Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സോളാർ കേസിനു സമാനമായി സ്വപ്ന മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചത് ഉദ്യോഗസ്ഥ പ്രമുഖർക്കു പുറമേ ചില രാഷ്ട്രീയ നേതാക്കളുമായും; കോൾ ലിസ്റ്റിൽ നിറയുന്നത് വിവാദങ്ങൾക്കുള്ള സാധ്യത; ചില കോളുകൾ ഔദ്യോഗികമെന്നും വിലയിരുത്തൽ; സരിത്തിന്റെ ഫോൺ കോളുകളിൽ പൊലീസ് ഉന്നതരുടെ സാന്നിധ്യവും; ഇനി സ്വർണ്ണ കടത്തിൽ ഫോൺ ചർച്ചകളും; അന്ന് സരിത.. ഇന്ന് സ്വപ്‌ന... ചർച്ചകൾക്ക് പുതുമാനം നൽകാൻ കോൾ ലിസ്റ്റ് തെളിവുകൾ

സോളാർ കേസിനു സമാനമായി സ്വപ്ന മണിക്കൂറുകളോളം ഫോണിൽ സംസാരിച്ചത് ഉദ്യോഗസ്ഥ പ്രമുഖർക്കു പുറമേ ചില രാഷ്ട്രീയ നേതാക്കളുമായും; കോൾ ലിസ്റ്റിൽ നിറയുന്നത് വിവാദങ്ങൾക്കുള്ള സാധ്യത; ചില കോളുകൾ ഔദ്യോഗികമെന്നും വിലയിരുത്തൽ; സരിത്തിന്റെ ഫോൺ കോളുകളിൽ പൊലീസ് ഉന്നതരുടെ സാന്നിധ്യവും; ഇനി സ്വർണ്ണ കടത്തിൽ ഫോൺ ചർച്ചകളും; അന്ന് സരിത.. ഇന്ന് സ്വപ്‌ന... ചർച്ചകൾക്ക് പുതുമാനം നൽകാൻ കോൾ ലിസ്റ്റ് തെളിവുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ ചാണ്ടി സർക്കാരിനെ കുരുക്കിയത് സോളാർ കേസിലെ പ്രതി സരിത എസ്. നായരുടെ ഫോൺ കോൾ ലിസ്റ്റായിരുന്നു. സ്വപ്‌നാ സുരേഷ് പ്രതിയായ സ്വർണ്ണ കടത്ത് കേസിലും സമാനമായ തെളിവുകൾ കസ്റ്റംസിന് കിട്ടിയെന്ന് സൂചന. സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരും സ്വപ്‌നാ സുരേഷിന്റെ വലയിൽ കുടുങ്ങിയതയാണ് സൂചന. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സ്വപ്‌നയുടെ ഉന്നത ബന്ധങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്.

പലമന്ത്രിമാരുടേയും എംഎൽഎമാരുടേയും നമ്പരുകളിൽ നിന്നു മണിക്കൂറുകളോളം സരിതയെ വിളിച്ചു എന്നതിന്റെ രേഖകൾ പുറത്തു വന്നതാണ് സോളാറിന്റെ ചർച്ച സജീവമാക്കിയത്. സ്വർണക്കടത്ത് കേസിലും ഒളിവിലുള്ള മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫോൺകോൾ രേഖകൾ കസ്റ്റംസ് ഉദ്യോഗസ്ഥരും കേന്ദ്ര ഏജൻസികളും ശേഖരിച്ചു. സോളാർ കേസിനു സമാനമായി ഏതാണ്ട് സംസ്ഥാനത്തെ ഉന്നതരുമായി സ്വപ്ന മണിക്കൂറുകളോളം സംസാരിച്ചു എന്നു കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ പ്രമുഖർക്കു പുറമേ ചില രാഷ്ട്രീയ നേതാക്കളുമായും ഇവർ നിരന്തരം ബന്ധപ്പെട്ടിട്ടുണ്ട്.

മൂന്നു ഫോണുകൾ ഇവർ ഉപയോഗിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചില കോളുകൾ ജോലി സംബന്ധി ആയവ ആണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ, മറ്റു നിരവധി കോളുകളിൽ വ്യക്തത വരാനുണ്ട്. വരുംദിവസങ്ങളിൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സരിത്തിന്റെ ഫോൺ രേഖകളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. തട്ടിപ്പ് വിവരം പുറത്തുവന്നതിനെത്തുടർന്ന് ഒളിവിൽ പോയ സ്വപ്നയ്ക്കായി തെരച്ചിൽ തുടരുകയാണ്.

വിമാനത്താവളത്തിൽ ബാഗ് എത്തിയാൽ ക്ലിയറിങ് ഏജന്റിന് മുന്നിൽ വ്യാജ ഐഡി കാർഡ് കാണിച്ച് സരിത് സ്വർണം ഏറ്റുവാങ്ങുകയാണ് പതിവ്. ഇതിനെ കുറിച്ച് ഏജന്റിന് അറിവുണ്ടായിരുന്നില്ല .നയതന്ത്ര ബാഗാണ് എന്നതിനുള്ള സാക്ഷിപത്രവും ഒപ്പിട്ട കത്തും സരിത് ഹാജരാക്കുമായിരുന്നു. ഇതുകൊണ്ട് തന്നെ കോൺസുലേറ്റിൽ ഇനിയും കള്ളന്മാരുണ്ടെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.

പ്രതിയായ സരിത്തിന്റെ കൂട്ടാളി സന്ദീപ് നായരുടെ ഭാര്യ കസ്റ്റഡിയിൽ. ഇവരെ നിലവിൽ കസ്റ്റംസ് ചോദ്യം ചെയ്യുകയാണ്. സ്വർണം കസ്റ്റംസ് പിടിച്ചവിവരം പുറത്തുവന്നതുമുതൽ സന്ദീപ് ഒളിവിലാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടാവുമെന്നാണ് സൂചന. സന്ദീപ് നായരുടെ ഭാര്യ സൗമ്യയെയാണ് കസ്റ്റഡിയിലെടുത്ത് ഇപ്പോൾ ചോദ്യം ചെയ്യുന്നത്. വിപുലമായ റാക്കറ്റാണ് സ്വർണ്ണക്കടത്തിന് പിന്നിലെന്നാണ് കസ്റ്റംസ് കരുതുന്നത്. സന്ദീപ് നായരെ കസ്റ്റഡിയിലെടുക്കാനുള്ള ശ്രമത്തിലാണ് കസ്റ്റംസ്.

കേസിലെ മുഖ്യകണ്ണിയായ സ്വപ്ന സുരേഷ് ഒളിവിലാണ്. സ്വപ്നയെ കണ്ടെത്താൻ വിപുലമായ പരിശോധനകൾ നടത്തിയിരുന്നു. നേരത്തെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി ഈ സംഘത്തിന് ബന്ധുമുണ്ടെന്ന സംശയവും കസ്റ്റംസ് പങ്കുവെക്കുന്നു സ്വപ്നയുമായി ബന്ധമുള്ള ചില കേന്ദ്രങ്ങൾ കൊച്ചിയിലെ അഭിഭാഷകരുമായി ബന്ധപ്പെട്ടു എന്ന വിവരം ലഭിച്ചിട്ടുണ്ട്. കീഴടങ്ങാനുള്ള സൂചനകളാണ് പുറത്തുവരുന്നത്. അമ്പലമുക്കിലെ ഫ്ലാറ്റിൽ ഏതാണ്ട് ആറ് മണിക്കൂർ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ചില രേഖകളും പെൻഡ്രൈവും ലാപ്ടോപ്പും കണ്ടെത്തിയിരുന്നു. കാർബൺ ഡോക്ടർ എന്ന വർക് ഷോപ്പിന്റെ ഉടമയാണ് സന്ദീപ് നായർ. വർക് ഷോപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ സ്പീക്കർ ശ്രീരാമകൃഷ്ണൻ പങ്കെടുത്തത് വിവാദമായിരുന്നു.

ആരും കണ്ടെത്തില്ലെന്ന വിശ്വാസത്തിൽ ശുചിമുറി ഉപകരണങ്ങൾക്കുള്ളിൽ സ്വർണം ഉരുക്കി നിറച്ചാണ് 30 കിലോ സ്വർണം കടത്തിയത്. ഡിപ്ലോമാറ്റിക് ബാഗേജായതിനാൽ പരിശോധിക്കാൻ കഴിയില്ലെന്ന ബലത്തിലായിരുന്നു കടത്തൽ. എന്നാൽ, ചില രേഖകളിൽ വ്യത്യാസം കണ്ടതോടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. ബാഗേജ് വിട്ടുനൽകാത്തതിനെത്തുടർന്ന് ഇയാൾ വിമാനത്താവളത്തിലെത്തി ഉദ്യോഗസ്ഥരോട് ദേഷ്യപ്പെട്ടതോടെ കസ്റ്റംസ് അധികൃതർ കോൺസുലേറ്റിൽ ബന്ധപ്പെട്ടു.

ഇയാൾ പിആർഒ അല്ലെന്ന് വിവരം ലഭിച്ചതോടെ ബാഗേജ് പരിശോധിക്കാൻ തീരുമാനിച്ചു. കേന്ദ്രസർക്കാരിന്റെയും കോൺസുലേറ്റിന്റെയും അനുമതിയോടെ നടത്തിയ പരിശോധനയിലാണ് 30 കിലോ സ്വർണം കണ്ടെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP