Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സന്ദീപ് നായർ മുമ്പും സരിത്തിനൊപ്പം സ്വർണം കടത്തി; 2014ൽ തിരുവനന്തപുരത്ത് സ്വർണക്കടത്തിന് സന്ദീപ് അറസ്റ്റിലായെന്നും എയർ കസ്റ്റംസ് ഇയാളുടെ വീട് റെയ്ഡ് ചെയ്ത് രേഖകൾ പിടികൂടിയെന്നും വിവരം; സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്ന് ഭാര്യ സൗമ്യ; സംശയങ്ങൾ തോന്നിയെങ്കിലും സ്വർണക്കടത്താണെന്ന് അറിവില്ലായിരുന്നുവെന്നും മൊഴി; സന്ദീപ്-സ്വപ്‌ന-സരിത്ത് സ്വർണക്കടത്ത് കൂട്ടുകെട്ടിന് വർഷങ്ങളുടെ പഴക്കമെന്നും സൂചന

സന്ദീപ് നായർ മുമ്പും സരിത്തിനൊപ്പം സ്വർണം കടത്തി; 2014ൽ തിരുവനന്തപുരത്ത് സ്വർണക്കടത്തിന് സന്ദീപ് അറസ്റ്റിലായെന്നും എയർ കസ്റ്റംസ് ഇയാളുടെ വീട് റെയ്ഡ് ചെയ്ത് രേഖകൾ പിടികൂടിയെന്നും വിവരം; സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ടെന്ന് ഭാര്യ സൗമ്യ; സംശയങ്ങൾ തോന്നിയെങ്കിലും സ്വർണക്കടത്താണെന്ന് അറിവില്ലായിരുന്നുവെന്നും മൊഴി; സന്ദീപ്-സ്വപ്‌ന-സരിത്ത് സ്വർണക്കടത്ത് കൂട്ടുകെട്ടിന് വർഷങ്ങളുടെ പഴക്കമെന്നും സൂചന

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സന്ദീപ് നായരുടെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തപ്പോൾ കസ്റ്റംസിന് ചില നിർണായക വിവരങ്ങൾ കിട്ടിയതായി സൂചന. സ്വർണക്കടത്തിൽ സന്ദീപിന് മുഖ്യപങ്കുണ്ടെന്നാണ് റിപ്പോർട്ട്. സരിത്തിനും സ്വപ്‌ന സുരേഷിനും ഇയാൾ സ്വർണക്കടത്തിന് ഒത്താശ ചെയ്തിരുന്നു. ബുധനാഴ്ച ഉച്ചയോടെ കൊച്ചിയിൽ എത്തിച്ച സൗമ്യയെ മണിക്കൂറുകളായി ചോദ്യംചെയ്യുകയാണ്.

സന്ദീപ് ഇടയ്ക്കിടെ വിദേശത്ത് പോകാറുണ്ട് എന്ന് സൗമ്യ കസ്റ്റംസിനെ അറിയിച്ചതായാണ് സൂചന. തനിക്ക് ചില സംശയങ്ങൾ തോന്നിയെങ്കിലും സ്വർണക്കടത്താണെന്ന് ധാരണയില്ലായിരുന്നു. സൗമ്യയെ കേസിൽ അറസ്റ്റ് ചെയ്യുമോയെന്ന് വ്യക്തമല്ല. 2014ൽ തിരുവനന്തപുരത്ത് സ്വർണക്കടത്തിന് സന്ദീപ് അറസ്റ്റിലായിരുന്നു. എയർ കസ്റ്റംസ് അന്ന് സന്ദീപ് നായരുടെ വീട് റെയ്ഡ് ചെയ്ത് രേഖകൾ പിടികൂടി. സന്ദീപ് സ്വപ്ന സ്വർണക്കടത്ത് സംഘത്തിന് വർഷങ്ങളുടെ പഴക്കമെന്നും പറയുന്നു.

സ്വർണക്കടത്തിൽ കസ്റ്റംസ് തിരയുന്ന സന്ദീപിനും ഭാര്യ സൗമ്യയ്ക്കും സ്വപ്നയെ പരിചയമുണ്ടെന്ന് സന്ദീപ് നായരുടെ അമ്മ പറഞ്ഞിരുന്നു, കേസിലെ ആസൂത്രകയായ സ്വപ്ന സുരേഷിന്റെ ബിനാമിയായ സന്ദീപ് നായരുടെ രാഷ്ട്രീയ ചായ് വുകളെ കുറിച്ചും പരസ്പര വിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇയാൾ സിപിഎം പ്രവർത്തകനാണെന്നും അതല്ല ബിജെപി പ്രവർത്തകനാണെന്നും സന്ദീപിന്റെ അമ്മ പറഞ്ഞതായാണ് വാർത്ത പ്രചരിക്കുന്നത്. മകൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയില്ല. താൻ വളരെ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്. സ്വപ്നയെ തനിക്ക് അറിയാം. കട ഉദ്ഘാടനം ചെയ്യാൻ വന്നപ്പോഴും അല്ലാതെ ഒന്നു രണ്ട് തവണയും കണ്ടിട്ടുണ്ട്. ഇതിൽ കൂടുതൽ അറിയില്ലെന്നും സന്ദീപിന്റെ അമ്മ വ്യക്തമാക്കി.


നേരത്തെ സന്ദീപ് സ്പീക്കർ പി.ശ്രീരാമകൃഷ്ണന് ഒപ്പം നിൽക്കുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. 2019 ഡിസംബറിൽ നെടുമങ്ങാടുള്ള സന്ദീപ് നായരുടെ കാർബൺ ഡോക്ടർ എന്ന സ്ഥാപനം ആര്യനാട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തിരുന്നു. അതിന്റെ ചിത്രങ്ങളും സന്ദീപിന്റെ ഫേസ് ബുകക്ക് പ്രൊഫൈൽ പേജിന്റെ ആദ്യംതന്നെ കാണാം. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് സ്വപ്നയാണെന്നും നയതന്ത്ര ഉദ്യോഗസ്ഥ എന്ന നിലയിലുള്ള ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് സ്പീക്കർ ശ്രീരാമകൃഷ്ണന്റെ വിശദീകരണം.സ്വപ്ന സുരേഷ് സ്പീക്കർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇതിനിടേയാണ് സന്ദീപ് നായരുടെ ബിജെപി ബന്ധം പുറത്ത് വന്നത്.

സന്ദീപ് നായർ രണ്ട് ദിവസം മുൻപ് വീട്ടിൽ നിന്നും പോയതാണെന്നും അതിനു ശേഷം യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നുമാണ് സൗമ്യ കസ്റ്റംസ് ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്.സന്ദീപ് നിലവിൽ ഒളിവിലാണ്. നേരത്തെയും സന്ദീപിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം. സന്ദീപ് മാല മോഷണ കേസിൽ ഉൾപ്പടെ പ്രതിയായിരുന്നുവെന്നും റിപ്പോർട്ടുകൾ വരുന്നു.

സ്ഥിരമായി ദുബായ് പോയി വരുമായിരുന്ന സന്ദീപ് ആഡംബര കാറുകൾ വാങ്ങി കൂട്ടുന്നതും പതിവായിരുന്നു. ഇത് സൂക്ഷിക്കാൻ സ്പീക്കർ ഉദ്ഘാടനം ചെയ്ത വർക്ക് ഷോപ്പായിരുന്നു സന്ദീപ് ഉപയോഗിച്ചിരുന്നത്. ഫേസ്‌ബുക്ക് പേജിലെ ആമുഖത്തിൽ പറയുന്നതും കാർബൺ ഡോക്ടറിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറും എന്നാണ്.

സ്വർണകടത്ത് കേസിൽ സന്ദീപ് നായരുടെ പങ്ക് വെളിപ്പെടുത്തിയത് സരിത്ത് തന്നെ ആണ്. സന്ദീപിനും, ഭാര്യയ്ക്കും സ്വർണ കടത്ത് കേസുമായി ബന്ധമുണ്ട് എന്നാണ് കസ്റ്റംസ് പറയുന്നത്. കേസിൽ കസ്റ്റഡിയിൽ എടുക്കുന്ന രണ്ടാമത്തെ ആളാണ് സന്ദീപിന്റെ ഭാര്യ.

നേരത്തെ യു.എ.ഇ കോൺസുലേറ്റിലെ പി.ആർ.ഒ സരിത്ത് കേസിൽ അറസ്റ്റിൽ ആയിരുന്നു. സരിത്തിനെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വപ്ന സുരേഷ് അടക്കം അഞ്ച് പേരുടെ പങ്ക് പുറത്തു വന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP