Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സന്ദീപ് നായർ സിപിഐ.എം അംഗമാണെന്ന് അമ്മ പറഞ്ഞുവെന്ന വാർത്ത പ്രാദേശിക ലേഖകന് പറ്റിയ പിഴവ്; തെറ്റാണെന്ന് ബോധ്യപ്പെട്ടതിന് ശേഷം വാർത്ത തിരുത്തി കൊടുത്തുവെന്നും കൗണ്ടർ പോയിന്റിൽ ഷാനി പ്രഭാകർ; ഷാനിയുടെ തിരുത്തൽ എ.എ റഹീം ചോദ്യം ഉന്നയിച്ചതോടെ; പ്രാദേശിക ലേഖകനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മനോരമ ന്യൂസിൽ ഷാനിയുടെ മറുപടി

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ സിപിഐ.എം അംഗമാണെന്ന് അമ്മ പറഞ്ഞുവെന്ന വാർത്ത തെറ്റായി കൊടുത്തതായിരുന്നുവെന്ന് സമ്മതിച്ച് മനോരമ ന്യൂസ്. കൗണ്ടർ പോയന്റ് ചർച്ചയിൽ മാധ്യമപ്രവർത്തക ഷാനി പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയത്.തെറ്റാണെന്ന് ബോധ്യപ്പെട്ടതിന് ശേഷം വാർത്ത, തിരുത്തി കൊടുത്തുവെന്നും ഷാനി പറഞ്ഞു. ചർച്ചയിൽ പങ്കെടുത്ത സിപിഐ.എം നേതാവും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയുമായ എ.എ റഹീം ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു ഷാനിയുടെ മറുപടി.

ഷാനിയുടെ വാക്കുകളിലേക്ക്:

ശ്രീ റഹീം താങ്കൾ ഇന്ന് ഈ ചർച്ചയിൽ ഉന്നയിക്കും എന്ന് അറിഞ്ഞുകൊണ്ട് തന്നെ വ്യക്തമായി അതിന്റെ പശ്ചാത്തലം ആ വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടറുമായി സംസാരിച്ച് അതിന്റെ വിശദാംശങ്ങൾ കൂടി ശേഖരിച്ചാണ് ഞാനും ചർച്ചയ്ക്ക് വന്നത്. റിപ്പോർട്ടർ അറിയിക്കുന്നത് ഇതാണ്.താങ്കൾ പറഞ്ഞതുപോലെ നെടുമങ്ങാട് നിന്നാണ് ആ വാർത്ത വന്നത്. സന്ദീപ് നായരുടെ അമ്മയുമായി സംസാരിച്ചത് പ്രാദേശിക ലേഖകനാണ്. പല ക്ലിപ്പുകളായി അദ്ദേഹം മനോരമയുടെ സ്റ്റുഡിയോയ്ക്ക് അയച്ച ക്ലിപ്പിൽ ആ അമ്മ പറയുന്ന സിപിഐ.എമ്മിന്റെ അംഗമാണ് ബ്രാഞ്ച് മെമ്പർഷിപ്പുണ്ട് എന്ന് പറഞ്ഞത് സന്ദീപ് നായരെക്കുറിച്ചണ് എന്ന് തെറ്റിദ്ധരിച്ചാണ് ആ വാർത്ത കൊടുത്തത്.

അത് തെറ്റാണ് എന്ന് മറ്റ് മാധ്യമങ്ങളിലൂടെ തീർച്ചയായും താങ്കൾ പറഞ്ഞപോലെ മറ്റ് ചാനലുകളിൽ കൂടി വന്നതിന്റെ അടിസ്ഥാനത്തിൽ അത് ക്രോസ് ചെക്ക് ചെയ്ത് പ്രദേശിക ലേഖകനോടും വീണ്ടും വിശദീകരണം ചോദിച്ച് അവിടെ നടന്നത് കൃത്യമായി തിരുത്തുകയും ചെയ്തിട്ടുണ്ട്. ഇതാണ് മറുപടി- ഷാനി പറഞ്ഞു.

നേരത്തെ സന്ദീപ് സിപിഐ.എം ബ്രാഞ്ച് അംഗമാണെന്ന് അമ്മ പറഞ്ഞുവെന്ന രൂപത്തിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീ്ട് ഇത് നിഷേധിച്ച് അമ്മ തന്നെ രംഗത്തെത്തിയിരുന്നു. താനാണ് സിപിഐ.എം അംഗമെന്നും മകൻ ബിജെപി പ്രവർത്തകനാണെന്നും സന്ദീപിന്റെ അമ്മ വ്യക്തമാക്കിയിരുന്നു.താൻ പറയാത്ത കാര്യങ്ങൾ എന്റെ പേരിൽ കൊടുക്കുന്ന മാധ്യമങ്ങൾ അത് തിരുത്താൻ തയ്യാറാവണമെന്നും സന്ദീപിന്റെ അമ്മ ഉഷ പറഞ്ഞു. അല്ലാത്തപക്ഷം നിയമനടപടി ആലോചിക്കുമെന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP