Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാഴ്ചയില്ലാത്ത വൃദ്ധനെ ബസ് കയറ്റി വിടുന്ന സെയിൽസ് ഗേളായ യുവതി; മലയാളക്കര ഏറ്റെടുത്ത ഇന്നത്തെ സന്തോഷം പകർന്ന വീഡിയോ; തിരുവല്ലയിൽ നിന്നുള്ള വീഡിയോ വൈറൽ  

മറുനാടൻ ഡെസ്‌ക്‌

തിരുവല്ല: ബസ് കയറാനാകാതെ റോഡരികിൽ നിന്ന കാഴ്ചശക്തിയില്ലാത്ത വൃദ്ധന് സഹായവുമായി എത്തിയ യുവതിയുടെ വീഡിയോ വൈറലാകുന്നു.ആരുടേയും സഹായം ലഭിക്കാത്തതിനെ തുടർന്ന് റോഡരികിൽ നിന്ന ഇദ്ദേഹത്തെ ഒരു യുവതി ബസിൽ കയറ്റുന്നതാണ് വീഡിയോ.

നിർത്തിയിട്ട കെ.എസ്.ആർ.ടി.സി ബസിനടുത്തേക്ക് യുവതി ഓടിയെത്തുന്നതും കണ്ടക്ടറോട് എന്തോ പറഞ്ഞതിന് ശേഷം തിരിച്ചോടി വൃദ്ധനെ കൈപിടിച്ച് ബസിനടുത്ത് എത്തിച്ച് ബസിൽ കയറ്റുന്നതും ഇതിന് ശേഷം തിരിഞ്ഞു നടന്നുപോകുന്നതുമാണ് വീഡിയോ.

തിരുവല്ല ജോളി സിൽക്ക്സ് ജീവനക്കാരിയാണ് ഇതെന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.പേരറിയാത്ത സഹോദരിക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറയിക്കുകയാണെന്നും ആ വലിയ മനസിന് നന്മകൾ നേരുന്നെന്നുമാണ് ചിലർ വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്. ഈ കോവിഡ് കാലത്ത് കാണുന്ന നല്ല കാഴ്ചയെന്നാണ് മറ്റു ചിലരുടെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP