Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ

ഭർത്താവുമൊത്ത് ബാർ നടത്തിയ അബുദാബിക്കാരി; നടനായ ഭർതൃ കൂട്ടുകാരൻ ഗൾഫിലെത്തിയപ്പോൾ അടുപ്പം തുടങ്ങി; ഒന്നുമറിയാത്ത ഭർത്താവിനെ ഞെട്ടിയത് രണ്ടാം വരവിൽ കൂട്ടുകാരനൊപ്പം ഭാര്യ മുങ്ങിയപ്പോൾ; ഫ്‌ളാറ്റിൽ നിന്ന് മകന്റെ കാമുകിയെ ഇറക്കി വിട്ടത് അതിശക്തനായ രാഷ്ട്രീയക്കാരന്റെ ഭാര്യയുടെ മനകരുത്തും; കാമുകൻ ഉപേക്ഷിച്ചതോടെ ദൃഢ നിശ്ചയത്തോടെ തിരുവനന്തപുരത്ത് തങ്ങി എല്ലാം വെട്ടിപിടിച്ചു; നയതന്ത്ര ബാഗിൽ കുടുങ്ങിയ സ്വപ്‌നാ സുരേഷിന്റെ ജീവിതം മാറ്റി മറിച്ചത് ഒളിച്ചോട്ടം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: വർഷങ്ങൾക്ക് മുമ്പ് അബുദാബിയിൽ നിന്ന് സ്വപ്‌നാ സുരേഷ് തിരുവനന്തപുരത്തേക്ക് ഒളിച്ചോടിയതിന് പിന്നിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരത്തെ പ്രമുഖ രാഷ്ട്രീയ നേതാവായ കാമുകന്റെ അച്ഛൻ. അച്ഛന്റെ മരണ ശേഷമായിരുന്നു ഈ ഒളിച്ചോട്ടം. എങ്കിലും മറ്റുള്ള കുടുംബാഗങ്ങൾ അതിശക്തമായ നിലപാട് എടുത്തതോടെയാണ് സ്വപ്‌നാ സുരേഷിനെ ഈ സിനിമാ നടൻ ഉപേക്ഷിച്ചത്. ഇതോടെയാണ് സ്വപ്‌നാ സുരേഷ് ജോലി തേടി ഇറങ്ങുന്നതും. ട്രാവൽ ഏജൻസികളിലൂടെ കോൺസുലേറ്റ് ജനറലിലെ സ്വാധീന ശക്തിയായി മാറുന്നതും. ഇതിനിടെയുണ്ടായ വ്യക്തിബന്ധങ്ങളാണ് സ്വപ്‌നാ സുരേഷിനെ കള്ളക്കടത്ത് ചർച്ചകളിലും എത്തിക്കുന്നത്.

തിരുവനന്തപുരത്തെ വ്യവസായിയെ അബുദാബിയിൽ വച്ച് സ്വപ്‌നയുടെ അച്ഛൻ പരിചയപ്പെടുന്നു. ബാർ നടത്തിപ്പുകാരനായ തിരുവനന്തപുരത്തെ പ്രമുഖ കുടുംബാഗവുമായി വിവാഹവും നടത്തുന്നു. ഇതിന് ശേഷം സ്വപ്‌നയും ഭർത്താവും ചേർന്നാണ് അബുദാബിയിലെ ബാർ നടത്തിയത്. ഇതിനിടെയാണ് തിരുവനന്തപുരത്ത്് നിന്ന് നടനും മറ്റൊരു വ്യവസായിയും അബുദാബിയിൽ എത്തുന്നത്. വിവാഹം കഴിഞ്ഞ മാസങ്ങൾ ആയപ്പോഴായിരുന്നു ഇത്. ഇതിനിടെ നടനുമായി അടുപ്പം തുടങ്ങി. ഇതൊന്നും ഭർത്താവ് തിരിച്ചറിഞ്ഞിരുന്നില്ല. കുട്ടുകാരനെ സംശയിച്ചതുമില്ല. ഇതേ കൂട്ടുകാരൻ വീണ്ടും അപ്രതീക്ഷിതമായി അബുദാബിയിൽ എത്തി. ഈ സമയത്തായിരുന്നു സ്വപ്‌നയുടെ മുങ്ങൽ.

നാട്ടിലേക്ക് മടങ്ങാൻ കൂട്ടുകാരൻ വിമാനത്താവളത്തിലേക്ക് പോകുമ്പോൾ സ്വപ്‌നയും കാറിൽ കയറി പോകുകയായിരുന്നു. നടനായ കാമുകനെ ഞെട്ടിച്ച് വിമാന ടിക്കറ്റെടുത്ത് തിരുവനന്തപുരത്തേക്ക് പറന്നു. അപ്പോൾ മാത്രമാണ് അബുദാബിയിലെ ഭർത്താവ് ചതിയെ കുറിച്ച് അറിയുന്നത്. തിരുവനന്തപുരത്ത് എത്തിയ സ്വപ്നയെ നടൻ ഫ്‌ളാറ്റിലേക്ക് മാറ്റി. ഇതറിഞ്ഞ് നടന്റെ കുടുംബം പാഞ്ഞെത്തി. ഫ്‌ളാറ്റിൽ നിന്ന് സ്വപ്നയെ പുറത്താക്കി. ഇതോടെ കാമുകനും വിവാദത്തിൽ പെട്ടു. നടന്റെ അമ്മയും രാഷ്ട്രീയ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. കോർപ്പറേഷൻ കൗൺസിലറുമായിരുന്നു. അമ്മയുടെ ഉറച്ച നിലപാടിന് മുമ്പിൽ മകൻ വീണ്ടും വീട്ടിലെത്തി. ഇതോടെയാണ് സ്വപ്‌ന ഒറ്റപ്പെട്ടത്. തിരിച്ച് അബുദാബിയിൽ പോകാനും കഴിയാതെയായി.

സ്വപ്‌നയുടെ അച്ഛൻ ഈയിടെയാണ് മരിച്ചത്. മരണാന്തര ചടങ്ങിൽ സ്വപ്‌ന പങ്കെടുത്തിരുന്നു. നടനുമൊത്തുള്ള ഒളിച്ചോട്ടം നാണക്കേടായി മാറിയതു കൊണ്ട് തന്നെ പതിയെ കുടുംബത്തിൽ നിന്ന് അകന്നു. ഭർത്താവിന്റെ അടുത്ത് തിരിച്ചു പോയതുമില്ല. അങ്ങനെയാണ് തിരുവനന്തപുരത്തെ ജീവിതം തുടങ്ങുന്നത്. അപ്പോഴും അച്ഛനും അമ്മയുമായി അടുപ്പം തുടർന്നു. സഹോദരന്റെ വിവാഹത്തിൽ അടക്കം നിറഞ്ഞു നിന്നു. എങ്കിലും ചടങ്ങുകൾക്ക് അപ്പുറത്ത് കുടുംബവുമായി അടുപ്പം സൂക്ഷിച്ചതുമില്ല. അങ്ങനെ സ്വന്തം വഴികളിലൂടെ സ്വപ്‌ന വളർന്നു.

സ്വപ്നാ സുരേഷ് പ്രതിയായ പഴയകേസിൽ അവർക്ക് എല്ലാ ആനുകൂല്യങ്ങളും നൽകിയത് പൊലീസ് ആയിരുന്നു. സ്വപ്നയുടെ ഉന്നതബന്ധങ്ങൾക്കുള്ള തെളിവാണ് എയർ ഇന്ത്യാ സാറ്റ്സിലെ ഉദ്യോഗസ്ഥനെതിരേയുള്ള വ്യാജ ലൈംഗിക പരാതിയിലെ അന്വേഷണം. 2016-ൽ നടന്ന സംഭവത്തിൽ 2020 ജനുവരിയിലാണ് സ്വപ്ന പ്രതിചേർക്കപ്പെട്ടത്. ജനുവരിയിൽ അന്വേഷണ ഉദ്യോഗസ്ഥരോട് കുറ്റം ഏറ്റുപറഞ്ഞിരുന്നു. പിന്നീട് വിളിപ്പിച്ചപ്പോൾ അച്ഛൻ മരിച്ചെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. മരണാനന്തരച്ചടങ്ങ് കഴിഞ്ഞാൽ പ്രതിയെ തേടി പൊലീസ് പോകേണ്ടതാണ്. എന്നാൽ, സ്വപ്നയുടെ കേസിൽ അറസ്റ്റ് ഒഴിവാക്കി.

ബിരുദംമാത്രം അടിസ്ഥാന യോഗ്യതയുള്ള ഒരു വീട്ടമ്മയുടെ ഉന്നത തസ്തികകളിലേക്കുള്ള വളർച്ചയിൽ പൊരുത്തക്കേടുകൾ ഏറെയുണ്ട്. ആദ്യ ഭർത്താവുമായി പിണങ്ങി ഗൾഫിൽനിന്ന് നാട്ടിലെത്തിയ സ്വപ്ന തലസ്ഥാനത്തെ ഒരു ട്രാവൽ ഏജൻസിയിലാണ് ജോലിക്കു ചേർന്നത്. ഏറെനാൾ ഇവിടെ തുടർന്നില്ല. യോഗ്യതയില്ലെങ്കിലും 2013-ൽ എയർഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്ലിങ് വിഭാഗമായ എയർ ഇന്ത്യാ സാറ്റ്സിൽ എത്തി. വ്യാജപരാതിക്കേസിൽ സ്വപ്നയ്‌ക്കൊപ്പം പങ്കുണ്ടെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനാണ് നിയമനം ശരിയാക്കിയത്.

ഗ്രൗണ്ട്ഹാൻഡ്ലിങ് വിഭാഗത്തിൽ കരാർ ജീവനക്കാരെ നിയോഗിക്കുന്നതടക്കം നിർണായക സ്ഥാനത്തായിരുന്നു നിയമനം. സാറ്റ്സിലെ ചില ക്രമക്കേടുകൾക്കെതിരേ ഉന്നതതലത്തിൽ പരാതി നൽകിയ ഉദ്യോഗസ്ഥരാണ് വ്യാജപരാതിയിൽ കുടുങ്ങിയത്. സ്ത്രീജീവനക്കാരെക്കൊണ്ട് പരാതി നൽകിയത് തനിക്ക് നിയമനം നൽകിയ ഉദ്യോഗസ്ഥൻ പറഞ്ഞിട്ടാണെന്ന് സ്വപ്ന പൊലീസിന് മൊഴിനൽകുകയും ചെയ്തു. 2016 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് മണക്കാട് യു.എ.ഇ. കോൺസുലേറ്റ് തുറന്നത്. എയർഇന്ത്യയിൽ പ്രവർത്തിച്ച പരിചയവും ബന്ധങ്ങളുമാണ് സ്വപ്നയെ ഇവിടെയെത്തിച്ചത്. എയർ ഇന്ത്യയിലെ ചില ഉദ്യോഗസ്ഥരും ശുപാർശ ചെയ്തു.

കൗൺസിലുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങുകൾ സംഘടിപ്പിക്കാൻ സ്വപ്നയാണ് മുന്നിട്ടുനിന്നത്. ഇഫ്താറിലും പൊതുചടങ്ങളുകളിലും മുഖ്യമന്ത്രി ഉൾെപ്പടെയുള്ള വിശിഷാതിഥികളെ സ്വീകരിച്ചത് സ്വപ്നയായിയിരുന്നു. രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരുമടക്കം വിപുലമായി ബന്ധമുണ്ടാക്കാൻ ഈ കാലയളവിൽ കഴിഞ്ഞു. അബുദാബിയിൽ സ്വന്തമായി ബിസിനസ് തുടങ്ങനായി 18 കൊല്ലം മുമ്പ് അവിടെ എത്തിയ സമ്പന്ന കുടുംബത്തിലെ അംഗവുമായിട്ടായിരുന്നു സ്വപ്നയുടെ ക്യാണം. ഇയാൾ ഇപ്പോൾ വീണ്ടും വിവാഹിതനായി കോവളത്തെ ഹോട്ടൽ നടത്തിപ്പിന് ചുക്കാൻ പിടിക്കുന്നു. സ്വപ്നയുമായി യാതൊരു ബന്ധവുമില്ല. അതിന് ശേഷം ഒളിച്ചോട്ടം. മൂന്നാം ബന്ധമാണ് ഇപ്പോഴത്തെ ഭർത്താവ്. അബുദാബിയിൽ അടിപൊളി ജീവിതമായിരുന്നു സ്വപ്നയുടേത്. രാജകുടുംബവുമായി പോലും അടുത്ത ബന്ധമുണ്ട്. ഇതിനിടെയാണ് തിരുവനന്തപുരത്തെ വ്യവസായ ഗ്രൂപ്പിലെ യുവാവ് ബാർ നടത്താനായി അബുദാബിയിൽ എത്തുന്നത്. വാടകയ്ക്ക് ബാർ എടുത്ത് നടത്തുന്നതിനിടെ ബാലരാമപുരത്തുകാരനായ സ്വപ്നയുടെ അച്ഛനുമായും അടുത്തു. ഇതോടെ വീട്ടിലെ അടുപ്പക്കാരനായി. അതീവ സുന്ദരിയായ മകളെ വിവാഹവും കഴിച്ചു കൊടുത്തു.

അബുദാബിയിൽ കുടുംബ സമേതം ഇയാൾ താമസവും തുടങ്ങി. ഇതിനിടെയാണ് രണ്ട് കൂട്ടുകാർ ഗൾഫ് സന്ദർശനത്തിന് അബുദാബിയിൽ എത്തുന്നത്. ഇതിൽ ഒരാൾ സിനിമാ നടനുമാണ്. കേരളത്തിലെ ഒരു രാഷ്ട്രീയക്കാരന്റെ മകനും. മുമ്പ് സിപിഎം നേതാവായ നടന്റെ അച്ഛൻ എം വി രാഘവനൊപ്പം ഉറച്ച് നിന്ന് യുഡിഎഫിൽ എത്തിയ നേതാവായിരുന്നു. ശ്രീനാരായണീയ പ്രസ്ഥാനങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുടുംബത്തിലെ അംഗമായിരുന്നു സ്വപ്നയുടെ ആദ്യ ഭർത്താവ്. ഭർത്താവിന്റെ രണ്ട് കൂട്ടുകാർ അബുദാബിയിലെ വീട്ടിൽ താമസത്തിന് എത്തിയപ്പോഴാണ് കുടുംബ ബന്ധം തകരുന്നത്. ആദ്യ ഭർത്താവിൽ നിന്ന് ഡിവോഴ്സ് വാങ്ങിയെങ്കിലും മകളുടെ സംരക്ഷണം സ്വപ്നാ സുരേഷിന് തന്നെയായിരുന്നു.

ഡിപ്ലോമാറ്റിക് ബാഗേജിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന സ്വപ്ന സുരേഷിന്റെ അന്താരാഷ്ട്ര ബന്ധങ്ങളും സംസ്ഥാന സർക്കാറിലെ സ്വാധീനവും പുറത്തുവരമ്പോൾ അതിനെല്ലാം പിന്നിൽ ചർച്ചയാകുന്നത് സ്വപ്നയുടെ ഭാഷാ ഉപയോഗത്തിലെ കരുത്താണ്. ഇ-ബസ് പദ്ധതിയുടെ വിശദമായ റിപോർട്ട് തയ്യാറാക്കാൻ സർക്കാർ നിയോഗിച്ച ബഹുരാഷ്ട്ര കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സുമായുള്ള ബന്ധവും ചർച്ചയായി കഴിഞ്ഞു. ലണ്ടൻ കമ്പനിയായ പ്രൈസ് വാട്ടർഹൗസ് കൂപ്പറിന്റെ റഫറൻസിലൂടെയാണ് സ്വപ്നയെ ഐടി വകുപ്പ് ഉന്നത സ്ഥാനത്ത് നിയമിച്ചത്. ഐടി സെക്രട്ടരി എസ് ശിവശങ്കറുമായി സൃഷ്ടിച്ച അടുത്ത ബന്ധവും ഇതിന് സ്വപ്ന ഉപയോഗിച്ചു. ഐടി വകുപ്പിൽ സ്വപ്നയുടെ രംഗപ്രവേശനത്തിനു ശേഷമാണ് ഇ ബസ് പദ്ധതിയുടെ ഡിപിആർ( ഡീറ്റെയ്ൽഡ് പ്രൊജക്ട് റിപോർട്ട്) തയ്യാറാക്കാൻ പിഡബ്ല്യുസിയെ സർക്കാർ നിയോഗിച്ചത്. മുഖ്യമന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ഐടി വകുപ്പിൽ പിഡബ്ല്യുസിക്ക് സ്വാധീനം ചെലുത്താനുള്ള വഴിയായിരുന്ന സ്വപ്ന സുരേഷ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP