Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സഹോദരന്റെ സിപിഎം ബന്ധങ്ങൾ വിനയാകും; ഫോൺ വിളിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ക്ലീൻ ചിറ്റ് നൽകിയതിൽ അന്വേഷണ ഏജൻസിയിൽ അതൃപ്തി ശക്തം; സ്വർണ്ണ കടത്ത് കേസിൽ ഇനി അനീഷ് ബി രാജിന് ചുമതലകളുണ്ടാകില്ല; ജോയിന്റ് കമ്മീഷണറുടെ വിശ്വാസ്യത പോയെന്ന് വിലിയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും; കേന്ദ്ര ഏജൻസിയിലെ സഖാവിന് പണികിട്ടുന്നത്‌ അമിത് ഷായുടെ ഉഗ്രശാസനത്തിന്റെ ഫലം

സഹോദരന്റെ സിപിഎം ബന്ധങ്ങൾ വിനയാകും; ഫോൺ വിളിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ക്ലീൻ ചിറ്റ് നൽകിയതിൽ അന്വേഷണ ഏജൻസിയിൽ അതൃപ്തി ശക്തം; സ്വർണ്ണ കടത്ത് കേസിൽ ഇനി അനീഷ് ബി രാജിന് ചുമതലകളുണ്ടാകില്ല; ജോയിന്റ് കമ്മീഷണറുടെ വിശ്വാസ്യത പോയെന്ന് വിലിയിരുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയവും; കേന്ദ്ര ഏജൻസിയിലെ സഖാവിന്  പണികിട്ടുന്നത്‌ അമിത് ഷായുടെ ഉഗ്രശാസനത്തിന്റെ ഫലം

ആർ പീയൂഷ്

കൊച്ചി: സിപിഎം ബന്ധമുണ്ടെന്ന ആരോപണം നേരിടുന്ന സ്വർണ്ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണറെ അന്വേഷണ സംഘത്തിൽ നിന്നും ഒഴിവാക്കുമെന്ന് സൂചന. കൊച്ചി കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണർ അനീഷ് ബി രാജിനെയാണ് അന്വേഷണ സംഘത്തിൽ നിന്നും ഒഴിവാക്കുമെന്ന വിവരം ലഭിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ ഇടപെട്ടതിനെ തുടർന്നാണ് അനീഷിനെ അന്വേഷണ സംഘത്തിൽ നിന്നും ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് അനൗദ്യോഗികമായ വിവരം. ഇന്ന് വൈകുന്നേരത്തോടുകൂടി അനീഷിനെ മാറ്റിയെന്ന ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുമെന്നുമാണ് കസ്റ്റംസ് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ലഭിക്കുന്ന വിവരം.

അനീഷിന്റെ സിപിഎം ബന്ധവും അനുമതിയില്ലാതെ മാധ്യമങ്ങൾക്ക് പ്രസ്താവന കൊടുത്തതുമാണ് അന്വേഷണ സംഘത്തിൽ നിന്നും ഒഴിവാക്കാൻ കസ്റ്റംസ് നിർബന്ധിതരായത്. ബി.ജെപിയും പ്രതിപക്ഷവും ഇക്കാര്യത്തിൽ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യത്തിൽ വിശദീകരണം തേടുകയും ഉദ്യോഗസ്ഥനെ മാറ്റി നിർത്താനും ആവിശ്യപ്പെടുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കൂടാതെ സിബിഐയോടും കേന്ദ്രം റിപ്പോർട്ട് ആവിശ്യപ്പെട്ുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് ഇൻസ്പെക്ടർമാർ കസ്റ്റംസ് ഓഫീസിൽ എത്തി കേസിന്റെ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇതോടെ സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്.

സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് വരുത്തി തീർക്കാനായി സിപിഎം അനുഭാവമുള്ള കസ്റ്റംസ് കൊച്ചി കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണർ അനീഷ് ബി രാജ് ശ്രമിക്കുന്നു എന്ന ആരോപണവുമായി ബിജെപിയും കോൺഗ്രസും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ ആരും വിളിച്ചില്ല എന്നും കേസ് അന്വേഷണ ഘട്ടത്തിലായതിനാൽ മറ്റൊന്നും വെളിപ്പെടുത്താനാവില്ല എന്നും പറഞ്ഞിരുന്നു. ഈ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളികളഞ്ഞത്. ഇതോടെയാണ് ഉദ്യോഗസ്ഥന്റെ സിപിഎം ബന്ധം ഇരു പാർട്ടികളും വെളിച്ചത്തുകൊണ്ടുവന്നത്.

അനീഷിന്റെ സിപിഎം ബന്ധങ്ങൾ ആഭ്യന്തര മന്ത്രി അമിത് ഷായുടേയും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. രാവിലെ തന്നെ അനീഷ് ബി രാജ് കൊച്ചിയിലെ പ്രിവന്റീവ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിൽ തന്നെ അന്വേഷണ ചുമതല മാറുന്നതിന്റെ സൂചന നൽകിയിട്ടുണ്ട്. ഈ കേസ് സിബിഐ ഏറ്റെടുക്കാനുള്ള സാധ്യതയുമുണ്ട്. അത് കൂടി പരിശോധിച്ചാകും അന്വേഷണ സംഘത്തിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനവും ഉത്തരവും ഇറങ്ങുക.

അനീഷ് ബി രാജിന്റെ സഹോദരൻ പി.ആർ റെനീഷ് മുൻ സിപിഎം വാർഡ് കൗൺസിലറും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അംഗവുമാണ്. 2010 - 2015 കാലയളവിലാണ് പി.ആർ റെനീഷ് കൊച്ചി കോർപ്പറേഷൻ കൗൺസിലറായിരുന്നത്. തേവര വാർഡിലാണ് സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്. ഏറെ ജനസമ്മതനായ വാർഡ് മെമ്പർ കൂടിയാണ് ഇദ്ദേഹം. അനീഷും കടുത്ത പാർട്ടീ അനുഭാവിയുമാണ്. അദ്ദേഹത്തിന്റെ ചില ഫെയ്സ് ബുക്ക് പോസ്റ്റുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. കുടുംബം നവോത്ഥാന മതിലിൽ പങ്കെടുത്തതിന്റെ ചിത്രവും പാർട്ടീ അനുഭാവം പുലർത്തുന്ന മറ്റ് പോസ്റ്റുകളും പങ്കു വച്ചിട്ടുണ്ട്. അതിനാൽ പാർട്ടി അനുഭാവിയായ അനീഷിനെ കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ല എന്ന് പറയിപ്പിച്ചതാണ് എന്നാണ് ആരോപിക്കുന്നത്

ജോയിന്റ് കമ്മീഷ്ണർ മാധ്യമങ്ങൾക്ക് ഇത്തരത്തിൽ ഒരു പ്രസ്താവന നൽകിയത് അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് കമ്മീഷ്ണർ സുമിത് കുമാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്ക് യാതോരുവിധ പ്രസ്താവനകളും അനുമതി ഇല്ലാതെ നൽകരുതെന്ന് പ്രത്യേക നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് അനീഷ് മാധ്യമങ്ങൾക്ക് പ്രസ്താവന നൽകിയത്. കഴിഞ്ഞ ദിവസം കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ മാധ്യമ പ്രവർത്തകരുമായി കമ്മീഷ്ണർ പങ്കു വയ്ക്കുമെന്ന് പറഞ്ഞിരുന്നു. ജോയിന്റ് കമ്മീഷ്ണറുടെ പ്രസ്താവനമൂലം പ്രകോപിതനായ കമ്മീഷ്ണർ പിന്നീട് മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയില്ല.

വിവാദം കത്തിപ്പടരുന്നതിനിടയിലാണ് ജോയിന്റ് കമ്മീഷ്ണർ അനീഷ് ബി രാജിനെ അന്വേഷണ സംഘത്തിൽ നിന്നും മാറ്റാൻ നിർദ്ദേശം എത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥന്റെ വിശദീകരണം കേട്ടതിന് ശേഷമാകും നടപടിയുണ്ടാകുക. കേന്ദ്ര സർക്കാർ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള സിബിഐയുടെ റിപ്പോർട്ട് പരിശോധിച്ചതിന് ശേഷം അന്വേഷണം കസ്റ്റംസിൽ നിന്നും സിബിഐക്ക് കൈമാറാനാണ് സാധ്യത. കസ്റ്റംസിന് പ്രതികളെ പിടികൂടുന്നതിനും ചോദ്യം ചെയ്യുന്നതിനും ചില പരിമിതികളുണ്ടായതിനാൽ ഉടൻ തന്നെ സിബിഐയ്ക്ക് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP