Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മാവേലിക്കര എസ്എൻഡിപി യൂണിയനിലെ സാമ്പത്തിക തട്ടിപ്പു കേസ്; സുഭാഷ് വാസുവിനും സുരേഷ് ബാബുവിനും മുൻകൂർ ജാമ്യം

മാവേലിക്കര എസ്എൻഡിപി യൂണിയനിലെ സാമ്പത്തിക തട്ടിപ്പു കേസ്; സുഭാഷ് വാസുവിനും സുരേഷ് ബാബുവിനും മുൻകൂർ ജാമ്യം

സ്വന്തം ലേഖകൻ

കൊച്ചി: മാവേലിക്കര എസ്എൻഡിപി യൂണിയനിലെ സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളും യൂണിയൻ മുൻ ഭാരവാഹികളുമായ സുഭാഷ് വാസു, സുരേഷ് ബാബു എന്നിവർക്കു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസിന്റെ സാഹചര്യവും വസ്തുതകളും പരിഗണിച്ചാൽ കസ്റ്റഡി അനിവാര്യമല്ലെന്നു വിലയിരുത്തിയാണു ജസ്റ്റിസ് അശോക് മേനോന്റെ ഉത്തരവ്.

ഹർജിക്കാർ രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ആവശ്യമെങ്കിൽ നടപ്പാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടണം. കോവിഡ് പശ്ചാത്തലത്തിൽ അത്യാവശ്യഘട്ടത്തിലൊഴികെ അറസ്റ്റ് പാടില്ലെന്ന മുൻ ഉത്തരവും ഹർജിക്കാരുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദവും കോടതി പരിഗണിച്ചു. മാവേലിക്കര യൂണിയനിലെ മൈക്രോഫിനാൻസ്, പ്രീ മാര്യേജ് കൗൺസലിങ്, സാമൂഹിക ക്ഷേമ പദ്ധതികൾ തുടങ്ങിയവയിൽ നിന്നു 11 കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നാരോപിച്ചാണു കേസ്.

എസ്എൻഡിപി യോഗത്തിന്റെ ഭരണഘടനയനുസരിച്ചാണു പ്രവർത്തിച്ചതെന്നും കേസ് നിയമപരമല്ലെന്നും ഹർജിക്കാർ വാദിച്ചു. എന്നാൽ കോടികളുടെ തട്ടിപ്പു നടന്നുവെന്ന് ആരോപണമുണ്ടെന്നും ഉന്നത സ്വാധീനമുള്ള പ്രതികൾക്കു ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും പറഞ്ഞു സർക്കാർ എതിർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP