Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേട്ടൻ തേവര വാർഡിലെ പഴയ കൗൺസിലർ; പാർട്ടി ഏര്യാ കമ്മറ്റി അംഗം; പോരാത്തതിന് പിആർ റെനീഷ് ഡിടിപിസി അംഗവും; മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റവിമുക്തനാക്കിയത് കേന്ദ്ര ഏജൻസിയിലെ അന്വേഷണ ഉദ്യോഗസ്ഥൻ കുടുംബം നവോത്ഥാന മതിലിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ചതും ചർച്ചകളിൽ; സ്വപ്‌നാ സുരേഷിന് വേണ്ടിയുള്ള ഫോൺ വിളിയിൽ കോൺഗ്രസും ബിജെപിയും ആരോപണം തുടരും; ജോയിന്റ് കമ്മീഷ്ണർ അനീഷ് ബി രാജ് കംസ്റ്റംസിനുള്ളിലെ സഖാവോ?

ചേട്ടൻ തേവര വാർഡിലെ പഴയ കൗൺസിലർ; പാർട്ടി ഏര്യാ കമ്മറ്റി അംഗം; പോരാത്തതിന് പിആർ റെനീഷ് ഡിടിപിസി അംഗവും; മുഖ്യമന്ത്രിയുടെ ഓഫീസിനെ കുറ്റവിമുക്തനാക്കിയത് കേന്ദ്ര ഏജൻസിയിലെ അന്വേഷണ ഉദ്യോഗസ്ഥൻ കുടുംബം നവോത്ഥാന മതിലിൽ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ചതും ചർച്ചകളിൽ; സ്വപ്‌നാ സുരേഷിന് വേണ്ടിയുള്ള ഫോൺ വിളിയിൽ കോൺഗ്രസും ബിജെപിയും ആരോപണം തുടരും; ജോയിന്റ് കമ്മീഷ്ണർ അനീഷ് ബി രാജ് കംസ്റ്റംസിനുള്ളിലെ സഖാവോ?

ആർ പീയൂഷ്

കൊച്ചി: സ്വർണ്ണ കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് വരുത്തി തീർക്കാനായി സിപിഎം അനുഭാവമുള്ള കസ്റ്റംസ് ഓഫീസർ ശ്രമിക്കുന്നു എന്ന ആരോപണവുമായി ബിജെപിയും കോൺഗ്രസും സജീവമാകുന്നതിന് കാരണം ചില കുടുംബ ബന്ധങ്ങൾ.

കൊച്ചി കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണർ അനീഷ് ബി രാജിനെതിരെയാണ് ആരോപണവുമായി പ്രതിപക്ഷവും ബിജെപിയും രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട് വിളിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ ആരും വിളിച്ചില്ല എന്നും കേസ് അന്വേഷണ ഘട്ടത്തിലായതിനാൽ മറ്റൊന്നും വെളിപ്പെടുത്താനാവില്ല എന്നും അനീഷ് രാജ് പറഞ്ഞിരുന്നു. ഈ കസ്റ്റംസ് ഉദ്യോഗസ്ഥന്റെ വാക്കുകൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളികളഞ്ഞത്. ഇതോടെയാണ് ഉദ്യോഗസ്ഥന്റെ സിപിഎം ബന്ധം ഇരു പാർട്ടികളും വെളിച്ചത്തുകൊണ്ടുവന്നത്.

അനീഷ് ബി രാജിന്റെ സഹോദരൻ പി.ആർ റെനീഷ് മുൻ സിപിഎം വാർഡ് കൗൺസിലറും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ അംഗവുമാണ്. 2010 - 2015 കാലയളവിലാണ് പി.ആർ റെനീഷ് കൊച്ചി കോർപ്പറേഷൻ കൗൺസിലറായിരുന്നത്. തേവര വാർഡിലാണ് സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ചത്. ഏറെ ജനസമ്മതനായ വാർഡ് മെമ്പർ കൂടിയായിരുന്നു. അനീഷും കടുത്ത പാർട്ടീ അനുഭാവിയുമാണ്.

അദ്ദേഹത്തിന്റെ ചില ഫെയ്സ് ബുക്ക് പോസ്റ്റുകൾ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. കുടുംബം നവോത്ഥാന മതിലിൽ പങ്കെടുത്തതിന്റെ ചിത്രവും പാർട്ടീ അനുഭാവം പുലർത്തുന്ന മറ്റ് പോസ്റ്റുകളും പങ്കു വച്ചിട്ടുണ്ട്. അതിനാൽ പാർട്ടി അനുഭാവിയായ അനീഷിനെ കൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ആരും വിളിച്ചിട്ടില്ല എന്ന് പറയിപ്പിച്ചതാണ് എന്നാണ് ആരോപിക്കുന്നത്. ഇതോടെ സ്വർണ്ണക്കടത്ത് കേസിൽ വിവാദം ആളിപ്പടരുകയാണ്.

ജോയിന്റ് കമ്മീഷ്ണർ മാധ്യമങ്ങൾക്ക് ഇത്തരത്തിൽ ഒരു പ്രസ്താവന നൽകിയത് അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് കമ്മീഷ്ണർ സുമിത് കുമാറിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്ക് യാതോരുവിധ പ്രസ്താവനകളും അനുമതി ഇല്ലാതെ നൽകരുതെന്ന് പ്രത്യേക നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് അനീഷ് മാധ്യമങ്ങൾക്ക് പ്രസ്താവന നൽകിയത്. കഴിഞ്ഞ ദിവസം കേസ് അന്വേഷണത്തിന്റെ വിശദാംശങ്ങൾ മാധ്യമ പ്രവർത്തകരുമായി കമ്മീഷ്ണർ പങ്കു വയ്ക്കുമെന്ന് പറഞ്ഞിരുന്നു. ജോയിന്റ് കമ്മീഷ്ണറുടെ പ്രസ്താവനമൂലം പ്രകോപിതനായ കമ്മീഷ്ണർ പിന്നീട് മാധ്യമങ്ങളെ കാണാൻ കൂട്ടാക്കിയില്ല.

അനീഷ് ബി രാജിന്റെ സിപിഎം ബന്ധം പ്രതിപക്ഷവും ബിജെപിയും ആയുധമായി എടുത്തിരിക്കുകയാണ്. അന്വേഷണ സംഘത്തിൽ നിന്നും അനീഷിനെ മാറ്റി നിർത്തണമെന്നാണ് ഇരുകൂട്ടരുടെയും ആവിശ്യം. അതേ സമയം അനീഷ് ബി രാജിന് സർവ്വീസിൽ മികച്ച ഉദ്യോഗസ്ഥനാണെന്ന പേരുണ്ട്. അന്വേഷണ മികവും സത്യസന്ധതയുള്ളയാളുമാണെന്ന് സഹ പ്രവർത്തകർക്കിടയിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. പക്ഷേ സിപിഎം ബന്ധം ഈ കേസിൽ അനീഷിനെ കൂടുതൽ കുഴപ്പിക്കാനുള്ള സാധ്യതയാണുള്ളത്.

കോൺഗ്രസ് നേതാവ് ടി സിദ്ദിഖ് അനീഷ് ബി രാജിനെതിരെ ഫെയ്സ് ബുക്കിൽ കുറിച്ചിതിങ്ങനെ; 'ഇന്ന് മുഖ്യമന്ത്രി പത്രക്കാർക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാൻ കൂട്ടുപിടിച്ചിരിക്കുന്നത്, അനീഷ് ബി രാജ് എന്ന കസ്റ്റംസ് ജോയിന്റ് കമ്മീഷ്ണറെയാണു. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ല എന്ന് കസ്റ്റംസ് പറഞ്ഞു, എന്ന വാദമാണു മുഖ്യമന്ത്രി ഉയർത്തിയത്. അനീഷ് ബി രാജിന്റേതാണു ആ വാക്കുകൾ. അനീഷ് രാജിന്റെ വാക്കുകളിൽ മുഖ്യമന്ത്രി തൂങ്ങി നിൽക്കുകയാണെങ്കിൽ ചിലത് പറയാനുണ്ട്.

ആരാണു ഈ അനീഷ് ബി രാജ്? എറണാകുളം കോർപറേഷനിലെ 2010-15 കാലഘട്ടത്തിലെ സിപിഎമ്മിന്റെ കൗൺസിലറായിരുന്ന പിആർ റനീഷിന്റെ നേരെ സഹോദരനാണു. എറണാകുളം ഏരിയ കമ്മിറ്റി മെമ്പർ കൂടിയാണു പിആർ റനീഷ്. നഗരത്തിലെ അറിയപ്പെടുന്ന സിപിഐഎം പ്രവർത്തകൻ കൂടിയാണു. അദ്ദേഹത്തിന്റെ സ്വന്തംസഹോദരനാണെന്ന് മാത്രമല്ല; ഒരേ വീട്ടിലാണു അവർ താമസിക്കുന്നതും. അനീഷ് രാജിനെ ഉപയോഗിച്ച് തെളിവുകൾ മായ്ച്ച് കളഞ്ഞ് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമാണു മുഖ്യമന്ത്രി നടത്തുന്നത്. എത്രയും വേഗം കേസ് സിബിഐക്ക് കൈമാറിയാൽ അല്ലാതെ ഈ കേസ് മുന്നോട്ട് പോവില്ല.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP