Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശുപത്രിയുടെ പ്രവർത്തന സമയം 3 മണി വരെയെങ്കിലും 2 മണിക്ക് തന്നെ ഇറങ്ങി എന്നും ഇനി ചികിത്സിക്കാൻ പറ്റില്ലെന്നും അഹന്ത നിറഞ്ഞ മറുപടി; തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ ആടിനെ രക്ഷിക്കാൻ ഒടുവിൽ ജനമൈത്രി പൊലീസിന്റെ ഇടപെടൽ; കണ്ണുരുട്ടിയപ്പോൾ മൈക്കാവ് മൃഗാശുപത്രി ഡോക്ടറെത്തി ശസ്ത്രക്രിയ; താമരശേരി സ്വദേശിനിയുടെ വളർത്തുമൃഗം ഇപ്പോഴും അപകടനിലയിൽ

ആശുപത്രിയുടെ പ്രവർത്തന സമയം 3 മണി വരെയെങ്കിലും 2 മണിക്ക് തന്നെ ഇറങ്ങി എന്നും ഇനി ചികിത്സിക്കാൻ പറ്റില്ലെന്നും അഹന്ത നിറഞ്ഞ മറുപടി; തെരുവ് നായയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ ആടിനെ രക്ഷിക്കാൻ ഒടുവിൽ ജനമൈത്രി പൊലീസിന്റെ ഇടപെടൽ; കണ്ണുരുട്ടിയപ്പോൾ മൈക്കാവ് മൃഗാശുപത്രി ഡോക്ടറെത്തി ശസ്ത്രക്രിയ; താമരശേരി സ്വദേശിനിയുടെ വളർത്തുമൃഗം ഇപ്പോഴും അപകടനിലയിൽ

ജാസിം മൊയ്തീൻ

കോഴിക്കോട്: തെരുവ് നായയുടെ കടിയേറ്റ് ഗരുതരാവസ്ഥയിലായ ആടിന് ചികിത്സ നിഷേധിച്ചതായി പരാതി. താമരശ്ശേരി മുട്ടുകാവിൽ ജാനകിയുടെ ആടിനെയാണ് ഇന്ന് ഉച്ചയോടെ തെരുവ് നായ കടിച്ചത്. നായയുടെ കടിയേറ്റ ആടിന്റെ സ്ഥിതി ഗുരുതരമായിരുന്നു. കുടൽമാല പുറത്തുവന്ന നിലയിൽ നാട്ടൂകാർ ചേർന്ന് ആടിനെ അടുത്തുള്ള താമരശ്ശേരി സർക്കാർ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഡോക്ടർ അവധിയിലാണെന്ന മറുപടിയാണ് ലഭിച്ചത്.

പിന്നീട് താമരശ്ശേരി മൃഗാശുപത്രിയിൽ നിന്നും തൊട്ടടുത്തുള്ള മൈക്കാവ് മൃഗാശുപത്രിയിലെ ഡോക്ടറുടെ നമ്പർ സംഘടിപ്പിച്ച് വിവരം അറിയിച്ചെങ്കിലും രണ്ട് മണിവരെയാണ് തന്റെ പ്രവർത്തി സമയമെന്നും മൂന്ന് മണിയായതിനാൽ ചികിത്സിക്കാനാവില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പിന്നീട് ഇതേ ആവശ്യത്തിനായി പുതുപ്പാടി മൃഗാശുപത്രിയിൽ ബന്ധപ്പട്ടപ്പോൾ വയനാട് പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലേക്ക് കൊണ്ടുപോകാനാണ് പറഞ്ഞത്. എന്നാൽ അത്രയും ദൂരം എത്തിക്കാൻ കഴിയുന്ന സാഹചര്യത്തിലായിരുന്നില്ല ആടിന്റെ ആരോഗ്യ സ്ഥിതിയെന്നും അത്രയും ദൂരം കൊണ്ടുപോകാനുള്ള സാമ്പത്തിക അവസ്ഥയില്ലെന്നും അറിയിച്ചെങ്കിലും ആരും ആടിനെ ചികിത്സിക്കാൻ തയ്യാറായില്ല.

പിന്നീട് കുടൽമാല പുറത്തേക്ക് തള്ളിയ അവസ്ഥയിൽ ആടിനെയും കൊണ്ട് ജാനകി വീട്ടിലേക്ക് തിരികെ പോകുകയായിരുന്നു. ഇതിനിടെ സംഭവം കേട്ടറിഞ്ഞ താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ ബീറ്റ് ഓഫീസർ പ്രശ്നത്തിൽ ഇടപെടുകയായിരുന്നു. പൊലീസ് മൈക്കാവ് മൃഗഡോക്ടറുമായി ബന്ധപ്പെട്ട് ആടിന് ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന മൈക്കാവ് മൃഗാശുപത്രിയിലെ ഡോക്ടർ ആടിനെ തന്റെ വീട്ടിലെത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ ആടിന് ശസ്ത്രക്രിയ ആവശ്യമായതിനാൽ ആടിനെ മൈക്കാവ് ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ നടത്തുകയായിരുന്നു. വൈകീട്ട് 7.30ന് ആരംഭിച്ച ശസ്ത്രക്രിയ ഒന്നരമണിക്കൂറെടുത്ത് 9 മണിയോടെയാണ് അവസാനിച്ചത്. ശസ്ത്രക്രിയ നടത്താൻ ഇത്രയും സമയം വൈകിയതിനാൽ ആടിന്റെ ജീവൻ രക്ഷപ്പെടുമെന്ന കാര്യത്തിൽ ഉറപ്പു പറയാറായിട്ടില്ല.

ആശുപത്രിയുടെ പ്രവർത്തന സമയം 3 മണിയെന്ന് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും 2 മണിക്ക് തന്നെ ആശുപത്രിയിൽ നിന്നും ഇറങ്ങി എന്നും ഇനി ചികിത്സിക്കാൻ പറ്റില്ലയെന്നുമുള്ള ധിക്കാരമായ മറുപടി നൽകിയ മൈക്കാവ് മൃഗഡോക്ടറുടെ നിലപാടിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ഗുരുതരാവസ്ഥയിലായ ആടിന്റെ ജീവൻ രക്ഷിക്കാനും, കരുണ കാണിക്കാനും തയ്യാറാവാത്ത ഡോക്ടർ ആ കസേരയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും നാട്ടുകാർ പറഞ്ഞു. അതേ സമയം വിഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് ജില്ലാമൃഗ സംരക്ഷണ ഓഫീസർ ബിന്ദു അറിയിച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP