Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സ്വപ്ന സുരേഷിന്റെ നിയമനം ഉത്തരവിന്റെ പകർപ്പ് പുറത്തു വിടണം; ശിവശങ്കർ കഴിഞ്ഞ 4 വർഷം സംസ്ഥാനത്തെ ഐടി പാർക്കുകളിൽ നടത്തിയ നിയമനം സംബന്ധിച്ച് സമഗ്ര മായ അന്വേഷണം നടത്തണം; പ്ലേസ്‌മെന്റ് ഏജൻസിയുടെ പേര് പുറത്തു പറയണമെന്ന് ബിജെപി

സ്വപ്ന സുരേഷിന്റെ നിയമനം ഉത്തരവിന്റെ പകർപ്പ് പുറത്തു വിടണം; ശിവശങ്കർ കഴിഞ്ഞ 4 വർഷം സംസ്ഥാനത്തെ ഐടി പാർക്കുകളിൽ നടത്തിയ നിയമനം സംബന്ധിച്ച് സമഗ്ര മായ അന്വേഷണം നടത്തണം; പ്ലേസ്‌മെന്റ് ഏജൻസിയുടെ പേര് പുറത്തു പറയണമെന്ന് ബിജെപി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാർത്ത സമ്മേളനത്തിൽ സ്വപ്നയുടെ നിയമനം പ്ലേയ്‌സ്‌മെന്റ് ഏജൻസി മുഖേനയാണെന്ന് പറഞ്ഞിരിക്കുന്നു. അങ്ങനെ എങ്കിൽ നിയമനം നടത്തിയ ആ ഏജൻസി ഏതെന്നു പറയാൻ മുഖ്യമന്ത്രി തന്നെ തയ്യാറാകണമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ്.

ആർ എസ് രാജീവിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ

മുഖ്യമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാർത്ത സമ്മേളനത്തിൽ സ്വപ്നയുടെ നിയമനം placement agency മുഖേനയാണെന്ന് പറഞ്ഞിരിക്കുന്നു. അങ്ങനെ എങ്കിൽ നിയമനം നടത്തിയ ആ ഏജൻസി ഏതെന്നു പറയാൻ മുഖ്യമന്ത്രി തന്നെ തയ്യാറാകണം. നിലവിൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിയമനം നടത്തുമ്പോൾ RIYAB / Professional Employment Exchange എന്നീ സ്ഥാപനങ്ങൾ നൽകുന്ന ലിസ്റ്റിൽ നിന്നും വേണം നിയമനം നടത്തുവാൻ എന്നാണ് കീഴ്‌വഴക്കം. IT വകുപ്പിന്റെ കീഴിൽ ഉള്ള എല്ലാ ഏജൻസികളുടെയും ഭരണപരമായ കാര്യങ്ങൾക്ക് അനുമതി നൽകുന്നത് സെക്രട്ടേറിയറ്റിൽ ഉള്ള IT Department ആണ്. അതായത് കേരളത്തിൽ ഉള്ള എല്ലാ IT പാർക്ക് കളുടെയും ഉന്നത അധികാരികൾ CM / IT secretary ആണ്. ആയതിനാൽ സ്വപ്ന സുരേഷിന്റെ നിയമനം സംബന്ധിച്ച് ഉള്ള ഉത്തരവിന്റെ പകർപ്പ് പുറത്തു വിടണം. കൂടാതെ ശിവശങ്കർ കഴിഞ്ഞ 4 വർഷം സംസ്ഥാനത്തെ IT പാർക്ക് കളിൽ നടത്തിയ നിയമനം സംബന്ധിച്ച് സമഗ്ര മായ അന്വേഷണം നടത്തണം

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP