Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മരിച്ചെന്ന് കരുതിയ ആൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത് മോർച്ചറിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസുമായി എത്തിയതിന് പിന്നാലെ; സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നേടിയ ശേഷം മുങ്ങിയ യുവാവിനെ കാണാനില്ല

മരിച്ചെന്ന് കരുതിയ ആൾക്ക് ജീവനുണ്ടെന്ന് കണ്ടെത്തിയത് മോർച്ചറിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസുമായി എത്തിയതിന് പിന്നാലെ; സ്വകാര്യ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നേടിയ ശേഷം മുങ്ങിയ യുവാവിനെ കാണാനില്ല

സ്വന്തം ലേഖകൻ

ആലുവ: മരിച്ചെന്ന് കരുതി മോർച്ചറിയിലേക്ക് മാറ്റാൻ ഒരുങ്ങിയതിന് പിന്നാലെ യുവാവിന് ജീവനുണ്ടെന്ന് കണ്ടെത്തി. മഹസർ തയാറാക്കിയ ശേഷം ഇൻക്വസ്റ്റിനു ചിത്രം എടുക്കുന്നതിനിടെ ഫൊട്ടോഗ്രഫർക്കു സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ജീവനുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു കൊണ്ടുപോകാൻ ആംബുലൻസുമായി എത്തിയ പൊലീസ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകി. എന്നാൽ ഇവിടെ നിന്നും മുങ്ങിയ യുവാവിനെ പിന്നീട് കണ്ടെത്താനായില്ല.

കാഷ്ലെസ് ഇൻഷുറൻസ് സൗകര്യം ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകുന്നതായി എഴുതിക്കൊടുത്ത ശേഷം ഇയാൾ ആശുപത്രിയിൽ നിന്നും പോകുകയായിരുന്നു. എന്നാൽ പാലക്കാട് സ്വദേശിയായ ഇയാൾ പിന്നീട് എങ്ങോട്ട് പോയെന്ന് വ്യക്തമല്ല. തൃക്കാക്കരയിലെ ആശുപത്രിയിലേക്കു പോകുന്നു എന്നാണ് ഫൊറൻസിക് വിഭാഗം ഡോക്ടറോടു പറഞ്ഞത്. എന്നാൽ, അവിടെ എത്തിയിട്ടില്ല.

കുപ്പിവെള്ള നിർമ്മാണ കമ്പനിയിൽ ഡ്രൈവറായിരുന്ന യുവാവ് എടത്തല ആനക്കുഴിയിൽ ഒരു വീടിനോടു ചേർന്നുള്ള മുറി വാടകയ്‌ക്കെടുത്താണു താമസിച്ചിരുന്നത്. 2 ദിവസം ആളെ പുറത്തു കാണാതിരുന്നതിനെ തുടർന്നു കെട്ടിടം ഉടമ നോക്കിയപ്പോൾ വാതിൽ അകത്തു നിന്നു കുറ്റിയിട്ടിരിക്കുകയായിരുന്നു. ഏറെനേരം തട്ടി വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഒടുവിൽ നാട്ടുകാരെ വിളിച്ചുകൂട്ടി വാതിൽ ചവിട്ടിത്തുറന്നു. മരക്കട്ടിലിന്റെ ഒരു ഭാഗം ഒടിഞ്ഞ് തല ആ വശത്തേക്കു തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു യുവാവ്.

കെട്ടിട ഉടമ അറിയിച്ചതനുസരിച്ചു പൊലീസ് എത്തി. മരണം ഉറപ്പിച്ചു. തുടർന്ന് ഇൻക്വസ്റ്റ് തയാറാക്കാനുള്ള നടപടി തുടങ്ങി. ഫൊട്ടോഗ്രഫറെ പൊലീസ് തന്നെ കൊണ്ടുവന്നിരുന്നു. കമഴ്ന്നു കിടന്ന ശരീരം ചിത്രങ്ങൾ പകർത്താൻ നിവർത്തി കിടത്തിയപ്പോഴാണ് ജീവൻ പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്നു സംശയം തോന്നിയത്. കുലുക്കി വിളിച്ചെങ്കിലും അനക്കമുണ്ടായില്ല. മദ്യപിച്ച് അവശനിലയിൽ ആയതാണെന്നാണു നിഗമനം. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP