Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി കൗൺസിലറിന്റെ മുൻകാല ഡ്രൈവർ; എസ് കെ പി ടിമ്പേഴ്‌സിൽ കാറോട്ടിച്ചു നടന്ന സന്ദീപിന്റെ വളർച്ച അതിവേഗം; സിപിഎമ്മിന് കച്ചിതുരുമ്പായി ബിജെപിക്കാരനും സ്വപ്‌നയുടെ വിശ്വസ്തൻ; കള്ളക്കടത്ത് ആസൂത്രകയുടെ കാർ ഷോപ്പിലെ പങ്കാളികളിൽ സിപിഎം ബന്ധവും; ഗൾഫിൽ നിന്ന് വെറുകൈയുമായി നാട്ടിലെത്തിയ സ്വപ്നയ്ക്ക് ഇപ്പോൾ കോടികളുടെ നിക്ഷേപം; നഗരത്തിൽ പ്രധാനഭാഗത്ത് കെട്ടിടം പണിയും; കാർ ഷോപ്പിന് പുറമേ റിയൽ എസ്റ്റേറ്റ് ബിസിനസും; സ്വപ്‌നയുടെ സ്വത്തെല്ലാം കണ്ടുകെട്ടിയേക്കും

ബിജെപി കൗൺസിലറിന്റെ മുൻകാല ഡ്രൈവർ; എസ് കെ പി ടിമ്പേഴ്‌സിൽ കാറോട്ടിച്ചു നടന്ന സന്ദീപിന്റെ വളർച്ച അതിവേഗം; സിപിഎമ്മിന് കച്ചിതുരുമ്പായി ബിജെപിക്കാരനും സ്വപ്‌നയുടെ വിശ്വസ്തൻ; കള്ളക്കടത്ത് ആസൂത്രകയുടെ കാർ ഷോപ്പിലെ പങ്കാളികളിൽ സിപിഎം ബന്ധവും; ഗൾഫിൽ നിന്ന് വെറുകൈയുമായി നാട്ടിലെത്തിയ സ്വപ്നയ്ക്ക് ഇപ്പോൾ കോടികളുടെ നിക്ഷേപം; നഗരത്തിൽ പ്രധാനഭാഗത്ത് കെട്ടിടം പണിയും; കാർ ഷോപ്പിന് പുറമേ റിയൽ എസ്റ്റേറ്റ് ബിസിനസും; സ്വപ്‌നയുടെ സ്വത്തെല്ലാം കണ്ടുകെട്ടിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്തിൽ തിരുവനന്തപുരം സ്വദേശിയായ സന്ദീപ് നായരും പ്രതിയാകുമ്പോൾ വെട്ടിലാകുന്നത് ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലറുടെ മുൻ ഡ്രൈവറാണ് സന്ദീപ്. സന്ദീപിന്റെ പേരുയർത്തി രാഷ്ട്രീയ പ്രതിരോധം തീർക്കാനാണ് സിപിഎം ശ്രമം. സരിത്തിനും സ്വപ്നയ്ക്കും ഒപ്പം സന്ദീപും സ്വർണക്കടത്തിൽ പങ്കാളിയാണെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. ഇതോടെ ഒളിവിൽപോയ സന്ദീപിനായി തിരച്ചിൽ ഊർജിതമാക്കി. സ്വപ്‌നയും സന്ദീപും ഒരുമിച്ചാണ് ഒളിവിൽ പോയതെന്നാണ് സൂചന.

സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെയാണ് സൗമ്യയെ കൊച്ചി കസ്റ്റംസ് ഓഫീസിലെത്തിച്ചത്. സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്ന് സൗമ്യ മൊഴിനൽകിയിട്ടുണ്ട്. ചില സംശയങ്ങൾ തോന്നിയിരുന്നെങ്കിലും സ്വർണക്കടത്താണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഇവർ മൊഴി നൽകിയതായാണ് വിവരം. കേസിൽ സൗമ്യയെ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചു. സരിത്തും സ്വപ്നയുമായും അടുത്ത ബന്ധമുള്ളയാളാണ് സന്ദീപ്. ഇയാളുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് സ്പീക്കർ പി. ശ്രീരാമകൃഷ്ണനായിരുന്നു. ഡിപ്ലോമാറ്റിക് ബാഗേജ് അയച്ച യു.എ.ഇയിലെ ഫാസിൽ എന്നയാളുടെ കേരളത്തിലെ ബന്ധത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇയാൾ സന്ദീപിന്റെ സുഹൃത്താണ്.

സ്വപ്‌നയുടെ വളർച്ച അതിവേഗമായിരുന്നു. ഭർത്താവുമായി പിണങ്ങി അബുദാബിയിൽ നിന്ന് എത്തി 2012 മുതൽ തലസ്ഥാനത്ത് തങ്ങി. ഇതിനിടെ ട്രാവൽ ഏജൻസികളിൽ മാറിമാറി ജോലിചെയ്തു. പിന്നീട് എയർ ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥന്റെ സഹായത്തിൽ ഗ്രൗണ്ട് ഹാൻഡ്ലിങ്ങ് വിഭാഗമായ സാറ്റ്സിൽ ജോലിക്കെത്തി. ഈ കാലയളവിലാണ് ക്രിമിനൽ കേസിൽ പ്രതിയാകുന്നത്. വീണ്ടും വിവാഹിതയായി. കോൺസുലേറ്റിലെ ജീവനക്കാരിയുമായി. ഗൾഫിൽനിന്ന് കാര്യമായ സമ്പാദ്യമില്ലാതെ നാട്ടിലെത്തിയ സ്വപ്നയുടെ ഇപ്പോഴത്തെ നിക്ഷേപങ്ങൾക്ക് കോടികളുടെ മതിപ്പുണ്ട്. നഗരത്തിൽ പ്രധാനഭാഗത്ത് ഒരു കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നുണ്ട്. കാർ ഷോപ്പിലെ നിക്ഷേപത്തിനുപുറമെ മറ്റു റിയൽ എസ്റ്റേറ്റ് ബിസിനസിലും മുടക്കുമുതലുണ്ട്.

എയർ ഇന്ത്യാ സാറ്റ്സിൽ പ്രവർത്തിക്കുമ്പോൾ 24,000 രൂപയായിരുന്നു മാസശമ്പളം. കോൺസുലേറ്റിലെ ശമ്പളത്തിനും വ്യക്തമായ രേഖകളുണ്ട്. ഇതിനുശേഷം ഇവരുടെ സമ്പാദ്യത്തിലുള്ള വർധനവാണ് കസ്റ്റംസ് അനേഷിക്കുന്നത്. ഒരുതവണ സ്വർണം കടത്തുമ്പോൾ 15 ലക്ഷമായിരുന്നു പ്രതിഫലം. സ്വർണക്കടത്തിലൂടെ ആർജിച്ച സ്വത്ത് കണ്ടുകെട്ടാനാണ് അന്വേഷണ ഏജൻസികളുടെ നീക്കം. സ്വപ്‌നയുടെ കാർ നിക്ഷേപമുള്ള സ്ഥാപനത്തിൽ പ്രമുഖ സിപിഎം നേതാവിന്റെ മകനും പങ്കാളിത്തമുണ്ടെന്നാണ് സൂചന. ഇതെല്ലാം രാഷ്ട്രീയ ചർ്ച്ചകളിലേക്ക് കടന്നു വരും. ഈ സാഹചര്യത്തിലാണ് സ്വർണ്ണ കടത്തിലെ പ്രതി സന്ദീപിന്റെ ബിജെപി ബന്ധവും ചർച്ചായാക്കുന്നത്.

കള്ളക്കടത്തിൽ സന്ദീപിന്റെ പങ്കു വ്യക്തമായതോടെയാണ് ഭാര്യ സൗമ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. സന്ദീപിനു കള്ളക്കടത്തു സംഘവുമായുള്ള അടുപ്പം സൗമ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യമെന്നു പറഞ്ഞ് ഭർത്താവ് ഒറ്റയ്ക്കു നടത്തിയ വിദേശയാത്രകളിൽ സംശയം തോന്നിയിരുന്നതായി സൗമ്യ മൊഴി നൽകി. തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിൽ ജീവനക്കാരനായിരുന്ന സന്ദീപ് വളരെ പെട്ടെന്നു സാമ്പത്തികവളർച്ച നേടിയത് സംശയകരമാണെന്നു നാട്ടുകാരും പറയുന്നു. ദുബായ് ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള എസ് കെ പി ടിമ്പേഴ്‌സിലായിരുന്നു സന്ദീപിന്റെ ആദ്യ ജോലി. തിരുവനന്തപുരത്ത് നിരവധി ഷോറൂമുകൾ ഇവർക്കുണ്ട്.

സ്വർണക്കടത്തു കേസ് വിവാദത്തിൽ ബിജെപി അഖിലേന്ത്യാ നേതൃത്വം കക്ഷി ചേരുകയും പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയും സമരങ്ങൾ തുടങ്ങുകയും ചെയ്തതോടെ പിണറായി സർക്കാർ രാഷ്ട്രീയമായി കടുത്ത സമ്മർദത്തിലായിരുന്നു. പഴുതടച്ച അന്വേഷണമുണ്ടാകുമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെയും ബിജെപി അഖിലേന്ത്യാ ജനറൽ സെക്രട്ടറി വി. മുരളീധർ റാവുവിന്റെയും മുന്നറിയിപ്പിനെക്കാൾ ആർഎസ്എസ് ഇടപെടലാണു സിപിഎം ഉദ്വേഗത്തോടെ വീക്ഷിക്കുന്നത്. ഇതിനിടെയാണ് ബിജെപി ബന്ധവും ചർച്ചയാകുന്നത്. സന്ദീപും കുമ്മനവും ചേർന്ന് നിൽക്കുന്ന ഫോട്ടോയും പുറത്തു വന്നിരുന്നു. അതിനിടെ മുഖ്യപ്രതി മുഖ്യമന്ത്രിയുടെ ഓഫിസിലെ നിത്യ സന്ദർശകയായിരുന്നുവെന്നും കൈകൾ ശുദ്ധമെന്നു തെളിയിക്കേണ്ടതു മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തമാണെന്നും ആർഎസ്എസിന്റെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് ട്വിറ്ററിൽ കുറിച്ചിരുന്നു.

തിരുവനന്തപുരം വിമാനത്താവളം വഴി മാത്രമല്ല, കൊച്ചി തുറമുഖം വഴിയും നയതന്ത്ര പാഴ്‌സലിൽ സ്വർണം കടത്തിയെന്നു സംശയം. അന്വേഷണം വിപുലീകരിക്കുമ്പോൾ ഇതും വിശദമായി പരിശോധിക്കും. വ്യോമ, സമുദ്ര മാർഗങ്ങൾക്കു പുറമേ കരമാർഗവും ഇന്ത്യയിലേക്കു സ്വർണം കടത്തുന്നുണ്ട്. നേപ്പാൾ, ഭൂട്ടാൻ, മ്യാന്മർ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ വഴിയാണിത്. ചൈന, തയ്വാൻ, ഹോങ്കോങ് എന്നിവിടങ്ങളിൽ നിന്ന് ഇ-കൊമേഴ്‌സ് മാർഗവും വഴിയും കള്ളക്കടത്തുകാർ പരീക്ഷിക്കുന്നുണ്ട്. എല്ലാ വിമാനത്താവളങ്ങളിലൂടെയും സ്വർണക്കടത്തു നടക്കുന്നുണ്ട്; ചിലതു പിടിക്കപ്പെടുന്നുമുണ്ട്. എന്നാൽ, നയതന്ത്ര പാഴ്‌സലിലൂടെയുള്ള കള്ളക്കടത്ത് പിടിക്കുന്നത് ആദ്യമാണ്.

കഴിഞ്ഞ വർഷം കേരളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ കള്ളക്കടത്തിനു കൂട്ടുനിന്നതിന് അറസ്റ്റിലായി. തിരുവനന്തപുരത്ത് 5 പേരെ സിബിഐയുടെ കൊച്ചി യൂണിറ്റും കോഴിക്കോട്ടും കണ്ണൂരിലുമായി 4 പേരെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസുമാണ് (ഡിആർഐ) അറസ്റ്റ് ചെയ്തത്. തിരുവനന്തപുരത്ത് കസ്റ്റംസ് സൂപ്രണ്ട് തന്നെ അറസ്റ്റിലായിരുന്നു. ദുബായിൽ നിന്ന് തിരുവനന്തപുരത്തേക്ക് 6 തവണ സ്വർണം കടത്തിയ വനിത ദുബായിൽ ഒരു പാക്കിസ്ഥാനിയുമായി ചേർന്ന് ബ്യൂട്ടി പാർലർ നടത്തിയിരുന്നു എന്നറിഞ്ഞതോടെ അന്വേഷണം എൻഐഎയും റോയും ഏറ്റെടുത്തു. പാക്കിസ്ഥാൻ ബന്ധത്തിനു തീവ്രവാദ സ്വഭാവമുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ഇതേ തരത്തിലുള്ള അന്വേഷണം ഇവിടേയും നടക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP