Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

30 കോടിയുടെ സ്വർണ്ണ കടത്തിന് പിന്നിൽ വമ്പൻ സ്രാവെന്ന് ഉറപ്പിച്ച് കസ്റ്റംസ്; ആർക്കു വേണ്ടിയാണ് കടത്തിയതെന്ന് അറിയില്ലെന്ന് സരിത്; അന്വേഷണം മുമ്പോട്ടു പോകാനും കള്ളക്കടത്തിലെ ചുരുൾ അഴിക്കാൻ അടുത്ത കണ്ണിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യത; ആസൂത്രക ഫ്‌ളാറ്റ് പൂട്ടി നേരെ പോയത് പോത്തൻകോട്ടേക്ക് തന്നെ; തമിഴ്‌നാട്ടിലും തെരച്ചിൽ; ശാന്തിഗിരി ആശ്രമവും നിരീക്ഷണത്തിൽ; ആസൂത്രകയെ വകവരുത്തി കേസ് അട്ടിമറിച്ചേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സ്വപ്‌നാ സുരേഷിനെ കുറിച്ച് തുമ്പില്ലാതെ കസ്റ്റംസ്

30 കോടിയുടെ സ്വർണ്ണ കടത്തിന് പിന്നിൽ വമ്പൻ സ്രാവെന്ന് ഉറപ്പിച്ച് കസ്റ്റംസ്; ആർക്കു വേണ്ടിയാണ് കടത്തിയതെന്ന് അറിയില്ലെന്ന് സരിത്; അന്വേഷണം മുമ്പോട്ടു പോകാനും കള്ളക്കടത്തിലെ ചുരുൾ അഴിക്കാൻ അടുത്ത കണ്ണിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യത; ആസൂത്രക ഫ്‌ളാറ്റ് പൂട്ടി നേരെ പോയത് പോത്തൻകോട്ടേക്ക് തന്നെ; തമിഴ്‌നാട്ടിലും തെരച്ചിൽ; ശാന്തിഗിരി ആശ്രമവും നിരീക്ഷണത്തിൽ; ആസൂത്രകയെ വകവരുത്തി കേസ് അട്ടിമറിച്ചേക്കാമെന്ന് ഇന്റലിജൻസ് റിപ്പോർട്ട്; സ്വപ്‌നാ സുരേഷിനെ കുറിച്ച് തുമ്പില്ലാതെ കസ്റ്റംസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നയതന്ത്ര ബാഗിലൂടെ സ്വർണം കടത്തിയ കേസിലെ ആസൂത്രക സ്വപ്‌നാ സുരേഷിന്റെ ജീവൻ അപകടത്തിലാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജൻസ്. സ്വപ്നയെ അതിവേഗം പിടികൂടാനായില്ലെങ്കിൽ എന്തും സംഭവിക്കാമെന്നാണ് കേന്ദ്ര ഏജൻസിയുടെ നിഗമനം. സ്വപ്നയെ കണ്ടെത്താനുള്ള കസ്റ്റംസിന്റെ ശ്രമങ്ങൾക്ക് കേരളാ പൊലീസും പിന്തുണ നൽകുന്നുണ്ട്. ബാഗ് തുറക്കാനുള്ള തീരുമാനം വന്ന ശേഷം പോത്തൻകോട്ട് സ്വപ്‌ന എത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശാന്തിഗിരി ആശ്രമത്തിൽ കസ്റ്റംസ് റെയ്ഡ് ചെയ്തത്. എന്നാൽ സ്വപ്നയെ കണ്ടെത്താനായില്ല. ശാന്തിഗിരി ആശ്രമം കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.

30 കിലോ സ്വർണ്ണമാണ് സ്വപ്‌നയ്ക്ക് വേണ്ടി സരിത് കടത്തിയത്. ഈ സ്വർണം ആർക്ക് വേണ്ടിയാണെന്ന് കണ്ടെത്തുമെന്ന ഉറച്ച നിലപാടിലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ സുമിത് കുമാർ. മുമ്പ് കടത്തിൽ പലരേയും പിടികൂടിയിട്ടുണ്ടെങ്കിലും എവിടേക്കാണ് ഇതുകൊണ്ടു പോകുന്നതെന്ന് കണ്ടെത്താനായിട്ടില്ല. എന്നാൽ 30 കിലോ സ്വർണ്ണമായതു കൊണ്ട് തന്നെ വമ്പൻ സ്രാവിന് വേണ്ടിയാണ് കടത്തെന്ന് വ്യക്തമാണ്. ഈ സാഹചര്യത്തിൽ ആർക്കു വേണ്ടിയാണ് സ്വർണം കടത്തിയതെന്ന് സരിതിനും സ്വപ്‌നയ്ക്കും വെളിപ്പെടുത്തേണ്ടി വരും. സരിതിന് ഇതേ കുറിച്ച് വ്യക്തമായ സൂചനയില്ല. എന്നാൽ സ്വപ്‌നയ്ക്ക് ഇക്കാര്യത്തിൽ മറുപടി നൽകേണ്ട ബാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് സ്വപ്‌നയുടെ ജീവൻ പോലും അപകടത്തിലാണെന്ന നിഗമനത്തിൽ ഇന്റലിജൻസ് എത്തുന്നത്. സ്വപ്‌നയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അന്വേഷണം പോലും അട്ടിമറിക്കപ്പെടും.

ഈ സാഹചര്യത്തിൽ അതിവേഗം സ്വപ്നയെ കണ്ടെത്താനാണ് നീക്കം. സ്വപ്‌ന മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. സ്വപ്നയുടെ ഫ്‌ളാറ്റിൽ കസ്റ്റംസ് ഇന്നലെ പകലുടനീളം റെയ്ഡ് നടത്തി. ഇതേസമയം, ഒളിവിൽ തുടരുന്ന സ്വപ്നയെ കണ്ടെത്താൻ ഇന്നലെ കാര്യമായ തിരച്ചിലൊന്നും ഉണ്ടായില്ല. വൈകിട്ടോടെയാണ് സ്വപ്‌നയുടെ ജീവന് ഭീഷണിയുണ്ടെന്ന തിരിച്ചറിയിൽ എത്തുന്നത്. ഇതോടെയാണ് ശാന്തിഗിരി ആശ്രമത്തിൽ ഉൾപ്പെടെ കസ്റ്റംസ് എത്തിയത്. പാപ്പനംകോട്ടെ ഹോട്ടലുകളിലും പരിശോധിച്ചു. ഇതിനിടെ, അറസ്റ്റിലായ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിത് കുമാർ സ്വന്തം ഫോൺ ഫോർമാറ്റ് ചെയ്ത് വിവരങ്ങൾ നശിപ്പിച്ചതായി സൂചനയും പുറത്തു വന്നു. പിടിയിലാകുമെന്ന് ഉറപ്പായപ്പോഴായിരുന്നു ഇത്.

കോൺസുലേറ്റിലെ ജോലി ഇല്ലാതായതിനു ശേഷവും വിദേശത്തു നിന്നു സാധനങ്ങൾ വരുത്തുന്നതിനു സരിത്തിന്റെ സഹായം തേടാറുണ്ടെന്നും ഇത് ഇന്ത്യൻ നിയമത്തിനു വിരുദ്ധമാണെന്ന് അറിയില്ലെന്നും ഷാർഷ് ദ് അഫയ്‌ർ മൊഴി നൽകിയിട്ടുണ്ട്. സ്വപ്ന സുരേഷ് തമിഴ്‌നാട്ടിലുണ്ടെന്ന് സൂചനയും പുറത്തു വരുന്നു. എന്നാൽ, കസ്റ്റംസ് ഇത് പൂർണമായി വിശ്വസിച്ചിട്ടുമില്ല. അന്വേഷണം വഴിതിരിച്ചുവിടാനായി തെറ്റായ വിവരങ്ങൾ കൈമാറുന്നതാണോ എന്ന സംശയം കസ്റ്റംസിനുണ്ട്. സ്വപ്നയ്ക്ക് മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നത് തമിഴ്‌നാട്ടിലെ ഒരു നിയമകാര്യ കമ്പനിയാണ്. ഇവർ കൊച്ചിയിലെത്തി മുൻകൂർ ജാമ്യം എടുക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും വിവരം ലഭിച്ചിട്ടുണ്ട്. സ്വപ്ന ബാലരാമപുരംവഴി തമിഴ്‌നാട്ടിലെത്തിയതായാണു സൂചന. കസ്റ്റംസിന്റെ പ്രത്യേകസംഘം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ നൽകാനായി സ്വപ്ന കൊച്ചിയിലെത്തിയതായും പ്രചാരണമുണ്ട്. എന്നാൽ, ചൊവ്വാഴ്ച വൈകീട്ടുവരെ മുൻകൂർ ജാമ്യഹർജി ഫയൽ ചെയ്തിട്ടില്ലെന്നാണു വിവരം.

സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അധികൃതരുമായി സഹകരിക്കുമെന്ന് യുഎഇ എംബസി അധികൃതർ. സ്വർണക്കടത്ത് കോൺസുലേറ്റിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന സംഭവമാണെന്നും കോൺസുലേറ്റ് പ്രസ്താവനയിൽ വ്യക്തമാക്കി. കോൺസുലേറ്റിലെ ഒരു ജീവനക്കാരൻ പഴുതുകൾ ദുരുപയോഗം ചെയ്യുകയായിരുന്നു. ഇന്ത്യയിൽ നടന്ന കുറ്റകൃത്യമാണെങ്കിലും സ്വർണം അയച്ചത് യുഎഇയിൽ നിന്നാണ്. അതിനാൽ സ്വർണം അയച്ചത് ആരാണെന്ന് അന്വേഷിക്കും. അന്വേഷണത്തിൽ ഇന്ത്യയുമായി സഹകരിക്കും. കൃത്യമായ അന്വേഷണം ഉണ്ടാവുമെന്നും യുഎഇ എംബസി അധികൃതർ വ്യക്തമാക്കി.

യു.എ.ഇ. കോൺസുലേറ്റിന്റെ നയതന്ത്ര പാഴ്‌സലിന്റെ മറവിൽ സ്വർണംകടത്തിയെന്നാണ് കേസ്. 15 കോടിരൂപ വിലവരുന്ന 30 കിലോ സ്വർണമാണ് യു.എ.ഇ. കോൺസുലേറ്റിന്റെ പേരിൽവന്ന ഡിപ്ലോമാറ്റിക് പാഴ്‌സലിൽ കണ്ടെത്തിയത്. ഐ.ടി. വകുപ്പിനുകീഴിലുള്ള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓപ്പറേഷൻ മാനേജർ സ്വപ്ന സുരേഷാണ് സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രകയെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇവർ ഒളിവിലാണ്. കോൺസുലേറ്റ് മുൻ പി.ആർ.ഒ. ആയ സരിത്തും സംഭവത്തിൽ കൂട്ടാളിയാണ്. സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

സ്വപ്‌നയുടെ രഹസ്യകേന്ദ്രത്തെക്കുറിച്ച് വ്യക്തമായ വിവരമില്ല. അഞ്ചു മൊബൈൽ ഫോണുകൾ ഇവർക്കുണ്ടെന്നാണ് വിവരം. ദുബായിൽനിന്നെടുത്ത മൊബൈൽ സിം കാർഡുമുണ്ട്. സ്വപ്നക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ് ഡി.ആർ.ഐ. പുറപ്പെടുവിക്കും. വിമാനത്താവളങ്ങളിൽ സ്വപ്നയുടെ ചിത്രം പതിച്ച നോട്ടീസ് ഒട്ടിക്കും. കോൺസുലേറ്റിലെ ചില ഉദ്യോഗസ്ഥർക്കു സ്വപ്നയുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. കോൺസുലേറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനു കസ്റ്റംസ് ഉദ്യോഗസ്ഥർക്കു പരിമിതിയുണ്ട്. 2 രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുമെന്നതിനാൽ കരുതലോടെയാണ് നീക്കം. ഐബി, റോ ഏജൻസികളും വിദേശത്ത് അടക്കം അന്വേഷണം തുടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP