Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരുന്നുകൾ കൊണ്ട് ലോകത്തിലാദ്യമായി ഒരു എയ്ഡ്സ് രോഗിയുടെ രോഗം മാറി; രോഗിക്ക് നൽകിയത് ഒരു കൂട്ടം മരുന്നുകളുടെ മിശ്രിതം; ഇത്രനാൾ പ്രതിവിധിയില്ലാത്ത രോഗമായിരുന്ന എയ്ഡ്സ് ചികിത്സിച്ച് ഭേദമാക്കാമെന്ന് ബ്രസീലിൽ നിന്നുള്ള റിപ്പോർട്ട്

മരുന്നുകൾ കൊണ്ട് ലോകത്തിലാദ്യമായി ഒരു എയ്ഡ്സ് രോഗിയുടെ രോഗം മാറി; രോഗിക്ക് നൽകിയത് ഒരു കൂട്ടം മരുന്നുകളുടെ മിശ്രിതം; ഇത്രനാൾ പ്രതിവിധിയില്ലാത്ത രോഗമായിരുന്ന എയ്ഡ്സ് ചികിത്സിച്ച് ഭേദമാക്കാമെന്ന് ബ്രസീലിൽ നിന്നുള്ള റിപ്പോർട്ട്

സ്വന്തം ലേഖകൻ

ബ്രസീൽ സ്വദേശിയായ ഒരു 34 കാരൻ, എയ്ഡ്സിനുള്ള വിവിധ മരുന്നുകളുടെ മിശ്രിതം തുടർച്ചയായി കഴിച്ച് രോഗത്തിൽ നിന്നും മുക്തി നേടിയതായി റിപ്പോർട്ടുകൾ വരുന്നു. ലോകത്തിലിതാദ്യമായാണ് മരുന്നുകൾ കൊണ്ട് ഒരു എയ്ഡ്സ് രോഗി രോഗമുക്തി നേടുന്നത്. ലോകാസകലമുള്ള ലക്ഷക്കണക്കിന് എയ്ഡ്സ് രോഗികൾക്ക് ആശ്വാസമാവുകയാണ് ഈ വാർത്ത.

ആന്റി വൈറൽ തെറാപി ഉൾപ്പടെ വിവിധ എയ്ഡ്സ് മരുന്നുകൾ ഒന്നിച്ച് ചേത്തായിരുന്നു സാവോപോളോ രോഗി എന്ന് നാമകരണം ചെയ്ത ഈ എയ്ഡ്സ് രോഗിക്ക് നൽകിയിരുന്നതെന്ന് അയാളെ ചികിത്സിച്ച ഡോക്ടർമാർ പറഞ്ഞു. അതിനു പുറമെ ആന്റിറിട്രോ വൈറലുകൾ, നിക്കോടിനാമൈഡ് എന്ന വിറ്റാമിൻ ബി 3 എന്നിവയും നൽകിയിരുന്നതായി ഡോക്ടർമാർ വെളിപ്പെടുത്തി.

മറ്റ് രണ്ടുപേർക്ക് കൂടി എയ്ഡ്സ് ഭേദമായിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും അവർ അത്യന്തം അപകടം പിടിച്ച അസ്ഥികളിലെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയരായിട്ടുണ്ട് എന്നാണ് അറിയാൻ കഴിയുന്നത്. സവോപോളൊ രോഗിക്ക് 2012 ലാണ് എയ്ഡ്സ് സ്ഥിരീകരിക്കുന്നത്. അതിനുശേഷം തുടർച്ചയായ 48 ആഴ്‌ച്ചകളാണ് ഇയാൾ ഈ പുതിയ രീതിയിലുള്ള ചികിത്സക്ക് വിധേയനായത്. ചികിത്സ കഴിഞ്ഞ് ഏകദേശം ഒരു വർഷത്തിനു ശേഷം ഈ രോഗിയുടെ ഡി എൻ എ യും കോശങ്ങളും പരിശോധിച്ചപ്പോൾ നെഗറ്റീവ് റിസൾട്ടാണ് ലഭിച്ചത്.

ശരീരം മുഴുവനുമായി പരിശോധിച്ചില്ലെങ്കിലും, ഞങ്ങൾക്ക് ലഭിച്ച ഏറ്റവും പ്രേധാനപ്പെട്ട തെളിവുകൾ അനുസരിച്ച് രോഗബാധയുള്ള കോശങ്ങൾ ഒന്നുംതന്നെ ആ ശരീരത്തിലില്ല എന്നാണ് ഈ ചികിത്സക്ക് നേതൃത്വം നൽകിയ ഡോ. റിക്കാർഡോ ഡയസ് പറയുന്നത്.ഇത് വളരെയധികം താതപര്യം ജനിപ്പിക്കുന്ന ഒരു കേസാണെന്നും എച്ച് ഐ വി ക്ക് മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിന് ഇത് കൂടുതൽ സഹായകരമാകുമെന്നാണ് ഇറ്റലിയിലെ ഇസ്റ്റിറ്റിയുട്ട് ഓഫ് ഹെൽത്തിലെ ഡോ. ആൻഡ്രിയ സവേറിനോ പറഞ്ഞത്.

എന്നാൽ ഈ രോഗിക്കൊപ്പം ഇതേ മരുന്നുകളുടെ മിശ്രിതം നൽകി ചികിത്സിച്ച മറ്റ് നാല് പേർക്ക് ഇതുവരെ രോഗം ഭേദമായിട്ടില്ലെന്നും ഗവേഷകർ അറിയിച്ചു. ഇത് പരീക്ഷണത്തിന്റെ ആദ്യപടി മാത്രമാണെന്നും എന്തെങ്കിലും അനുമാനത്തിൽ എത്താൻ സാധിക്കില്ലെന്നും അവർ പറയുന്നു. 1980 കളിൽ പടർന്ന് പിടിക്കാൻ തുടങ്ങിയതിൽ പിന്നെ ലോകത്താകമാനം ഏകദേശം 75 മില്ല്യൺ ആളുകളെ ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 33 ദശലക്ഷം പേർ ഇതുമൂലം മരണമടഞ്ഞിട്ടുമുണ്ട്. ഏകദേശം 37 ദശലക്ഷം പേർ ഈ രോഗവുമായി ജീവിക്കുന്നുമുണ്ട്. അവരിൽ ഏറിയ പങ്കും ആഫ്രിക്കയിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP