Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുബായിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് ഇല്ല; രണ്ടാം പരിശോധനാ ഫലം നെഗറ്റീവ്  

മറുനാടൻ ഡെസ്‌ക്‌

പുത്തൂർ (കൊല്ലം): ദുബായിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം. തേവലപ്പുറം കണ്ണങ്കോട് സ്വദേശി മനോജ് (23) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ റാപ്പിഡ് പരിശോധനയിൽ കോവിഡ് കണ്ടെത്തിയിരുന്നു. എന്നാൽ ആലപ്പുഴ ഐസിഎംആർ ലാബിൽ നടത്തിയ തുടർ പരിശോധനയിൽ കോവിഡില്ലെന്ന് കണ്ടെത്തി.

ഈ മാസം രണ്ടിനാണ് മനോജും സുഹൃത്തും ദുബായിൽനിന്നെത്തിയത്. സുഹൃത്തും അയൽവാസിയുമായിരുന്ന സഹയാത്രികന്റെ വീട്ടിലായിരുന്നു രണ്ടുപേരും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. മനോജിന്റെ മരണത്തോടെ കൂടെ താമസിച്ചിരുന്ന യുവാവിനെയും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്രവ പരിശോധനയ്ക്കു വിധേയനാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP