Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജമ്മുകശ്മീരിൽ ഭീകരരുടെ വെടിയേറ്റ് വീണത് ബിജെപി നേതാവായ വസീം ബാരിയും പിതാവും സഹോദരനും; മൂവരേയും ഭീകരർ വെടിവെച്ചിട്ടത് ബന്ദിപോരയിലുള്ള ഇവരുടെ കടയ്ക്ക് മുന്നിൽ: ഭീകരർ ആക്രമണം അഴിച്ചു വിട്ടത് സുരക്ഷാ ഉദ്യോഗസ്ഥർ വസീം ബാരിക്കൊപ്പം ഇല്ലാതിരുന്ന സമയത്ത്

ജമ്മുകശ്മീരിൽ ഭീകരരുടെ വെടിയേറ്റ് വീണത് ബിജെപി നേതാവായ വസീം ബാരിയും പിതാവും സഹോദരനും; മൂവരേയും ഭീകരർ വെടിവെച്ചിട്ടത് ബന്ദിപോരയിലുള്ള ഇവരുടെ കടയ്ക്ക് മുന്നിൽ: ഭീകരർ ആക്രമണം അഴിച്ചു വിട്ടത് സുരക്ഷാ ഉദ്യോഗസ്ഥർ വസീം ബാരിക്കൊപ്പം ഇല്ലാതിരുന്ന സമയത്ത്

സ്വന്തം ലേഖകൻ

ജമ്മുകശ്മീർ: ജമ്മുകശ്മീരിൽ ബിജെപി നേതാവിനേയും പിതാവിനേയും സഹോദരനേയും ഭീകരർ വെടിവച്ചു കൊന്നു. ബിജെപിയുടെ ബന്ദിപോര ജില്ലാ പ്രസിഡന്റ് ഷെയ്ക്ക് വസീം ബാരി, പിതാവ് ബഷീർ അഹ്മദ്, സഹോദരൻ ഉമർ എന്നിവരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ബന്ദിപോര ജില്ലയിലുള്ള ഇവരുടെ കടയ്ക്ക് മുന്നിൽ വെച്ച് രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം.

വസീം ബാരിയുടെ സുരക്ഷയ്ക്കായി നിയോഗിച്ച സുരക്ഷാ ഉദ്യോഗസ്ഥർ സംഭവസമയത്ത് ഉണ്ടായിരുന്നില്ലെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ഒപ്പമില്ലാതിരുന്ന തക്കം നോക്കി ഭീകരർ വെടിയുതിർക്കുക ആയിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർ ഈ സമയം എങ്ങോട്ട് പോയി എന്ന് വ്യക്തമല്ല. ബിജെപി ദേശീയ ജനറൽ സെക്രട്ടറി രാം മാധവ് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ ആക്രമണത്തെ അപലപിച്ചു.

സംഭവസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്ത് നിന്നും മാറി നിന്ന നടപടിയിൽ അന്വേഷണം ആരംഭിച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഐജി കെ വിജയ് കുമാർ വ്യക്തമാക്കി. ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണിലൂടെ വിവരങ്ങൾ തിരക്കുകയും മരിച്ചവരുടെ കുടുബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP