Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദുൽഖർ ഒരു ഫാമിലി മാൻ; വിവാഹിതയാകാൻ തന്നെ നിർബന്ധിച്ചിരുന്നതായി നിത്യാ മേനോൻ

ദുൽഖർ ഒരു ഫാമിലി മാൻ; വിവാഹിതയാകാൻ തന്നെ നിർബന്ധിച്ചിരുന്നതായി നിത്യാ മേനോൻ

സ്വന്തം ലേഖകൻ

ദുൽഖർ സൽമാന്റെ സക്‌സസ് ഫുൾ നായികയാണ് നിത്യാ മേനോൻ. ഇരുവരും പ്രണയ ജോഡികളായി എത്തിയ സിനിമകൾഡ മലയാളികളും തമിഴകവം നെഞ്ചേറ്റിയിട്ടുമുണ്ട്. ഉസ്താദ് ഹോട്ടൽ, ഒ കെ കൺമണി, 100 ഡേയ്‌സ് ഓഫ് ലവ് തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.

എന്നാൽ സിനിമയ്ക്ക് പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്. ഡി ക്യു ഒരു ഫാമിലി മാനാണ്. ദുൽഖർ താൻ വിവാഹിതയാകാൻ നിർബന്ധിച്ചിരുന്നതായും നിത്യ വെളിപ്പെടുത്തുന്നു. വിവാഹശേഷമുള്ള ജീവിതം എത്ര മനോഹരമാണെന്നറിയുമോ എന്നെല്ലാം പറഞ്ഞ് വിവാഹം കഴിക്കണമെന്ന് എപ്പോഴും പറയുമായിരുന്നുവെന്നും നിത്യ പറയുന്നു.

2012ൽ പുറത്തു വന്ന ഉസ്താദ് ഹോട്ടലിലാണ് ദുൽഖർ സൽമാനും നിത്യമേനോനും ആദ്യമായി ഒന്നിച്ചത്. പിന്നീട് ബാംഗ്ലൂർ ഡെയ്‌സിൽ ദുൽഖറും നിത്യയും അഭിനയിച്ചിരുന്നുവെങ്കിലും നിത്യ ഫഹദിന്റെ നായികയായിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത ഒ കെ കൺമണിയിൽ ലിവിങ് ടുഗെതറിൽ വിശ്വസിച്ച് പിന്നീട് വിവാഹിതരാകുന്ന കമിതാക്കളായ ആദിയെയും താരയെയും പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP