Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയെ അതിവിദഗ്ധമായി തുടച്ചു നീക്കി; ട്വിറ്ററിലൂടെ വീഡിയോ പുറത്തിറക്കി ന്യൂസിലാന്റിനെ അഭിനന്ദിച്ച് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

കൊറോണയെ അതിവിദഗ്ധമായി തുടച്ചു നീക്കി; ട്വിറ്ററിലൂടെ വീഡിയോ പുറത്തിറക്കി ന്യൂസിലാന്റിനെ അഭിനന്ദിച്ച് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ

സ്വന്തം ലേഖകൻ

കോവിഡ് -19 ന്റെ സമൂഹ വ്യാപനം വിജയകരമായി ഇല്ലാതാക്കിയതിന് ന്യൂസിലാൻഡിനെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). രാജ്യത്തെ അവസാനത്തെ കമ്മ്യൂണിറ്റി കേസ് രോഗമുക്തി നേടിയത് കഴിഞ്ഞ മാസം എട്ടിനാണ്. സെന്റ് മാർഗരറ്റ്‌സ് ഹോസ്പിറ്റലും റെസ്റ്റ് ഹോം ക്ലസ്റ്ററുമായി ബന്ധിപ്പിച്ചതിലാണ് ഈ കേസ് ഉണ്ടായത്. അതിനു ശേഷം ഒരു മാസം പൂർത്തിയാകവേ ഒരു കമ്മ്യൂണിറ്റി കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒയുടെ അഭിനന്ദനം ട്വീറ്റിലൂടെ ന്യൂസിലാൻഡിനെ തേടിയെത്തിയത്.

ജൂൺ എട്ടിനു ശേഷം രാജ്യത്ത് 20 പുതിയ കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അതെല്ലാം ന്യൂസിലാന്റിലേക്ക് വന്നിറങ്ങിയ അന്താരാഷ്ട്ര യാത്രക്കാരിലാണ് റിപ്പോർട്ട് ചെയ്തത്. ഇവരിലെല്ലാം ക്വാറന്റൈനിലോ ഐസൊലേഷനിലോ കഴിയവേയാണ് രോഗവ്യാപനം കണ്ടെത്തുകയും ചെയ്തത്. എന്നിരുന്നാലും, ഓസ്‌ട്രേലിയ ഉൾപ്പെടെ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ കൊറോണ വൈറസ് വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, മെൽബണിൽ പുതിയ ആറ് ആഴ്ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് ന്യൂസിലാന്റിന് ഡബ്ല്യുഎച്ച്ഒ അഭിനന്ദനം അറിയിച്ചത്. മാർച്ച് 25ന് രാജ്യം ലോക്ക്ഡൗണിലേക്ക് പോകുന്നത്, കേസുകളുടെ വർദ്ധനവ്, ലോക്ക്ഡൗൺ നടപടികൾ പ്രവർത്തിക്കാൻ തുടങ്ങിയതോടെയുള്ള മാറ്റങ്ങൾ എന്നിവ വീഡിയോയിൽ കാണിക്കുന്നു. ആരോഗ്യ ഡയറക്ടർ ജനറൽ ഡോ. ആഷ്ലി ബ്ലൂംഫീൽഡ്, പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. ജൂലിയറ്റ് ജെറാർഡ് എന്നിവരും ഇതിൽ ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP