Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊവിഡിന് ഇടയിലും അമേരിക്കയെ വരിഞ്ഞുമുറുക്കാൻ അമീബ; മൂക്കിലൂടെ കടന്ന് തലച്ചോറ് തിന്നുന്ന കുഞ്ഞൻ അമീബ അടുത്ത വില്ലൻ; തലച്ചോറു പഴുത്ത് മരിക്കുന്ന പുതിയ രോഗം അമേരിക്കയിൽ

മറുനാടൻ ഡെസ്‌ക്‌

വാഷിങ്ടൺ സിറ്റി: കൊവിഡിനിടയിലും അമേരിക്കയെ വരിഞ്ഞുമുറുക്കാൻ അമീബ. തലച്ചോർ തിന്നുന്ന ഈ അമീബ അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കോവിഡ് മഹാമാരിയിൽ നിന്നും രാജ്യം മോചനം നേടുന്നതിനു മുമ്പാണ് അമീബയുടെ രൂപത്തിൽ പുതിയൊരു രോഗം എത്തിയിരിക്കുന്നത്. മനുഷ്യശരീരത്തിൽ കയറിക്കൂടുന്ന അമീബ തലച്ചോർ തിന്നുന്നതിനെ തുടർന്ന് നഗ്ലേറിയ ഫൗലേറി എന്ന രോഗബാധ ഉണ്ടാകുന്നു.

ഇതിനോടകം തന്നെ ഫ്ളോറിഡയിലെ താമ്പയിൽ ഒരാൾക്ക് തലച്ചോർ തിന്നുന്ന അമീബ ബാധിച്ചതായി ആരോഗ്യ വിഭാഗം പറയുന്നു. മനുഷ്യശരീരത്തിൽ പ്രവേശിക്കുന്ന ഈ അപൂർവ്വയിനം അമീബ തലച്ചോറിലെ കോശങ്ങളെ തിന്നുതീർക്കുന്നു. ഈ അമീബ അപൂർവ്വവും അതിനേക്കാളുപരി മാരകവുമാണെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.

സാധാരണയായി, ചൂടുള്ള ശുദ്ധജലത്തിലും അതായത്, തടാകങ്ങൾ, പുഴകൾ, ചൂടുള്ള ഉറവകൾ, മണ്ണ് എന്നിവിടങ്ങളിലാണ് ഈ അമീബയെ കാണാൻ സാധിക്കുന്നതെന്ന് സിഡിസി പറഞ്ഞു. മലിനമായ ജലം മൂക്കിലൂടെ മനുഷ്യശരീരത്തിലേക്ക് കടക്കുകയും തുടർന്ന് നഗ്ലേറിയ ഫൗലേറി ബാധിക്കുകയും തുടർന്ന് തലച്ചോർ പഴുക്കുന്നതിനും തലച്ചോറിലെ കോശങ്ങൾ നശിക്കുന്നതിനും കാരണമാകുന്നു.

ഹിൽസ്ബോറോ പ്രദേശത്ത് ഒരാൾക്ക് രോഗം കണ്ടെത്തിയിരുന്നു. ഇതിനു ശേഷം ആളുകൾ പുഴകൾ, തടാകങ്ങൾ, കുളങ്ങൾ, കനാലുകൾ എന്നിവയിൽ കുളിക്കുകയോ മറ്റെന്തെങ്കിലും ആവശ്യത്തിനു ഉപയോഗിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണമെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. ശുദ്ധജലത്തിൽ നീന്തുന്നതും ചൂട് തരംഗങ്ങൾ ഏൽക്കുന്നതും ഈ രോഗബാധ ഉണ്ടാകാൻ കാരണമാകുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP