Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നൂറുരൂപ വീതം ലെവി വാങ്ങി ആന്ധ്രയിലെ ഗ്രാമീണരെക്കൊണ്ട് കഞ്ചാവ് ചെടി നടീക്കുന്നത് മാവോയിസ്റ്റുകൾ; രാജമുദ്രിയിൽ ഇതിന് വില കിലോക്ക് 850 രൂപ മുതൽ 1000 രൂപ വരെ; മൈസൂരുവിലെത്തുമ്പോൾ 3000; മൊത്ത വിതരണക്കാരന്റെ അടുത്തെത്തുമ്പോൾ കിലോയ്ക്ക് 40,000 മുതൽ 50,000 വരെ; നക്സലുകൾ കൃഷി ചെയ്യിക്കുന്ന 'ശീലാബതി' ഇനം കഞ്ചാവ് കോഴിക്കോട്ടെത്തിയതിൽ ഞെട്ടി അധികൃതർ

നൂറുരൂപ വീതം ലെവി വാങ്ങി ആന്ധ്രയിലെ ഗ്രാമീണരെക്കൊണ്ട് കഞ്ചാവ് ചെടി നടീക്കുന്നത് മാവോയിസ്റ്റുകൾ; രാജമുദ്രിയിൽ ഇതിന് വില കിലോക്ക്  850 രൂപ മുതൽ 1000 രൂപ വരെ; മൈസൂരുവിലെത്തുമ്പോൾ 3000; മൊത്ത വിതരണക്കാരന്റെ അടുത്തെത്തുമ്പോൾ കിലോയ്ക്ക് 40,000 മുതൽ 50,000 വരെ; നക്സലുകൾ കൃഷി ചെയ്യിക്കുന്ന 'ശീലാബതി' ഇനം കഞ്ചാവ് കോഴിക്കോട്ടെത്തിയതിൽ ഞെട്ടി അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജില്ലയിൽ രണ്ടു റെയ്ഡുകളിലായി പിടികൂടിയ 65 കിലോ കഞ്ചാവ് പിടികൂടിയപ്പോൾ പൊലീസും എക്സൈസ് അധികൃതരും ഒരുപോലെ ഞെട്ടി.തെലങ്കാന ആന്ധ്ര മേഖലയിൽ മാത്രം കൃഷി ചെയ്യുന്ന 'ശീലാബതി' ഇനം കഞ്ചാവ് ആയിരുന്നുത് ഇത്. ഇതും വിളയിക്കുന്നാതവട്ടെ നക്സലുകളും. രണ്ടുതവണയും കോഴിക്കോട്ടേക്ക് കഞ്ചാവ് വന്നത് രാജമുദ്രിയിൽ നിന്നാണെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞയാഴ്ച നഗരത്തിൽ കടപ്പുറം റോഡിൽനിന്ന് ടൗൺ പൊലീസ് പിടികൂടിയ 53 കിലോ കഞ്ചാവ് രാജമുദ്രി മേഖലയിൽനിന്നാണ് വന്നത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് 12 കിലോ കഞ്ചാവ് ലോറിയിൽ കൊണ്ടുവരുന്ന വിവരം ലഭിച്ചത്.

ഡിസിപിയായി എസ്.സുജിത്ത് ദാസ് സ്ഥാനമേറ്റ ശേഷമാണു രണ്ടു റെയ്ഡുകളും നടന്നത്. കുന്നമംഗലത്തു പിടികൂടിയ ലോറിയിൽ 12 കിലോയുടെ കഞ്ചാവ് രണ്ടരക്കിലോ വീതമുള്ള പൊതികളായി ഡ്രൈവറുടെ ക്യാബിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ലോക്ഡൗൺ കാലത്താണ് ചരക്കുലോറികളിൽ കഞ്ചാവു കടത്ത് വ്യാപകമായത്. ചെക് പോസ്റ്റുകളിൽ പരിശോധനയില്ലാതെ ചരക്കുലോറികൾ കടത്തിവിടുമെന്നതാണു കാരണം. രാജമുദ്രിയും വിശാഖപട്ടണവും ഉൾപ്പെടുന്ന 11 മണ്ഡലങ്ങളിൽ നിരോധിത മാവോയിസ്റ്റ് പ്രവർത്തകരുടെ സംരക്ഷണത്തിലാണു കൃഷി ചെയ്യുന്നതെന്നാണ് പൊലീസ് പറയുന്നത്. ചത്തീസ്ഗഡ്, ഒഡീഷ, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളുമായി ചേർന്നുകിടക്കുന്ന ഈസ്റ്റ് ഗോദാവരി ജില്ലയിലാണു രാജമുദ്രി. ഈ മേഖലയിൽമാത്രം 2018ൽ മാവോയിസ്റ്റ് ബന്ധമുള്ള 498 കഞ്ചാവ് കർഷകർ പിടിയിലായപ്പോൾ 2019ൽ മാത്രം 1260 പേരാണ് പിടിയിലായത്.

കഴിഞ്ഞ ഡിസംബർ മാസം വരെ 500 ഏക്കർ കഞ്ചാവ് കൃഷിയാണ് നശിപ്പിച്ചതെന്നും വിശാഖപട്ടണം പൊലീസ് അറിയിച്ചു. വിവിധ തട്ടുകളായി തിരിച്ചാണു കുഗ്രാമങ്ങളിൽ കഞ്ചാവ് കൃഷി. പരമാവധി 100 ചെടികൾ കൃഷി ചെയ്യാനാണു മാവോയിസ്റ്റുകൾ അനുമതി നൽകുന്നത്. ഒരു തട്ടിന് 100 രൂപ വീതം മാവോയിസ്റ്റുകൾ ലെവി ഈടാക്കും. 850 രൂപ മുതൽ 1000 രൂപ വരെയാണ് ഒരു കിലോയ്ക്ക് രാജമുദ്രിയിൽ ഈടാക്കുന്നത്.

ഇതു മൈസൂരുവിലെത്തുമ്പോൾ 3000 രൂപയായി ഉയരും. കോഴിക്കോട്ടെ മൊത്ത വിതരണക്കാരന്റെ അടുത്തെത്തുമ്പോൾ വില ഒരു കിലോയ്ക്ക് 40,000 മുതൽ 50,000 വരെയാകും. രാജമുണ്ഡ്രി മുതൽ കോഴിക്കോട് വരെയുള്ള 1120 കിലോമീറ്ററോളം ദൂരം ഒന്നര ദിവസം തുടർച്ചയായി വാഹനമോടിച്ചു വരുന്ന ഡ്രൈവർമാർക്ക് ശരാശരി 25,000 രൂപ ലഭിക്കും. പലപ്പോഴും വാഹന ഉടമ അറിയാതെ ഡ്രൈവർമാരാണ് കഞ്ചാവ് കടത്തുന്നതെന്നും പൊലീസ് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP