Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കുന്ന സ്റ്റാർട്ട് അപ്പുമായി സ്വപ്‌നയ്ക്കുണ്ടായിരുന്നത് അടുത്ത ബന്ധം; കാർബൺ ഡോക്ടർക്ക് അടുത്ത് ശ്രീരാമകൃഷ്ണനെത്തിയത് വൈറലായതോടെ ഉടമയെ കാണാനില്ല; സ്വർണ്ണ കടത്ത് കേസുമായി നെടുമങ്ങാട്ടെ സ്ഥാപനത്തിനുള്ളത് അടുത്ത ബന്ധം; സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റഡിയിൽ എടുത്ത് കസ്റ്റംസ്; സ്വപ്‌നാ സുരേഷിന്റെ അതിവിശ്വസ്തനും കടത്തിന്റെ ഭാഗമെന്ന് സൂചന; നയതന്ത്ര ബാഗിലെ സ്വർണ്ണത്തിൽ കൂടുതൽ പേർ കുടുങ്ങും

കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കുന്ന സ്റ്റാർട്ട് അപ്പുമായി സ്വപ്‌നയ്ക്കുണ്ടായിരുന്നത് അടുത്ത ബന്ധം; കാർബൺ ഡോക്ടർക്ക് അടുത്ത് ശ്രീരാമകൃഷ്ണനെത്തിയത് വൈറലായതോടെ ഉടമയെ കാണാനില്ല; സ്വർണ്ണ കടത്ത് കേസുമായി നെടുമങ്ങാട്ടെ സ്ഥാപനത്തിനുള്ളത് അടുത്ത ബന്ധം; സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റഡിയിൽ എടുത്ത് കസ്റ്റംസ്; സ്വപ്‌നാ സുരേഷിന്റെ അതിവിശ്വസ്തനും കടത്തിന്റെ ഭാഗമെന്ന് സൂചന; നയതന്ത്ര ബാഗിലെ സ്വർണ്ണത്തിൽ കൂടുതൽ പേർ കുടുങ്ങും

പ്രവീൺ സുകുമാരൻ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കപ്പെടുന്ന സ്വപ്ന സുരേഷിനൊപ്പം സ്പീക്കർ പങ്കെടുത്ത് ഉദ്ഘാടനം ചെയ്ത കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉടമ സന്ദീപ് നായർ ഒളിവിൽ. അതിനിടെ സന്ദീപ് നായരുടെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.

കാറുകളുടെ എഞ്ചിനിൽ നിന്ന് കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ്പായ കാർബൺ ഡോക്ടർ എന്ന സ്ഥാപനവുമായി സ്വപ്ന സുരേഷിന് അടുത്ത ബന്ധമുണ്ടായിരുന്നു. സ്ഥാപനത്തിന്റെ ഉടമയല്ലാതിരുന്നിട്ടും സ്വപ്നയാണ് സ്പീക്കറെ ചടങ്ങിന് ക്ഷണിച്ചത്. ഈ സാഹചര്യത്തിലാണ് സന്ദീപിനെതിരെ അന്വേഷണം നീണ്ടത്. ഇതിനിടെയാണ് സന്ദീപിന്റെ ഭാര്യയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുക്കുന്നത്. ഇവർക്ക് സ്വർണ്ണകടത്തിൽ പങ്കുണ്ടോ എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

സ്വർണക്കടത്ത് കേസ് പുറത്ത് വന്ന ശേഷം സന്ദീപ് നായർ സ്ഥാപനത്തിലേക്ക് വന്നിട്ടില്ല. ഫോൺ ഓഫാണ്. എവിടെയാണെന്ന് സ്ഥാപനത്തിലെ ജീവനക്കാർക്ക് അറിയില്ല. സന്ദീപിന് സ്വപ്നയുമായി സാമ്പത്തിക ഇടപാടുണ്ടെന്ന സംശയം ശക്തമാണ്. ഈ സാഹചര്യത്തിലാണ് സന്ദീപ് നായർക്കെതിരെ അന്വേഷണം. സ്വപ്‌ന ഒളിവിൽ പോയതിന് പിന്നാലെ സന്ദീപിനെ കാണാതായത് ദുരൂഹമാണ്.

2019 ഡിസംബർ 31-നാണ് നെടുമങ്ങാട്ടുള്ള കാർബൺ ഡോക്ടർ എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടച്ചടങ്ങിൽ സ്പീക്കർ പങ്കെടുത്തത്. സ്വപ്ന സുരേഷ് സ്പീക്കർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുന്നതിന്റെയും സൗഹൃദ അഭിവാദ്യം ചെയ്യുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്ത് വന്നത്. തന്നെ ഉദ്ഘാടനത്തിന് ക്ഷണിച്ചത് സ്വപ്നയാണെന്ന് സ്പീക്കർ സമ്മതിച്ചു. പക്ഷെ ഇതിന്റെ പേരിലുള്ള വിവാദങ്ങൾ എല്ലാം സ്പീക്കർ തള്ളിക്കളയുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സന്ദീപിനെ കസ്റ്റംസ് അന്വേഷിക്കാൻ തുടങ്ങിയത്.

സംസ്ഥാന വ്യാപകമായി കസ്റ്റംസ് അന്വേഷണം തുടരുമ്പോഴും സ്വർണക്കടത്ത് കേസിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷ് ഇപ്പോഴും ഒളിവിലാണ്. സ്വപ്നയുടെ തിരുവനന്തപുരത്തെ ഫ്‌ളാറ്റിൽ രണ്ടാം ദിനവും കസ്റ്റംസ് പരിശോധന നടത്തി. തിരുവനന്തപുരത്തെ വൈറ്റ് ഡാമർ ഹോട്ടലിലും ശാന്തിഗിരി ആശ്രമത്തിലും കസ്റ്റംസ് പരിശോധന നടത്തി. സ്വപ്ന സുരേഷ് ഹോട്ടലിൽ തങ്ങുന്നുവെന്ന അഭ്യൂഹത്തെ തുടർന്നായിരുന്നു പരിശോധന. സ്വർണമടങ്ങിയ ബാഗ് പരിശോധിക്കുന്നതിന്റെ തലേ ദിവസമാണ് അമ്പലമുക്കിലെ ഫ്‌ളാറ്റിൽ നിന്നും സ്വപ്ന സുരേഷ് ഒളിവിൽ പോയത് എന്നാണ് കസ്റ്റംസിന്റെ നിഗമനം. മൂന്ന് മാസം മുമ്പാണ് അമ്പലമുക്കിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ആറാം നിലയിൽ സ്വപ്ന താസം തുടങ്ങുന്നത്. ഇവിടേക്ക് സ്ഥിരമായി എത്തിയിരുന്നവരെ കണ്ടെത്താനായി ഫ്‌ളാറ്റിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

സെക്യൂരിറ്റിയുടെയും മറ്റ് താമസക്കാരുടെയും മൊഴികൾ ശേഖരിച്ച ശേഷം ഫ്‌ളാറ്റിൽ വീണ്ടും പരിശോധന നടത്തി. അതേസമയം സ്വപ്ന എവിടെയാണെന്ന് കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. ലോക്ക് ഡൗണായതിനാൽ തിരുവനന്തപുരം വിട്ട് പോയിട്ടില്ലെന്നാണ് സംശയിക്കുന്നത്. മുൻകൂർ ജാമ്യത്തിനായി ശ്രമം ആരംഭിച്ചതായും സൂചനകളുണ്ട്. സ്വർണ്ണക്കടത്തിലെ സ്വപ്നയുടെ ബന്ധം പുറത്തുവന്നതിന് ശേഷം കുടുംബാംഗങ്ങളൊന്നും പുറത്തിറങ്ങിയിട്ടില്ല. സ്വപ്നയുടെ കാർ വീടിന് പുറത്ത് തന്നെയുണ്ട്. സ്വപ്നയുടെ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ലെന്നാണ് കുടുംബത്തിന്റെ പക്ഷം.

സ്വപ്ന ആഡംബര ജീവിതം നയിച്ചിരുന്നില്ല. സഹോദരന്റെ വിവാഹപാർട്ടിയിലെ നൃത്തദൃശ്യങ്ങൾ ഉപയോഗിച്ചാണ് സ്വപ്നയെ മോശക്കാരിയാക്കി ചിത്രീകരിക്കുന്നതെന്നും അമ്മ ആരോപിച്ചു. അയൽക്കരുമൊയൊന്നും സ്വപ്നയുടെ കുടുംബം അടുപ്പം പുലർത്തിയിരുന്നില്ല.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP