Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആരോഗ്യ പ്രവർത്തകർ അടക്കം സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നു; പത്തനംതിട്ട നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിക്കണം; ദുരന്ത നിവാരണ അഥോറിറ്റിക്ക് കത്ത് നൽകി കളക്ടർ

ആരോഗ്യ പ്രവർത്തകർ അടക്കം സമ്പർക്ക രോഗികളുടെ എണ്ണം കൂടുന്നു; പത്തനംതിട്ട നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിക്കണം; ദുരന്ത നിവാരണ അഥോറിറ്റിക്ക് കത്ത് നൽകി കളക്ടർ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: പത്തനംതിട്ട നഗരസഭാ പരിധിയിൽ ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടർ. ഇക്കാര്യം ആവശ്യപ്പെട്ട് കലക്ടർ സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിക്കു കത്തു നൽകി.

ഉറവിടം അറിയാത്ത സമ്പർക്കരോഗികളുടെ എണ്ണം ജില്ലയിൽ കൂടുന്ന സാഹചര്യത്തിലാണു കളക്ടറുടെ നടപടി. റാന്നിയിലെ ഒരു ഡോക്ടർക്ക് സമ്പർക്കത്തിലൂടെ കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 393 ആയി. 177 പേർ ചികിത്സയിലുണ്ട്.

നിലവിൽ രോഗികളായവരിൽ 164 പേർ പത്തനംതിട്ട ജനറൽ ആശുപത്രി, റാന്നി മേനാംതോട്ടം, പന്തളം അർച്ചന എന്നി വിടങ്ങളിലെ കോവിഡ് ഒന്നാംനിര ചികിത്സാ കേന്ദ്രങ്ങളിലാണ്. മെഡിക്കൽ കോളജുകളിൽ കോട്ടയം- ആറ്, തിരുവനന്തപുരം- മൂന്ന്, മഞ്ചേരി- മൂന്ന് എന്നിങ്ങനെയും ചികിത്സയിലുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ തമിഴ്‌നാട്ടിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP