; അതിന് ശ്രമിച്ചപ്പോൾ വന്ന ചില അസ്വാഭാവികതകൾ എല്ലാം പൊളിച്ചു; ആസൂത്രണത്തിലെ പഴിവാണ് അഞ്ചലിലെ ക്രൂരനെ കുടുക്കാനുള്ള ഏക തെളിവ്; ഉത്രാ കേസിൽ പ്രോസിക്യൂട്ടറായി എത്തുന്നത് കോടതികളെ ഇളക്കി മറിക്കുന്ന കൊല്ലത്തെ അഭിഭാഷകൻ; സൂരജിനെ വിചാരണ പൂട്ടിൽ പെടുത്താൻ അഡ്വ ജി മോഹൻരാജ് എത്തുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ദൃക്‌സാക്ഷികളില്ലാത്ത ഉത്ര വധക്കേസിൽ ഭർത്താവ് സൂരജിനെ കുടുക്കാനെത്തുന്നത് ഏറെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അഡ്വക്കേറ്റ് ജി. മോഹൻരാജ്. രശ്മി വധക്കേസ്, പൊലീസുകാരനെ കുത്തിക്കൊന്നതിന് ആട് ആന്റണിക്കെതിരായ കേസ്, കോട്ടയം എസ്എംഇ റാഗിങ്, ആവണീശ്വരം മദ്യദുരന്തം, ഹരിപ്പാട് ജലജ വധം, വിദേശവനിത ലിഗയുടെ മരണം തുടങ്ങിയ കേസുകളിലാണ് ജി. മോഹൻരാജ് പ്രോസിക്യൂട്ടറായിരുന്നത്. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യൂവിനെ കുത്തിക്കൊന്ന കേസിലും മോഹൻരാജ് തന്നെയാണ് പബ്ലിക് പ്രോസിക്യൂട്ടർ.

അതുകൊണ്ട് തന്നെ ഉത്രയുടെ കുടുംബവും പ്രതീക്ഷയിലാണ്. അപൂർവ്വങ്ങളിൽ അത്യപൂർവ്വ കേസായി അഞ്ചലിലെ ക്രൂരത മാറുമെന്നാണ് വിലിയിരുത്തൽ. അതിനിടെ സാഹചര്യത്തെളിവുകളാണ് പ്രധാനമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. മോഹൻരാജ് പറയുന്നു. അപൂർവങ്ങളിൽ അപൂർവമായ കേസ് വെല്ലുവിളികൾ നിറഞ്ഞതാണെങ്കിലും പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാനാകുമെന്നാണ് പ്രതീക്ഷ. പ്രോസിക്യൂഷന് ശക്തമായ തെളിവുകളുണ്ടെന്നും അതുകൊണ്ട് തന്നെ പ്രതികൾ ശിക്ഷിക്കപ്പെടുമെന്നും വക്കീലിന് ഉറപ്പുണ്ട്. എത്രയും വേഗം കേസിൽ കുറ്റപത്രം നൽകാനാണഅ നീക്കം.

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളാണ് പ്രധാനം. വലിയ ആസൂത്രണത്തോടെ ചെയ്ത കൊലപാതകമാണിത്. എത്ര കൃത്യമായി ആസൂത്രണം ചെയ്താലും ഒരു പിഴവുണ്ടാകും. ആ ആസൂത്രണത്തിലെ പിഴവുകളാണ് പ്രോസിക്യൂഷന്റെ ആയുധമെന്ന് മോഹൻരാജ് പറയുന്നു. അന്വഷണം നല്ലരീതിയിലാണ് നടന്നത്. ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം വളരെ ശക്തമായ തെളിവുകളാണ്. പാമ്പിന്റെ ഡിഎൻഎ അടക്കമുള്ള തെളിവുകളും നിർണായകമാണെന്ന് അഭിഭാഷകൻ വിശദീകരിച്ചു.

പാമ്പിനെ ഒരു ആയുധമാക്കിയാണ് കൃത്യം നടത്തിയത്. ഇത് കേസിൽ വെല്ലുവിളിയാണ്. സംശയത്തിന് ഇടനൽകാതെ കൊലപ്പെടുത്താനാണ് പ്രതി പാമ്പിനെ ഉപയോഗിച്ചത്. സ്വഭാവിക മരണമാക്കാനായിരുന്നു ശ്രമം. എന്നാൽ അതിന് ശ്രമിച്ചപ്പോൾ വന്ന ചില അസ്വാഭാവികതകൾ എല്ലാം പൊളിച്ചു. ഈ പിഴവുകളാകും കേസിൽ നിർണ്ണായകമാകുക. കഴിഞ്ഞ ദിവസമാണ് ഉത്ര വധക്കേസിന്റെ സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി ജി. മോഹൻരാജിനെ സർക്കാർ നിയമിച്ചത്.

കൊല്ലം റൂറൽ എസ്‌പി. ഹരിശങ്കറും മോഹൻരാജിനെ പ്രോസിക്യൂട്ടറായി നിയമിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അടൂർ പറക്കോട്ട് സ്വദേശിയായ സൂരജ് പണം നൽകി വാങ്ങിയ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നാണ് കേസ്. കൊലപാതകത്തിന് മുമ്പ് പാമ്പിനെ ഉപയോഗിച്ച് രണ്ട് കൊലപാതകശ്രമങ്ങളും നടത്തിയിരുന്നു. കൊല്ലം ബാറിലെ അഭിഭാഷകനായ ജി. മോഹൻരാജ് ഏറെ കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.

അഞ്ചൽ പൊലീസ് രജിസ്റ്റർ ചെയ്ത ക്രൈം 1540/2020 നമ്പരിലാണ് ഉത്ര വധക്കേസുള്ളത്. പണം നൽകി വാങ്ങിയ പാമ്പിനൈക്കാണ്ടു കടിപ്പിച്ചു ഭാര്യയെ കൊലപ്പെടുത്തിയെന്നാണ് കേസ്. അപൂർവങ്ങളിൽ അപൂർവമായ കേസിന്റെ കുറ്റപത്രം തയ്യാറാക്കുന്ന ജോലികൾ തുടങ്ങി. ഉത്രയുടെ ഭർത്താവ് സൂരജ് പ്രധാന പ്രതിയായ കേസിൽ ദൃക്‌സാക്ഷികളില്ലെന്നതാണ് പ്രധാനം. സൂരജിന് പാമ്പിനെ നൽകിയതിന് അറസ്റ്റിലായ പാമ്പുപിടുത്തക്കാരൻ സുരേഷിനെ കേസിൽ മാപ്പ്സാക്ഷിയാക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

ഉത്ര ഗാർഹിക പീഡനത്തിന് ഇരയായെന്ന് ഇതിനകം തന്നെ അന്വേഷണം സംഘത്തിന് വ്യക്തമായ തെളിവുകൾ ലഭിച്ചിരുന്നു. കൊലപാതകത്തിന് തൊട്ട് മുൻപ് മാസങ്ങളോളം ഉത്ര മാനസിക പീഡനത്തിന് ഇരയായെന്നാണ് കണ്ടെത്തൽ. എന്നാൽ നിലവിലെ സാഹചര്യത്തിൽ സൂരജിന്റെ അമ്മയേയും സഹോദരിയേയും ഗാർഹിക പീഡനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് അന്വേഷണം സംഘത്തിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP