Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആരുടേയും വീട്ടിൽ കയറിച്ചെന്ന് ഡി എൻ എ സാമ്പിൾ എടുക്കാം; സമരത്തിന് ഇറങ്ങുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചൈനയിലേക്ക് നാട് കടത്തുകയും ചെയ്യും; ആരുടേയും ഫോൺ കോളുകൾ ചോർത്താം; ചൈനീസ് ഇരുമ്പുമറക്കുള്ളിൽ ഹോങ്കോംഗികളുടെ സകല സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെട്ട് തുടങ്ങി; ബ്രിട്ടനിലേക്ക് രക്ഷപ്പെടാൻ ഒരുങ്ങി ആയിരങ്ങൾ

ആരുടേയും വീട്ടിൽ കയറിച്ചെന്ന് ഡി എൻ എ സാമ്പിൾ എടുക്കാം; സമരത്തിന് ഇറങ്ങുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചൈനയിലേക്ക് നാട് കടത്തുകയും ചെയ്യും; ആരുടേയും ഫോൺ കോളുകൾ ചോർത്താം; ചൈനീസ് ഇരുമ്പുമറക്കുള്ളിൽ ഹോങ്കോംഗികളുടെ സകല സ്വാതന്ത്ര്യങ്ങളും നഷ്ടപ്പെട്ട് തുടങ്ങി; ബ്രിട്ടനിലേക്ക് രക്ഷപ്പെടാൻ ഒരുങ്ങി ആയിരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

മ്മ്യുണിസമെന്ന ഓമനപ്പേരിട്ട് വിളിക്കുന്ന ചൈനയിലെ ഏകാധിപത്യ ഭരണകൂടം ഹോങ്കോംഗിനെ മുച്ചൂടും മുടിപ്പിക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കുകയാണ്. ഏതൊരു വീട്ടിലും വാറന്റില്ലാതെ തന്നെ കയറി തിരച്ചിൽ നടത്തുവാനുള്ള അനുമതി ഹോങ്കോംഗ് പൊലീസിന് നൽകിക്കഴിഞ്ഞു. പുതിയ കിരാതനിയമത്തിന്റെ പിൻബലത്തിലാണ് ഈ അധികാരം നൽകിയിരിക്കുന്നത്. ബെയ്ജിംഗിലെ ഏകാധിപത്യം ഇനിമുതൽ ഹോങ്കോംഗിന് നേരെയും നീളുമെന്നർത്ഥം.

ഇതുമാത്രമല്ല, അധികാരസ്ഥാപനത്തിന് ചൈനീസ് സർക്കാർ ഉപയോഗിക്കുന്നത്. സംശയിക്കപ്പെടുന്ന ആരേയും നഗരം വിട്ടുപോകുന്നതിൽ നിന്നും വിലക്കാനാകും. അവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനാകും. രഹസ്യമായി നിരീക്ഷിക്കാനും ഫോൺ കോളുകളും ഈ മെയിലും മറ്റും ചോർത്തുവാനും സാധിക്കും. ചുരുക്കിപ്പറഞ്ഞാൽ ഇതുവരെ ജനാധിപത്യത്തിൻ കീഴിൽ സമാധാനപരവും സ്വതന്ത്രവുമായ ജീവിതം നയിച്ച ഒരു ജനത ഇനിമുതൽ കമ്മ്യുണിസമെന്ന മർദ്ദക സംവിധാനത്തിനു കീഴിൽ യാന്ത്രിക ജീവിതം നയിക്കേണ്ടതായി വരും.

കഴിഞ്ഞ ആഴ്‌ച്ച സ്വാതന്ത്ര്യം ആവശ്യപ്പെട്ട് സമരം നടത്തി അറസ്റ്റിലായവരുടെ ഡി എൻ എ സാമ്പിളുകൾ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ഇതിന്റെ ആവശ്യമെന്തന്നതിനെ കുറിച്ച് ഏറെ വിവാദങ്ങളും ഉയരുന്നുണ്ട്. ഹോങ്കോംഗ് നഗരത്തിന്റെ ചീഫ് എക്സിക്യുട്ടീവ് കാരീ ലാം ചൈനയുടെ പുതിയ സുരക്ഷാ നിയമത്തെ അനുകൂലിച്ച് രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഈ റിപ്പോർട്ട് പുറത്തുവന്നത്.

ഇതിനിടയിൽ നഗര വാസികളെ സൂക്ഷ്മ നിരീക്ഷത്തിലാക്കുവാൻ നൂറുകണക്കിന് പാരാമിലിട്ടറി പൊലീസ് ഉദ്യോഗസ്ഥരേയും ഹോങ്കോംഗിലേക്ക് അയക്കാൻ ഒരുങ്ങുകയാണ് ചൈന. പുതിയ ദേശീയ സുരക്ഷാ നിയമത്തിലെ, അത് നടപ്പാക്കുവാൻ പൊലീസിന് അധികാരം നൽകുന്ന ആർട്ടിക്കിൾ 43 ഇന്നലെയാണ് സർക്കാർ പുറത്തുവിട്ടത്. അതനുസരിച്ച്, പ്രത്യേക സാഹചര്യങ്ങളിൽ തെളിവുകൾ ശേഖരിക്കുന്നതിനായി പൊലീസിന് എവിടേ വേണമെങ്കിലും വാറന്റ് ഇല്ലാതെ തന്നെ കയറാനാകും. അതുപോലെ, ദേശീയ സുരക്ഷാ നിയമം ലംഘിച്ചു എന്ന് പൊലീസിന് സംശയം തോന്നിയാൽ അയാളുടെ പാസ്പോർട്ട് അടക്കമുള്ള രേഖകൾ പിടിച്ചുവയ്ക്കാൻ പൊലീസിന് അധികാരമുണ്ട്. അതുവഴി അയാൾ നഗരത്തിന് വെളിയിൽ പോകാതെ നോക്കാം.

ഇതിനൊക്കെ പുറമെ, ദേശീയ സുരക്ഷക്ക് വിഘാതമാണെന്ന് സംശയം തോന്നിയാൽ ആ വ്യക്തിയുടെ സ്വത്തുക്കൾ മരവിപ്പിക്കാനും സർക്കാരിലേക്ക് കണ്ടുകെട്ടാനും ഈ നിയമം സർക്കാരിന് അധികാരം നൽകുന്നു. അതുപോലെത്തന്നെ, ഇ-പ്ലാറ്റ്ഫോം, പബ്ലീഷർമാർ എന്നിവർ, ദേശീയ സുരക്ഷക്ക് അപകടകരമായതോ അല്ലെങ്കിൽ സുരക്ഷ തകർക്കാൻ സഹായകരമായതോ ആയ എന്തെങ്കിലും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ അത് പിൻവലിക്കണം. ഈ നിർദ്ദേശം പാലിക്കാത്ത പ്രസാധകർക്ക് 12,903 ഡോളർ ശിക്ഷയും ആറ് മാസം വരെ തടവും ലഭിക്കും. അത്തരത്തിലുള്ള പോസ്റ്റുകൾ ചെയ്യുന്ന വ്യക്തികളും അതെല്ലാം നീക്കം ചെയ്യേണ്ടതാണ് ഇല്ലെങ്കിൽ പിഴയും ഒരു വർഷം വരെ തടവും ലഭിച്ചേക്കാം.

അതിനിടയിൽ ചൈന പാസാക്കിയ പുതിയ നിയമം ഹോങ്കോംഗിൽ കർശനമായി നടപ്പാക്കുമെന്ന് ചോങ്കോംഗ് ചീഫ് എക്സിക്യുട്ടീവ് ലാം പറഞ്ഞു. ഇത് ലംഘിക്കാൻ ശ്രമിക്കരുതെന്ന് അവർ പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടു. അതിന്റെ ഭവിഷ്യത്ത് വളരെ വലുതായിരിക്കും എന്നും അവർ മുന്നറിയിപ്പ് നൽകി. ഈ നിയമം ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം ഇല്ലായ്മ ചെയ്യുമെന്ന വാദത്തെ അവർ ഖണ്ഡിച്ചു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP