Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹം; ഉപദേശകന്റെ ദുർനടപ്പിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയില്ലെങ്കിൽ അത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടല്ലേ? ശിവശങ്കരൻ കള്ളക്കടത്തിൽ ഇടപെട്ടോ? കരാർ ജീവനക്കാരി മാത്രമാണെങ്കിൽ എങ്ങനെ സർക്കാർ പരിപാടികളുടെ മുഖ്യ നടത്തിപ്പുകാരിയായി? കള്ളക്കടത്തുകാരിക്ക് നയതന്ത്ര പ്രതിനിധിയുടെ മേലങ്കിയാണ് സ്പീക്കർ ചാർത്തി നൽകിയത്; പ്രതികൾ എത്ര ഉന്നതരായാലും കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തും; മുഖ്യമന്ത്രിയെ വിമർശിച്ച് വി മുരളീധരൻ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹം; ഉപദേശകന്റെ ദുർനടപ്പിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയില്ലെങ്കിൽ അത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടല്ലേ? ശിവശങ്കരൻ കള്ളക്കടത്തിൽ ഇടപെട്ടോ? കരാർ ജീവനക്കാരി മാത്രമാണെങ്കിൽ എങ്ങനെ സർക്കാർ പരിപാടികളുടെ മുഖ്യ നടത്തിപ്പുകാരിയായി? കള്ളക്കടത്തുകാരിക്ക് നയതന്ത്ര പ്രതിനിധിയുടെ മേലങ്കിയാണ് സ്പീക്കർ ചാർത്തി നൽകിയത്; പ്രതികൾ എത്ര ഉന്നതരായാലും കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്തും; മുഖ്യമന്ത്രിയെ വിമർശിച്ച് വി മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണക്കടത്ത് നടത്തിയ സംഭവത്തിൽ മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാറിനെയും കുറ്റപ്പെടുത്തി കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരൻ. സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാട് ദുരൂഹമാണെന്ന് മുരളി വിമർശിച്ചു. മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരും. മുഖ്യമന്ത്രിയുടേത് രക്ഷപ്പെടാനുള്ള ശ്രമമാണ്. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകൻ ആയിട്ടുള്ളയാൾക്ക് ഈ പ്രതികളുമായുള്ള ബന്ധം പുറത്തു വന്നതാണ്. ഇത് ദുരൂഹമെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു.

ഒരു കരാർ ജീവനക്കാരി ആയി നിയമിക്കപ്പെട്ട ഈ സ്ത്രീ എങ്ങനെ സംസ്ഥാന സർക്കാരിന്റെ പരിപാടികളുടെ നടത്തിപ്പുകാരിയായെന്നും അദ്ദേഹം ചോദിച്ചു. സ്വർണക്കടത്തിൽ സമഗ്ര അന്വേഷണം നടത്തും. ആരോപണ വിധേയനായ ഐടി സെക്രട്ടറി അവധിയിൽ പോകുക മാത്രമാണ് ചെയ്തത്. അത് ഒരിക്കലും ഒരു അച്ചടക്ക നടപടിയല്ല. കള്ളക്കടത്ത് അന്വേഷിക്കുക എന്നുള്ളതാണ് പ്രധാനം. കേസുമായി നേരിട്ട് ബന്ധമുള്ളവരെ മാത്രമല്ല പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെ അടക്കം നിയമത്തിന് മുന്നിൽ കൊണ്ടു വരും. എത്ര ഉന്നതനായാലും നിയമത്തിന് മുന്നിൽ കൊണ്ടു വരും.

സ്വർണക്കടത്ത് സംഭവവുമായി ബന്ധപ്പെട്ടുള്ള എല്ലാവരേയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധരാണ്. കേസിൽ പഴുതടച്ച അന്വേഷണമുണ്ടാവും. പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവർ ഉൾപ്പെടെ കേസുമായി ബന്ധപ്പെട്ട എല്ലാവരേയും നിയമത്തിന്റെ മുന്നിൽകൊണ്ടുവരും. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വളരെ ദുരൂഹമായ നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിച്ചിരിക്കുന്നത്. ഭരണസംവിധാനത്തിലെ ഉന്നതനായ ഒരു വ്യക്തിക്ക് ഈ കേസുമായുള്ള ബന്ധം പുറത്തുവന്നിട്ടും കൈകഴുകി രക്ഷപ്പെടുനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇക്കാര്യത്തിൽ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്നാണ് അദ്ദേഹം പറയുന്നത്. വിമാനത്താവളങ്ങൾ കേന്ദ്രത്തിന് കീഴിലായതുകൊണ്ടുതന്നെയാണ് സംസ്ഥാന സർക്കാരിന്റെ സംരക്ഷണത്തിലുള്ള കള്ളക്കടത്ത് കയ്യോടെ പിടികൂടിയത്. അക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടാവും.

അതേസമയം, ഈ കേസിൽ മുഖ്യമന്ത്രിയും സർക്കാരിന്റെ ഏജൻസികളും എന്ത് ചെയ്യുന്നുവെന്നാണ് കേരളത്തിലെ ജനങ്ങൾക്കറിയേണ്ടത്. മുഖ്യമന്ത്രിയുടെ വലംകൈയായി പ്രവർത്തിച്ചിരുന്ന ഒരു ഉദ്യോഗസ്ഥാനാണ് ഇപ്പോൾ കള്ളക്കടത്ത് കേസിൽ സംശയത്തിന്റെ നിഴലിലായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖ്യ ഉപദേശകനായിരുന്ന ആൾക്ക് കേസിലെ പ്രതികളുമായിട്ടുള്ള ഉറ്റബന്ധം വ്യക്തമായിട്ടും ഇയാൾ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്.

യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽ വന്ന കള്ളക്കടത്ത് സ്വർണത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന് എന്ത് ഉത്തരവാദിത്തമാണ് ഉള്ളതെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ സ്വന്തം ഐ.ടി. വകുുപ്പിലെ ഒരു ജീവനക്കാരിയാണ് സ്വർണം കടത്തിയ കേസിലെ പ്രതിയായിരിക്കുന്നത്. അത് മുഖ്യമന്ത്രി മറച്ചുവെക്കുകയാണ്. ഒരു കരാർ ജീവനക്കാരി മാത്രമായിട്ടുള്ള ഈ സ്ത്രീ എങ്ങനെ സംസ്ഥാനസർക്കാരിന്റെ പൊതുപരിപാടികളുടെ മുഖ്യസംഘാടകയും നടത്തിപ്പുകാരിയുമായി മാറി. അതിന്റെ ഉത്തരവാദിത്തത്തിൽനിന്നു മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാവുമോ?

കരാർ അടിസ്ഥാനത്തിൽ നിയമിക്കപ്പെട്ട ഇവർ ക്രൈംബ്രാഞ്ചിന്റെ നെഗറ്റീവ് റിപ്പോർട്ട് നിലനിൽക്കെ എങ്ങനെ സർക്കാരിന്റെ പദവിയിൽ വലിയ ശമ്പളത്തിൽ എങ്ങനെ നിയമിതയായി? അത് ആരുടെ വീഴ്ചയാണ്? ശിവശങ്കറിന്റെ ദുർനടപ്പിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ രഹസ്യാന്വേഷണവിഭാഗം വിവരം നൽകിയില്ലെങ്കിൽ അത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടല്ലേ? ആ ഉദ്യോഗസ്ഥൻ ഇപ്പോഴും സർക്കാർ പദവിയിൽ തുടരുകയാണ്. അയാൾ അവധിയെടുക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. അവധിയിൽ പോവുന്നത് ഒരു തരത്തിലുമുള്ള അച്ചടക്കടപടിയല്ല. അതിനാൽ അന്വേഷണത്തിന്റെ കാര്യത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി കൈകൊണ്ടിരിക്കുന്ന സമീപനം ദുരൂഹമാണ്.

കേസിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുള്ള പഴുതടച്ച അന്വേഷണം തുടരും. കേസിലെ പ്രതികളെ സംരക്ഷിക്കാൻ ശ്രമിക്കുന്നവരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP