Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേരാൻ ഫോഴ്സിന്റെ പുതിയ ട്രാവലർ ആംബുലൻസുകൾ

സ്വന്തം ലേഖകൻ

കൊച്ചി: ലോക്ക്ഡൗൺ ഇളവുകളെ തുടർന്ന് കോവിഡ് കേസുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള വർധന കണക്കിലെടുത്ത് ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്ന സംസ്ഥാന സർക്കാരുകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും പിന്തുണയുമായി ഫോഴ്സ് മോട്ടോഴ്സ്. പൂണെ കേന്ദ്രീകരിച്ചുള്ള ഓട്ടോ കമ്പനിയായ ഫോഴ്സ് മോട്ടോഴ്സ് ദേശീയ ആംബുലൻസ് കോഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആദ്യ ദിനം തുടങ്ങി തന്നെ ഉപയോഗിക്കാവുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ ആമ്പുലൻസുകൾ അവതരിപ്പിക്കുന്നു.

ചികിൽസ ആവശ്യമില്ലാത്ത രോഗികളെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് മാറ്റുന്നതിനുള്ളതാണ് ടൈപ്പ് ബി ആമ്പുലൻസുകൾ. അതേസമയം, യാത്രയിൽ രോഗിക്ക് ആവശ്യമായ അടിസ്ഥാന ജീവൻ രക്ഷാ സൗകര്യങ്ങൾ ഉൾപ്പെടുന്ന സൗകര്യങ്ങളോടു കൂടിയുള്ളതാണ് ടൈപ്പ് സി ആമ്പുലൻസുകൾ. ഗുരുതര അവസ്ഥയിലുള്ള രോഗിക്ക് യാത്രാ വേളയിൽ ചികിൽസ നൽകേണ്ട സൗകര്യങ്ങളോടു കൂടിയുള്ളതാണ് ടൈപ്പ് ഡി. ജീവൻ രക്ഷാ ഉപാധികളോടെയുള്ള ആമ്പുലൻസുകളിൽ ഡെഫെബ്രുിലേറ്റർ, വെന്റിലേറ്റർ, ബിപി അപ്പാരറ്റസ്, സ്‌കൂപ്പ് സ്ട്രെച്ചർ, സ്പൈൻ ബോർഡ് തുടങ്ങിയവയെല്ലാം ഉണ്ടാകും. സഞ്ചാര വേളയിൽ തന്നെ രോഗിക്ക് അത്യാവശ്യം വേണ്ട ചികിൽസ നൽകാനാകും.

കൂടാതെ ഏതു സ്ഥലത്തും കൺസൾട്ടേഷനും ചികിൽസയും ലഭ്യമാക്കാൻ സാധിക്കുന്ന പ്രൈമറി ആരോഗ്യ കേന്ദ്രങ്ങളായി പ്രവർത്തിക്കാവുന്ന മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ വികസിപ്പിക്കാനുള്ള ശേഷിയും ഫോഴ്സ് മോട്ടോഴ്സിനുണ്ട്. കോവിഡ് പോരാട്ടത്തിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കാവുന്ന തരത്തിൽ പലതരം ആമ്പുലൻസുകൾ ഒരുക്കാനാണ് സംസ്ഥാന സർക്കാരുകളും തദ്ദേശ സ്ഥാപനങ്ങളും ആലോചിക്കുന്നത്.

ആന്ധ്രാ പ്രദേശ് സർക്കാരിന് ഈയിടെ ഫോഴ്സ് മോട്ടോഴ്സ് 1000 ആമ്പുലൻസുകൾ നൽകിയിരുന്നു. ഇതിൽ 130 എണ്ണം ജീവൻ രക്ഷാ ഉപകരണങ്ങളോടു കൂടിയതും 282 എണ്ണം അടിസ്ഥാന സൗകര്യങ്ങളോടു കൂടിയതും 656 മൊബൈൽ മെഡിക്കൽ യൂണിറ്റ് സൗകര്യങ്ങളോടു കൂടിയതുമായിരുന്നു. ഇത് സംസ്ഥാനത്തിന്റെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായിച്ചു. മൊബൈൽ മെഡിക്കൽ യൂണിറ്റുകളിൽ കോവിഡ് സ്‌ക്രീനിങ് സൗകര്യങ്ങൾ ഉൾപ്പടെയുണ്ടായിരുന്നു. 104 ൽ വിളിച്ചാൽ ആർക്കും സൗകര്യം ലഭ്യമാകും.

അടിയന്തരമായി ആരോഗ്യ രംഗത്ത് സൗകര്യങ്ങൾ വർധിപ്പിക്കേണ്ടതിന്റെ അത്യാവശ്യമാണ് പകർച്ച വ്യാധിയിലൂടെ വ്യക്തമായതെന്നും ഇക്കാര്യത്തിൽ എല്ലാവരും ഉണർന്നു പ്രവർത്തിച്ചെന്നും ആന്ധ്രാ പ്രദേശ് സർക്കാർ തങ്ങളിൽ അർപ്പിച്ച വിശ്വാസത്തിൽ സന്തോഷമുണ്ടെന്നും മറ്റു സംസ്ഥാനങ്ങൾക്കും വേണ്ട പിന്തുണ നൽകുന്നതിലേക്ക് കമ്പനി ഉറ്റുനോക്കുകയാണെന്നും ഫോഴ്സ് മോട്ടോഴ്സ് മാനേജിങ് ഡയറക്ടർ പ്രസൻ ഫിരോഡിയ പറഞ്ഞു.

സർക്കാരിന്റെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൊണ്ട് വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഡോ.അഭയ് ഫിരോഡിയ ഗ്രൂപ്പ് 25 കോടി രൂപ സംഭാവന ചെയ്തു. മൊബൈൽ ക്ലിനിക്ക്/ടെസ്റ്റിങ് സൗകര്യങ്ങളിലൂടെ 10 ലക്ഷത്തിലധികം പേരെയെങ്കിലും ചികിൽസിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP