Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രാജ്യത്ത് കോവിഡ് മരണങ്ങൾ കുതിച്ചുയരുന്നു; കോവിഡ് മരണസംഖ്യ 21,144 കടന്നു; ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത് 24,725 പുതിയ കേസുകളും 491 മരണങ്ങളും; 7,68,206 രോഗികളുമായി ലോകത്തെ കോവിഡ് രോഗികളിൽ ഇന്ത്യ മൂന്നാമത്; ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത് മഹാരാഷ്ട്ര; 24 മണിക്കൂറിനിടെ രോഗബാധിതരായി മരിച്ചത് 198 പേർ; ഒറ്റദിവസം മാത്രം 6,603 പുതിയ രോഗികൾ; തമിഴ്‌നാട്ടിലും 64 മരണം; 300 കടന്ന് കേരളത്തിലെ രോഗികൾ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: രാജ്യത്ത് കോവിഡ് മരണങ്ങൾ കുതിച്ചുയരുന്നു. രാജ്യത്ത് കോവിഡ് മരണസംഖ്യ 21,144 കടന്നു. 7,68,206 രോഗികളുമായിട്ടാണ് ലോകത്തെ കോവിഡ് രോഗികളിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതുവരെ രോഗം ഭേദമായത് 4,76,484പേർക്കാണ്. ഇന്ന് മാത്രം രാജ്യത്ത് 24,725 പുതിയ കേസുകളും 491 മരണങ്ങളും റിപ്പോർട്ട് ചെയ്തു.ഏറ്റവും കൂടുതൽ രോഗബാധിതരും മരണവും റിപ്പോർട്ട് ചെയിതിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ ഇന്ന് 6,603 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 198 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,23,724 ആയി ഉയർന്നു. 9,448 പേരാണ് ഇതുവരെ മരണപ്പെട്ടത്. 4634 പേർക്ക് ഇന്ന് രോഗം ഭേദമായതോടെ രോഗമുക്തരായവരുടെ ആകെ എണ്ണം 1,23,198 ആയി. 91,065 സജീവ കേസുകളാണ് സംസ്ഥാനത്തുള്ളത്.

തമിഴ്‌നാട്ടിൽ ഇന്ന് 3,756 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗികളുടെ എണ്ണം 122,350 ആയി ഉയർന്നു. 64 പേരാണ് ഇന്ന് മാത്രം രോഗം ബാധിച്ച് മരണപ്പെട്ടത്. ആകെ മരണസംഖ്യ 1,700 ആയി. ഇന്ന് മാത്രം 3051 പേർക്ക് രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ ആകെ എണ്ണം74,167 ആയി. 46,480 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.തമിഴ്‌നാട്ടിൽ കോവിഡ് ബാധിച്ച് ഇന്നലെ 65 പേർ മരിച്ചു. ആകെ മരണം 1636. ഇന്നലെ 3616 പേർക്കു രോഗം സ്ഥിരീകരിച്ചു. ആകെ രോഗികൾ 1,18, 594. ഇന്നലെ 40,000 കോവിഡ് പരിശോധനകൾ നടത്തി. ആകെ പരിശോധന 14 ലക്ഷം പിന്നിട്ടു.

കേരളത്തിൽ ഇന്ന് 301 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 90 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 99 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ പ്രസ്താവനയിൽ അറിയിച്ചു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 64 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 46 പേർക്കും, തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നുള്ള 25 പേർക്ക് വീതവും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 22 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 20 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 18 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 17 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 16 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 15 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 8 പേർക്കും, പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 7 പേർക്കും, കാസർകോട് ജില്ലയിൽ നിന്നുള്ള 4 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 99 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 95 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സൗദി അറേബ്യ- 34, യു.എ.ഇ.- 24, കുവൈറ്റ്- 19, ഖത്തർ- 13, ഒമാൻ- 6, ബഹറിൻ- 2, കസാക്കിസ്ഥാൻ -1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളിൽ നിന്നും വന്നത്. കർണാടക- 25, തമിഴ്‌നാട്- 21, പശ്ചിമ ബംഗാൾ- 16, മഹാരാഷ്ട്ര- 12, ഡൽഹി- 11, തെലുങ്കാന- 3, ഗുജറാത്ത്- 3, ഛത്തീസ്ഘഡ്- 2, ആസാം- 1, ജമ്മു കാശ്മീർ- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP