Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഞാനും മുഖ്യമന്ത്രിക്കൊപ്പം ഫോട്ടോ എടുത്തിട്ടുണ്ട്; ഇനി നാളെ ഞാൻ വല്ല കേസിലും പെട്ടുപോയാൽ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ; സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ആരോപണം നേരിടുന്നതിനിടയിൽ പിന്തുണ അറിയിച്ച് ഭാഗ്യലക്ഷ്മി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓപീസിനെതിരെ ആരോപണം നേരിടുന്നതിനടയിൽ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണ നൽകി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഞാനും മുഖ്യന്ത്രിക്കൊപ്പം ഫോട്ടോ എടുത്തിട്ടുണ്ട്. ഇനി നാളെ ഞാൻ ഏതെങ്കിലും കേസിൽ പെട്ടാൽ അതിനുത്തരവാദി അദ്ദേഹമായിരിക്കുമോ എന്നാണ് ഭാഗ്യലക്ഷ്മി ചോദിക്കുന്നത്.

തിരുവനന്തപുരത്തു നടന്ന സ്വർണക്കടത്തിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കൊപ്പമുള്ള ഫോട്ടോ പ്രചരിപ്പിച്ച് സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിക്കു പങ്കുണ്ട് എന്നു പറയുന്ന സോഷ്യൽ മീഡിയയിലെ ചിലരോടുള്ള വിയോജിപ്പാണ് ഭാഗ്യലക്ഷ്മി ഈ പോസ്റ്റിലൂടെ പ്രകടിപ്പിക്കുന്നത്.

'ഞാനും ഇങ്ങനെയൊക്കെ ഫോട്ടോ എടുത്തിട്ടുണ്ട്. ഇനി നാളെ ഞാൻ വല്ല കേസിലും പെട്ടുപോയാൽ (പെടുത്താതിരുന്നാൽ മതി) അതിന്റെ ഉത്തരവാദി മുഖ്യമന്ത്രി ആവ്വോ. അദ്ദേഹം എന്നോട് ചിരിക്കുന്നുമുണ്ട്'. ഭാഗ്യലക്ഷ്മിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്. മുഖ്യമന്ത്രിക്കൊപ്പുള്ള രണ്ട് ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP