Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കടനാട് പഞ്ചായത്തിൽ ജലനിധി സുസ്ഥിര പദ്ധതിക്ക് 70 ലക്ഷം

സ്വന്തം ലേഖകൻ

കടനാട്: ജലനിധി സുസ്ഥിര പദ്ധതിയിലൂടെ കടനാട് പഞ്ചായത്തിലെ 4 കുടിവെള്ള പദ്ധതിക്കായി 70 ലക്ഷം രൂപ അനുവദിച്ചു. കൈതക്കൻ-പൂതക്കുഴി കുടിവെള്ള പദ്ധതി (31 ലക്ഷം, കൊടുമ്പിടി ടൗൺ കുടിവെള്ള പദ്ധതി (19 ലക്ഷം), തുരുത്ത് പദ്ധതി (4 ലക്ഷം), ഉപ്പുമാക്കൽ പദ്ധതി (16 ലക്ഷം) എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ഇതിൽ 10 ശതമാനം ഗുണഭോക്തൃ വിഹിതവും 15 ശതമാനം പഞ്ചായത്ത് വിഹിതവും 75 ശതമാനം സർക്കാർ വിഹിതവുമാണ്.

പഞ്ചായത്തിലെ 28 കുടിവെള്ളപദ്ധതികളുടെ കേടുപാടുകളും പോരായ്മകളും പരിഹരിക്കുന്നതിനായി 2 കോടി രൂപയുടെ അനുമതിക്കായി സർക്കാരിൽ അപേക്ഷ നൽകിയിട്ടു പഞ്ചായത്ത് പ്രസിഡന്റ് ജെയിസൺ പുത്തൻകണ്ടം അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP