Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കും; യുഎഇയുമായുള്ള നയതന്ത്ര വിഷയങ്ങളുള്ളതിനാൽ കള്ളക്കടത്ത് കേസിൽ കൂടുതൽ വിശദമായ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം; ഇൻർപോൾ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ സഹായം ഉറപ്പാക്കും; ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും അന്വേഷണത്തെ നിരീക്ഷിക്കും; നയതന്ത്ര ബാഗിലെ കടത്തിൽ സ്വപ്‌നാ സുരേഷിനെ കുടുക്കാൻ ഉടൻ സിബിഐ എത്തും

സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കും; യുഎഇയുമായുള്ള നയതന്ത്ര വിഷയങ്ങളുള്ളതിനാൽ കള്ളക്കടത്ത് കേസിൽ കൂടുതൽ വിശദമായ അന്വേഷണം വേണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശം; ഇൻർപോൾ അടക്കമുള്ള അന്വേഷണ ഏജൻസികളുടെ സഹായം ഉറപ്പാക്കും; ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും അന്വേഷണത്തെ നിരീക്ഷിക്കും; നയതന്ത്ര ബാഗിലെ കടത്തിൽ സ്വപ്‌നാ സുരേഷിനെ കുടുക്കാൻ ഉടൻ സിബിഐ എത്തും

ആർ പീയൂഷ്

കൊച്ചി: സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കും. ഇതിനുള്ള നിർദ്ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് സിബിഐയ്ക്ക് നൽകിയതായാണ് സൂചന. യുഎഇയും ഇന്ത്യയും തമ്മിലെ നയതന്ത്ര വിഷയമാതു കൊണ്ടാണ് അന്വേഷണം സിബിഐയ്ക്ക് വിടുന്നത്. വിദേശ കാര്യമന്ത്രാലയത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഇത്.

ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രപരമായ കാര്യമായതിനാലാണ് അന്വേഷണം സിബിഐക്ക് കൈമാറാൻ പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിച്ചത്. ഇത് സംബന്ധിച്ചുള്ള വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കേസ് സിബിഐ ഏറ്റെടുക്കുന്നതോടെ സ്വർണ്ണക്കടത്ത് സംഘത്തിലെ മുഴുവൻ കണ്ണികളും നിമയമത്തിന് മുന്നിൽ എത്തും. നിലവിലെ കസ്റ്റംസിന്റെ അന്വേഷണത്തിന് ചില പരിമിതികൾ ഉള്ളതിനാൽ അന്വേഷണം സിബിഐ ഏറ്റെടുക്കുമ്പോൾ മുഴുവൻ പ്രതികളെയും പിടികൂടാനാവും.

കസ്റ്റംസിന് ക്രിമിനൽ ഇൻവസ്റ്റിഗേഷൻ നടത്താനുള്ള അധികാരമില്ല. സ്വർണ്ണക്കടത്ത് എങ്ങോട്ടാണ്, ആർക്കു വേണ്ടിയാണ് എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇരു രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രപരമായി വിഷയമായതിനാലും കേസിൽ എഫ്.ഐ.ആർ ഇടാൻ സിബിഐയ്ക്ക് മാത്രമേ കഴിയൂ. അതിനാലാണ് കേസ് സിബിഐയ്ക്ക് കൈമാറാൻ കേന്ദ്രം തീരുമാനിച്ചത്. എത്രയും വേഗം കേസിലെ പ്രതികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടു വരണമെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ കോൺഗ്രസ് ഉന്നയിച്ച ആവിശ്യം കേന്ദ്രം നടപ്പിലാക്കുകയാണ്.

ആഭ്യന്തര മന്ത്രാലയവും ധനകാര്യ മന്ത്രാലയവും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. യു.എ.ഇ കോൺസുലേറ്റിലെ ഷാർഷ് ദ് അഫയ്റിന്റെ (കോൺസൽ ജനറലിനു പകരം ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ) പേരിൽ വന്ന പാഴ്സലിൽ നിന്നു സ്വർണം പിടിച്ചതു കേന്ദ്ര സർക്കാർ ഗൗരവത്തോടെയാണു കാണുന്നത്. രാജ്യാന്തര ബന്ധത്തെ വരെ ബാധിക്കുന്ന വിഷയമായതിനാൽ, ശ്രദ്ധയോടെയാണു കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ നീക്കം. ഇന്റർപോൾ അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളുടെ സഹായം അനിവാര്യമായതു കൊണ്ടാണ് ഇത്.

അതേ സമയം കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ച് രണ്ടു വർഷത്തിനിടെ പിടികൂടിയ സ്വർണത്തിന്റെ കണക്കെടുപ്പ് കസ്റ്റംസ് ആരംഭിച്ചു. സ്വർണക്കടത്തിനു നേരത്തേ പിടികൂടിയ സംഘങ്ങളുടെ പ്രവർത്തനത്തെക്കുറിച്ചും പരിശോധിക്കുന്നുണ്ട്. നയതന്ത്ര പാഴ്സലിൽ സ്വർണം കടത്തിയെന്ന കേസിൽ തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കേന്ദ്ര സർക്കാർ യു.എ.ഇയുടെ അനുമതി തേടി. കസ്റ്റംസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണു നടപടിയെന്നു വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.

കേസിന്റെ ഇതുവരെയുള്ള കാര്യങ്ങൾ ധനമന്ത്രി നിർമല സീതാരാമനുമായി മുരളീധരൻ ചർച്ച ചെയ്തു. ചർച്ചയിൽ തീരുമാനങ്ങളൊന്നുമില്ലെന്നും സ്ഥിതിഗതികൾ ധനമന്ത്രിയെ ധരിപ്പിക്കുകയാണു ചെയ്തതെന്നും മുരളീധരൻ പറഞ്ഞു. നയതന്ത്രപരമായ പരിരക്ഷയുള്ളവരെയും കോൺസുലേറ്റിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാരെയും ചോദ്യം ചെയ്യാൻ ബന്ധപ്പെട്ട രാജ്യത്തിന്റെ അനുമതി ആവശ്യമാണ്. ഇതോടെ തിരുവനന്തപുരം യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ കേന്ദ്ര സർക്കാർ യു.എ.ഇയുടെ അനുമതി തേടി. കസ്റ്റംസ് വകുപ്പ് ആവശ്യപ്പെട്ട പ്രകാരമാണു നടപടി. നയതന്ത്രപരമായ പരിരക്ഷയുള്ളവരെയും കോൺസുലേറ്റിൽ ജോലി ചെയ്യുന്ന വിദേശ പൗരന്മാരെയും ചോദ്യം ചെയ്യാൻ ബന്ധപ്പെട്ട രാജ്യത്തിന്റെ അനുമതി ആവശ്യമാണ്.

സ്വർണ്ണകള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ധനമന്ത്രി നിർമ്മലാ സീതാരാമനും കൂടിക്കാഴ്ച നടത്തി. കേസിന്റെ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിനു പിന്നാലെയാണ് കൂടിക്കാഴ്ച. പ്രധാനമന്ത്രിയുടെ ഓഫീസ് സ്വർണക്കള്ളക്കടത്ത് കേസ് വളരെ കർശനമായി നിരീക്ഷിക്കുന്ന സാഹചര്യത്തിലാണ് ധനമന്ത്രി നിർമ്മലാ സീതാരാമനും വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായുള്ള കൂടിക്കാഴ്ച നടന്നത്. പരോക്ഷ നികുതി ബോർഡിനോട് ധനമന്ത്രി ഈ കേസിന്റെ വിവരങ്ങൾ ആരാഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP