Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സമ്പർക്ക രോഗ വ്യാപനം തുടങ്ങിയതിനു പിന്നാലെ രോഗ ബാധിതരുടെ എണ്ണം 400 കടന്നത് അതിവേഗം; മൂന്ന് പേരുടെ രോഗബാധയുടെ ഉറവിടം അറിവില്ല; റാന്നി പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളും കണ്ടെയ്ന്മെന്റ് സോണാക്കി: പത്തനംതിട്ട നഗരം പൂർണ്ണമായും അടച്ചു; രോഗവ്യാപനം ശക്തമായതോടെ പത്തനംതിട്ട കണ്ടെയിന്റ്‌മെന്റ് സോണിലേക്ക്

സമ്പർക്ക രോഗ വ്യാപനം തുടങ്ങിയതിനു പിന്നാലെ രോഗ ബാധിതരുടെ എണ്ണം 400 കടന്നത് അതിവേഗം; മൂന്ന് പേരുടെ രോഗബാധയുടെ ഉറവിടം അറിവില്ല; റാന്നി പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളും കണ്ടെയ്ന്മെന്റ് സോണാക്കി: പത്തനംതിട്ട നഗരം പൂർണ്ണമായും അടച്ചു; രോഗവ്യാപനം ശക്തമായതോടെ പത്തനംതിട്ട കണ്ടെയിന്റ്‌മെന്റ് സോണിലേക്ക്

സ്വന്തം ലേഖകൻ

പത്തനംതിട്ട: സമ്പർക്ക രോഗ വ്യാപനം തുടങ്ങിയതിനു പിന്നാലെ രോഗ ബാധിതരുടെ എണ്ണം 400 കടന്നതോടെ പത്തനംതിട്ട നഗരസഭ കണ്ടെയ്ന്മെന്റ് സോണാക്കി. രോഗവ്യാപനം ശക്തമായതോടെ നഗരം പൂർണമായി അടച്ചു. കുമ്പഴ മൽസ്യമാർക്കറ്റും അടച്ചു. റാന്നി പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളും കണ്ടെയ്ന്മെന്റ് സോണാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ ഇന്നലെ ഏഴു പേർക്കാണു കോവിഡ് സ്ഥിരീകരിച്ചത്.

ആറ് ദിവസത്തിനുള്ളിലാണ് 100 രോഗികളുണ്ടായത്. 200 രോഗികളിൽ നിന്ന് 300 കടന്നത് 9 ദിവസം കൊണ്ടായിരുന്നു. 2ന് 300 കടന്ന രോഗികളുടെ എണ്ണം ഇന്നലെ കൃത്യം 400 ആയി. അതേസമയം 3 പേർക്ക് രോഗമുക്തിയുണ്ടായതോടെ നെഗറ്റീവ് ആയവരുടെ എണ്ണം 218 ആയി. ഇന്നലെ ജില്ലയിലുള്ള മൂന്നു പേർ രോഗമുക്തരായി. നിലവിൽ പത്തനംതിട്ട ജില്ലക്കാരായ 181 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 169 പേർ ജില്ലയിലും, 12 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ഒരാൾ തമിഴ്‌നാട് സ്വദേശിയാണ്.

അതേസമയം ഉറവിടമറിയാതെ 3 പേർ രോഗബാധിതരായതോടെ സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും വ്യക്തമാക്കി. മൂന്ന് പേരും വിപുല സമ്പർക്കപ്പട്ടികയുള്ളവരാണ്. അതേസമയം പത്തനംതിട്ട നഗരസഭയിൽ തൽക്കാലം ട്രിപ്പിൾ ലോക്ഡൗൺ വേണ്ടെന്ന് ദുരന്ത നിവാരണ അഥോറിറ്റി നിർദേശിച്ചു. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ സ്രവ പരിശോധന നടത്തും. റൂട്ട് മാപ്പും സമ്പർക്ക പട്ടികയും തയാറാക്കിത്തുടങ്ങി. ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നു റാന്നി താലൂക്ക് ആശുപത്രി സ്ഥിതി ചെയ്യുന്ന റാന്നി പഞ്ചായത്തിലെ 1, 2 വാർഡുകളും കണ്ടെയ്ന്മെന്റ് സോൺ ആക്കി.

പ്രതിരോധ മാർഗങ്ങളിൽ വീഴ്ചയുണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് ഡിഎംഒ ഡോ.എ.എൽ.ഷീജ മുന്നറിയിപ്പു നൽകി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. മുതിർന്ന പൗരന്മാരും കുട്ടികളും വീടുകളിൽ കഴിയണം. വ്യാപാര സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, വാഹനങ്ങൾ എന്നിവിടങ്ങളിൽ അകലം പാലിക്കണം. മുഖാവരണം കൃത്യമായി ധരിക്കണമെന്നും കൈകളുടെ ശുചിത്വം ഉറപ്പു വരുത്തണമെന്നും ഡിഎംഒ അഭ്യർത്ഥിച്ചു.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 74 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 13 പേരും, അടൂർ ജനറൽ ആശുപത്രിയിൽ ഒൻപതു പേരും, റാന്നി മേനാംതോട്ടം സിഎഫ്എൽടിസിയിൽ 64 പേരും, പന്തളം അർച്ചന സിഎഫ്എൽടിസിയിൽ 32 പേരും ഐസലേഷനിൽ ഉണ്ട്. ആകെ 5751 പേരാണ് പത്തനംതിട്ടയിൽ നിരീക്ഷണത്തിലുള്ളത്. ജില്ലയിൽ വിദേശത്തുനിന്നും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് 135 കോവിഡ് കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിലവിൽ 1513 പേർ താമസിക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP