Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ട്രംപ് ഇങ്ങനെയൊക്കെ ആയിപ്പോയത് പിതാവിന്റെ കൊടും ക്രൂരതകൊണ്ട്; പത്താം ക്ലാസ്സ് പാസ്സായത് കോപ്പിയടിച്ച്; ആത്മരതി നുണയുന്നവൻ മാത്രമല്ല, സാമൂഹ്യവിരുദ്ധമനോഭാവവും ഉള്ളിൽ സൂക്ഷിക്കുന്നവൻ ട്രംപ്; സ്വിമ്മിങ് സ്യുട്ടിൽ വന്ന മരുമകളെ തെറ്റായരീതിയിൽ നോക്കി എന്നും ആരോപണം; കടുത്ത ആരോപണങ്ങളുമായി മരുമകളുടെ പുസ്തകം; എല്ലാം നിഷേധിച്ച് വൈറ്റ് ഹൗസ്

ട്രംപ് ഇങ്ങനെയൊക്കെ ആയിപ്പോയത് പിതാവിന്റെ കൊടും ക്രൂരതകൊണ്ട്; പത്താം ക്ലാസ്സ് പാസ്സായത് കോപ്പിയടിച്ച്; ആത്മരതി നുണയുന്നവൻ മാത്രമല്ല, സാമൂഹ്യവിരുദ്ധമനോഭാവവും ഉള്ളിൽ സൂക്ഷിക്കുന്നവൻ ട്രംപ്; സ്വിമ്മിങ് സ്യുട്ടിൽ വന്ന മരുമകളെ തെറ്റായരീതിയിൽ നോക്കി എന്നും ആരോപണം; കടുത്ത ആരോപണങ്ങളുമായി മരുമകളുടെ പുസ്തകം; എല്ലാം നിഷേധിച്ച് വൈറ്റ് ഹൗസ്

മറുനാടൻ മലയാളി ബ്യൂറോ

രു വിസ്ഫോടനം തന്നെ സൃഷ്ടിച്ചേക്കാവുന്ന വെളിപ്പെടുത്തലുകളുമായിട്ടാണ് ട്രംപിന്റെ സഹോദരിപുത്രി, മേരി ട്രംപിന്റെ ഓർമ്മക്കുറിപ്പുകൾ എത്തുന്നത്. ബാല്യകാലത്ത് സ്വന്തം പിതാവിൽ നിന്നും അനുഭവിക്കേണ്ടിവന്ന പീഡനങ്ങളാണ് ട്രംപിന്റെ സ്വഭാവ രൂപീകരണത്തിൽ ഏറെ സ്വാധീനം ചെലുത്തിയതെന്ന് പുസ്തകത്തിൽ പറയുന്നു. സ്നേഹം എന്നതിന് ഒരു വിലയും ട്രംപിന്റെ പിതാവായ ഫ്രെഡ് ട്രംപ് സീനിയർ കൽപിച്ചിരുന്നില്ല. അദ്ദേഹം മക്കളിൽ നിന്നും ആവശ്യപ്പെട്ടിരുന്നത് അനുസരണ മാത്രമായിരുന്നു.

ഡൊണാൾഡ് ട്രംപിന് രണ്ടുവയസ്സുള്ളപ്പോൾ അദ്ദേഹത്തിന്റെ മാതാവ് രോഗബാധിതയായി. പിന്നീട് ട്രംപിന്റെ സംരക്ഷണം പൂർണ്ണമായും പിതാവിന്റെ ചുമതലയിൽ ആയിരുന്നു. ''ടൂ മച്ച് ആൻഡ് നെവർ ഇനഫ്: ഹൗ മൈ ഫാമിലി ക്രിയേറ്റഡ് ദ വേൾഡ്സ് മോസ്റ്റ് ഡെയിഞ്ചറസ് മാൻ'' എന്ന് പേരിട്ടിട്ടുള്ള ഓർമ്മകുറിപ്പുകളിൽ മേരി ട്രംപ് എഴുതുന്നു. തൊഴിലിൽ മാത്രം ശ്രദ്ധിക്കുന്ന പിതാവിൽ നിന്നും സ്നേഹം ലഭിക്കാത്തതാണ് ട്രംപിന്റെ ജീവിതത്തിലെ ഏറ്റവും വലിയ മുറിവ് എന്ന് പറയുന്ന അവർ അദ്ദേഹത്തെ ഉപമിക്കുന്നത് ഫ്രാങ്കെൻസ്റ്റീനിന്റെ ഭൂതത്തോടാണ്.

മനഃശാസ്ത്ര വിദഗ്ദയായ മേരി എഴുതുന്നത് തന്റെ മാതുലൻ ആത്മരതിയിൽ നിർവൃതികൊള്ളുന്ന വ്യക്തി മാത്രമല്ല, സാമൂഹ്യവിരുദ്ധ മനോഭാവം കാത്തുസൂക്ഷിക്കുന്ന ഒരുതരം വ്യക്തിത്വ വൈകല്യം കൂടി ഉള്ള ഒരു വ്യക്തിയാണെന്നാണ്. പൊതുവേ പറഞ്ഞാൽ ഒരു സോഷ്യോപതിക്. ഡൊണാൾഡ് ട്രംപ് തന്റെ എസ് എ ടി പരീക്ഷ പാസ്സായത് പകരം ഒരാളെക്കൊണ്ട് എഴുതിച്ചിട്ടാണെന്നും അതിനായി അയാൾക്ക് പണം നൽകിയിരുന്നു എന്നും അവർ പറയുന്നു.

മറ്റൊരു അദ്ധ്യായത്തിൽ അവർ പറയുന്നത് തനിക്ക് 29 വയസ്സുള്ളപ്പോൾ, താൻ നീന്തൽ വസ്ത്രങ്ങൾ അണിഞ്ഞ് നിൽക്കുന്ന സമയത്ത് ട്രംപ് തന്നെ ശൃംഗാരഭാവത്തോടെ നോക്കി എന്നാണ്. മാത്രമല്ല ദ്വയാർത്ഥത്തിൽ സംസാരിക്കുകയും ചെയ്തുവത്രെ. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്ന് പറഞ്ഞപ്പോൾ റിട്ടയേർഡ് ജഡ്ജ് കൂടിയായ മൂത്ത സഹോദരി പറഞ്ഞത് ട്രംപ് ഒരു കോമാളിയാണെന്നായിരുന്നു എന്നും അവർ വേറൊരിടത്ത് എഴുതിയിട്ടുണ്ട്.

അതേ സമയം പ്രസിഡണ്ട് ആൾമാറാട്ടം നടത്തിയാണ് എസ് എ ടി പരീക്ഷയിൽ വിജയിച്ചതെന്ന മേരിയുടെ ആരോപണം വൈറ്റ്ഹൗസ് വൃത്തങ്ങൾ നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല, തന്റെ പിതാവുമായി തനിക്കുണ്ടായിരുന്നത് വളരെ ഊഷ്മളമായ ബന്ധമായിരുന്നു എന്നു, പിതാവ് തന്നോട് വളരെ നല്ല രീതിയിലാണ് പെരുമാറിയിരുന്നതെന്നും പ്രസിഡണ്ട് അറിയിച്ചതായും വൈറ്റ്ഹൗസ് വൃത്തങ്ങൾ പറഞ്ഞു. ഒരു കുട്ടി എന്ന നിലയിൽ, പിതാവ് ഒരിക്കലും തന്നോട് ക്രൂരമായി പെരുമാറിയിട്ടില്ല എന്നും അദ്ദെഹം പറഞ്ഞു.

ഒരു കൂട്ടം നുണകൾ മാത്രമാണ് ആ പുസ്തകത്തിൽ ഉള്ളതെന്ന് പറഞ്ഞ വൈറ്റ്ഹൈസ് പ്രസ്സ് സെക്രട്ടറി കേലീ മെക്എനാനി പക്ഷെ താൻ പുസ്തകം വായിച്ചിട്ടില്ലെന്ന് സമ്മതിച്ചു. അതിനിടയിൽ ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയുവാനായി ഡൊണാൾഡ് ട്രംപും സഹോദരൻ റോബർട്ട് ട്രംപും രണ്ട് വ്യത്യസ്ത ജഡ്ജുമാരുടെ മുന്നിൽ അപേക്ഷ സമർപ്പിച്ചിരുന്നു. അതിൽ ഒരു ജഡ്ജിപുസ്തകത്തിന്റെ പ്രസിദ്ധീകരണം താത്ക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവിട്ടിരുന്നു. എന്നാൽ ന്യുയോർക്കിലെ അപ്പീൽസ് ജഡ്ജി ആ തീരുമാനം മാറ്റുകയും പ്രസാധനവുമായി മുന്നോട്ട് പോകാൻ പ്രസധകന് അനുവാദം നൽകുകയും ചെയ്തു.

ഇതിനിടയിൽ, മറ്റൊരു വിവരം കൂടി പുറത്തുവന്നിട്ടുണ്ട്. 2018 ഒക്ടോബറിൽ ട്രംപ് നടത്തിയ നികുതി വെട്ടിപ്പുകളെ കുറിച്ച് ന്യുയോർക്ക് ടൈംസ്ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 400 മില്ല്യൺ ഡോളറിലധികം വിലവരുന്ന സ്വത്തുക്കൾ ഡൊണാൾഡ് ട്രംപിന് തന്റെ പിതാവിൽ നിന്നും ലഭിച്ചു എന്നും അതിൽ ചില നികുതിവെട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നുമായിരുന്നു ആ ലേഖനം. സ്വന്തമായി അദ്ധ്വാനിച്ച് വലിയ നിലയിൽ എത്തിയ മനുഷ്യൻ എന്ന ട്രംപിന്റെ പ്രതിഛായ തകർത്ത ഒരു റിപ്പോർട്ടായിരുന്നു അത്. പുലിറ്റ്സർ പുരസ്‌കാരം വരെ ലഭിച്ച ആ റിപ്പോർട്ടിനായി പ്രാഥമിക വിവരങ്ങൾ നൽകിയത് മേരിയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

മാനസികമായി തകർന്നിരുന്ന തന്റെ പിതാവിനെ ചതിച്ച് ട്രംപും സഹോദരനും കൂടി തങ്ങൾക്ക് ലഭിക്കേണ്ട സ്വത്തുക്കൾ അടിച്ചുമാറ്റി എന്ന് നേരത്തേ മേരി ആരോപണമുയർത്തിയിരുന്നു. ഒരു മനഃശാസ്ത്ര വിദഗ്ദ കൂടിയായ മേരി തന്റെ കുട്ടിക്കാലം ഏറെയും ന്യുയോർക്കിലെ ക്യുൻസിലുള്ള മുത്തച്ഛന്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഡെർനെർ ഇൻസ്റ്റിറ്റിയുട്ട് ഓഫ് അഡ്വാൻസ്ഡ് സൈക്കോളജിക്കൽ സ്റ്റഡീസിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ പി എച്ച് ഡി നേടിയ ഈ 55 കാരി മാൻഹാട്ടനിലെ സൈക്യാട്രിക് സെന്ററിൽ ഒരു വർഷം ജോലിചെയ്തിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP