Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുതിയ എക്സ്-ബ്ലേഡ് ബിഎസ്-6 അവതരിപ്പിച്ച് ഹോണ്ട

സ്വന്തം ലേഖകൻ

കൊച്ചി: ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ 160സിസി ശ്രേണി വിപുലമാക്കികൊണ്ട് പുതിയ എക്സ്-ബ്ലേഡ് ബിഎസ്-6 അവതരിപ്പിച്ചു. ഉന്നതമായ സാങ്കേതിക വിദ്യ, എബിഎസ് ഉൾപ്പെടുന്ന ഡ്യൂവൽ ഡിസ്‌ക് ബ്രേക്ക്, എഞ്ചിൻ സ്റ്റോപ്പ് സ്വിച്ച്, സജീവമായ സ്ട്രൈപ്പ് രൂപകൽപ്പന തുടങ്ങിയ സവിശേഷതകളോടു കൂടിയാണ്, പുതിയ ഹോണ്ട എക്സ്-ബ്ലേഡ് ബിഎസ്-6 രൂപപ്പെടുത്തിരിക്കുന്നത് എന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് ഡയറക്ടർ യാദ്വീന്ദർ സിങ് ഗുലേരിയ പറഞ്ഞു.

ഹോണ്ടയുടെ 160സിസി പിജിഎം-എഫ്ഐ എച്ച്ഇടി എഞ്ചിനാണ് എക്സ്-ബ്ലേഡിന്റെ ശക്തി. പിജിഎം എഫ്ഐയിൽ എട്ട് ഓൺബോർഡ് സെൻസറുകൾ ഉപയോഗിപ്പിച്ചിരിക്കുന്നത്തിനാൽ കൃത്യമായ അളവിൽ ഇന്ധന ഉപയോഗം നിയന്ത്രിച്ചു മികച്ച കാര്യക്ഷമത നിലനിൽക്കാൻ സഹായിക്കുന്നു.

പിന്നിലെ മോണോ ഷോക്ക് സസ്പെൻഷൻ മികച്ച സ്റ്റെബിലിറ്റിയും കൈകാര്യം ചെയ്യൽ എളുപ്പവുമാക്കുന്നു. മുന്നിലെയും പിന്നിലെയും പുതിയ ഡിസ്‌ക്ക് ബ്രേക്ക് മികച്ച ബ്രേക്കിങ് സംവിധാനം ഉറപ്പു നൽകുന്നു. ഇടയ്ക്കു പെട്ടെന്ന് നിർത്തേണ്ടി വരുമ്പോൾ എഞ്ചിൻ സ്വിച്ച് ഓഫ്/ഓൺ ചെയ്യൽ, ഗിയർ പൊസിഷൻ, ഡിജിറ്റൽ ക്ലോക്ക്, സർവീസ് ഡ്യൂ തീയതി തുടങ്ങിയവ കാണിക്കുന്ന ഡിജിറ്റൽ മീറ്റർ, നീണ്ടതും സുഖകരവുമായ സീറ്റ്, റോബോ ലുക്ക് നൽകുന്ന എൽഇഡി ഹെഡ്ലാമ്പുകൾ, പുതിയ ഗ്രാഫിക്കുകൾ തുടങ്ങിയ സവിശേഷതകളുമുണ്ട്.

ആറു വർഷത്തെ വാറണ്ടി പാക്കേജാണ് എക്സ്-ബ്ലേഡ് ബിഎസ്-6ന് ഹോണ്ട നൽകുന്നത്.ഡിംഗിൾ ഡിസ്‌ക്ക്, ഡ്യൂവൽ ഡിസ്‌ക്ക് എന്നിങ്ങനെ രണ്ടു വേരിയന്റുകളിൽ നാലു നിറങ്ങളിലായി ലഭിക്കുന്നു. പുതിയ പുതിയ ഹോണ്ട എക്സ്-ബ്ലേഡ് ബിഎസ്-6ന് 1,05,325 രൂപയാണ് വില (സിംഗിൾ ഡിസ്‌ക് പതിപ്പ്, എക്സ്-ഷോറൂം നോയിഡ, ഉത്തർപ്രദേശ്്).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP