Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാവിലെ 7.30 മുതൽ തുടർച്ചയായ ആറ് മണിക്കൂർ ഓൺലൈൻ ക്ലാസ്; പിന്നീട് ഗൂഗിൾ ക്ലാസ്റൂമിൽ ഹോംവർക്കുകൾ; മൊബൈലിലോ ലാപ് ടോപ്പിലോ നോക്കിയിരുന്ന് കുട്ടികൾക്ക് കണ്ണിന് പ്രശ്‌നങ്ങൾ; നെറ്റില്ലാതെ ലോഗിൻ ചെയ്യാൻ കഴിയാതെ വന്നാൽ കുട്ടി അന്ന് ആബ്‌സന്റ്; മൂത്ത സഹോദരിയുടെ പേരിൽ ലോഗ് ഇൻ ചെയ്തതിന് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പുറത്താക്കി; ഓൺലൈൻ വഴി നീന്തൽ പരിശീലനവും സ്പോർട്സ് പ്രാക്ടീസും; തൃപ്പുണിത്തുറ ചോയ്‌സ് സ്‌കൂളിനെതിരെ പരാതിയുമായി മാതാപിതാക്കൾ

രാവിലെ 7.30 മുതൽ തുടർച്ചയായ ആറ് മണിക്കൂർ ഓൺലൈൻ ക്ലാസ്; പിന്നീട് ഗൂഗിൾ ക്ലാസ്റൂമിൽ ഹോംവർക്കുകൾ; മൊബൈലിലോ ലാപ് ടോപ്പിലോ നോക്കിയിരുന്ന് കുട്ടികൾക്ക് കണ്ണിന് പ്രശ്‌നങ്ങൾ; നെറ്റില്ലാതെ ലോഗിൻ ചെയ്യാൻ കഴിയാതെ വന്നാൽ കുട്ടി അന്ന് ആബ്‌സന്റ്; മൂത്ത സഹോദരിയുടെ പേരിൽ ലോഗ് ഇൻ ചെയ്തതിന് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പുറത്താക്കി; ഓൺലൈൻ വഴി നീന്തൽ പരിശീലനവും സ്പോർട്സ് പ്രാക്ടീസും; തൃപ്പുണിത്തുറ ചോയ്‌സ് സ്‌കൂളിനെതിരെ പരാതിയുമായി  മാതാപിതാക്കൾ

ആർ പീയൂഷ്

കൊച്ചി: ഓൺ ലൈൻ ക്ലാസിന്റെ പേരിൽ സ്‌ക്കൂൾ മാനേജ്മെന്റ് കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നതായി പരാതി. തൃപ്പൂണിത്തുറ ചോയിസ് സ്‌ക്കൂളിനെതിരെയാണ് വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. രാവിലെ 7.30 ന് തുടങ്ങുന്ന ക്ലാസ് ഉച്ചയ്ക്ക് 1.30 വരെയാണ്. ആറുമണിക്കൂർ നീളുന്ന ഓൺലൈൻ ക്ലാസ്സിൽ കുട്ടികൾ മൊബൈൽ സ്‌ക്രീനിൽ തന്നെ നോക്കിയിരിക്കുന്നതിനാൽ കണ്ണിന് പ്രശ്നങ്ങൾ ഉണ്ടാകുന്നെന്നും ലോക്ക് ഡൗൺ കാലത്ത് അമിതമായി ഫീസ് വാങ്ങിയെന്നുമാണ് പരാതി. പ്രധാന മന്ത്രി, മുഖ്യമന്ത്രി, സി.ബി.എസ്.ഇ ഡയറക്ടർ, നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് എന്നിവർക്കാണ് സ്‌ക്കൂളിനെതിരെ പരാതി നൽകിയിരിക്കുന്നത്.

എറണാകുളത്തെ പ്രശസ്തമായ സി.ബി.എസ്.ഇ സ്‌ക്കൂളാണ് ചോയിസ്. ലോക്ക്ഡൗണായതിനാൽ എല്ലാ കുട്ടികൾക്കും ഓൺ ലൈൻ ക്ലാസുകൾ തുടങ്ങിയതോടെയാണ് ഇവിടെയും കുട്ടികൾക്ക് ക്ലാസ് തുടങ്ങിയത്. ഒരു ദിവസം 5 പീരിയഡ് എന്ന രീതിയിലാണ് ഇവിടെ ടൈംടേബിൾ കുട്ടികൾക്ക് നൽകിയത്. രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. സൂം ആപ്പ് വഴി എല്ലാ വിദ്യാർത്ഥികളും ക്ലാസിൽ പങ്കെടുക്കണം. ഒരുമണിക്കൂർ ദൈർഘ്യമുള്ള ക്ലാസുകളാണ് കുട്ടികൾക്ക് നൽകുന്നത്. എല്ലാ കുട്ടികളുടെയും അറ്റൻഡൻസ് എടുത്ത ശേഷമാണ് ക്ലാസ് ആരംഭിക്കുക. ഒരു പീരിയഡ് കഴിഞ്ഞ് 15 മിനിട്ടാണ് കുട്ടികൾക്ക് നൽകുന്ന ഇടവേള. ഇതിന് ശേഷമാണ് അടുത്ത ക്ലാസ് തുടങ്ങുക.

15 മിനിട്ട് ഇടവേള കിട്ടിയാലും ഒരു മണിക്കൂർ തുടർച്ചയായി മൊബൈൽ ഫോണിൽ നോക്കിയിരുന്ന ശേഷം കുട്ടികൾക്ക് വിശ്രമിക്കാനാവുന്നില്ല എന്നാണ് മാതാപിതാക്കളുടെ മറ്റൊരു പരാതി. 15 മിനിട്ടിനിടക്ക് അടുത്ത ക്ലാസിലേക്കുള്ള ടെക്സ്റ്റ്ബുക്കുകളും മറ്റും എടുത്ത് വയ്ക്കുകയും ക്ലാസ് തുടങ്ങുന്നതിനും 10 മിനിട്ട് മുൻപ് തന്നെ സൂമിൽ ലോഗിൻ ചെയ്യണമെന്നുമാണ് നിർദ്ദേശം. ഇതോടെ കിട്ടിയ 15 മിനിട്ടിൽ വിശ്രമമില്ലാതെ തന്നെ അടുത്ത ക്ലാസ്സിലേക്ക് കുട്ടികൾ പ്രവേശിക്കുകയാണ്. ഇങ്ങനെ തുടർച്ചയായ 6 മണിക്കൂറിലെ ഇടവേളകളില്ലാത്ത ക്ലാസ് കുട്ടികൾക്ക് വളരെയേറെ മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാക്കുന്നുവെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. എന്തെങ്കിലും കാരണവശാൽ സൂം ആപ്പിൽ ലോഗിൻ ചെയ്യാൻ പറ്റിയില്ലെങ്കിൽ കുട്ടിക്ക് ആബ്സെന്റ് നൽകും. നെറ്റ് വർക്ക് സംബന്ധമായ പ്രശ്നങ്ങളാണ് എന്ന് പറഞ്ഞാലും സ്‌ക്കൂൾ അധികൃതർ അംഗീകരിക്കില്ല. ഒരു ദിവസം ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് ഈ ക്ലാസ് കുട്ടിക്ക് നൽകില്ല. ഇതോടെ ആ ഒരു ദിവസത്തെ ക്ലാസ് കുട്ടിക്ക് നഷ്ടമാകും.

ഇതിന് പുറമേ ഒരുവീട്ടിലെ രണ്ടു കുട്ടികൾ ഒരുകണക്ഷനിൽ ലോഗ് ഇൻ ചെയ്യുമ്പോൾ ലാഗ് വരാറുണ്ട്. ഇങ്ങനെ താമസം വരുമ്പോൾ ക്ലാസിൽ നിന്ന് പുറത്താക്കും, ആബ്‌സന്റ് മാർക്ക് ചെയ്യും, സസ്‌പെൻഡ് ചെയ്യം എന്നൊക്കെ ടീച്ചർമാർ മുന്നിയിപ്പ് നൽകാറുണ്ട്. കഴിഞ്ഞ ദിവസം ഒരു നാലാം ക്ലാസ് വിദ്യാർത്ഥിനി വേറൊരു പേരിൽ ലോഗിൻ ചെയ്തുവെന്ന് പറഞ്ഞ് ക്ലാസിൽ നിന്ന് പുറത്താക്കി. കുട്ടിക്കും മൂത്ത സഹോദരിക്കുമായി ഒരു ലാപ് ടോപ്പ് മാത്രമേയുള്ളു. മൂത്തസഹോദരിയുടെ പേരാണ് അതെന്ന് കുട്ടി പറഞ്ഞെങ്കിലും ടീച്ചർ അത് കേട്ടതായി ഭാവിക്കാതെ ആ കൊച്ചുകുട്ടിയെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയെന്നും പരാതിയുണ്ട്.

ആറു മണിക്കൂർ ക്ലാസ് കഴിഞ്ഞാൽ അടുത്തതായി കുട്ടികൾക്ക് ഗൂഗിൾ ക്ലാസ്റൂമിൽ ഹോംവർക്കുകൾ നൽകിയിട്ടുണ്ട്. ഇതും കൃത്യമായി അടുത്ത ദിവസം ക്ലാസ് തുടങ്ങുന്നതിന് മുൻപ് ചെയ്ത് തീർത്തിരിക്കണം. ഇതോടെ ഒരു ദിവസം മുഴുവൻ കുട്ടികൾ മൊബൈൽ ഫോണിൽതന്നെ നോക്കിയിരിക്കേണ്ടിവരുന്നുണ്ട്. ഇതുമൂലം പല കുട്ടികളുടെയും കണ്ണിന് പ്രശ്നങ്ങൾ ഉണ്ടായിട്ടുള്ളതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓൺലൈൻ ക്ലാസുകൾ പരമാവധി കുട്ടികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഇല്ലാത്ത രീതിയിൽ വേണം കൈകാര്യം ചെയ്യാൻ എന്ന് പ്രത്യേക നിർദ്ദേശം സി.ബി.എസ്.ഇയും എൻ.സി.ഇ.ആർ.ടിയും നൽകിയിട്ടുണ്ട്. എന്നാൽ ഇതൊന്നും പാലിക്കാതെയാണ് ഇവിടെ ഓൺലൈൻ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

പരാതിയിൽ പറഞ്ഞിരിക്കുന്ന മറ്റൊരു കാര്യം ഇവിടെ ഓൺലൈൻ വഴി നീന്തൽ പരിശീലനം നടത്തുന്നുണ്ട് എന്നതാണ്. ഓൺ ലൈൻ വഴി എങ്ങനെയാണ് നീന്തൽ പഠിക്കാൻ പറ്റുന്നതെന്നാണ് മാതാപിതാക്കൾ ഉയർത്തുന്ന മറ്റൊരു ചോദ്യം. നീന്തൽ മാത്രമല്ല, ബാഡ്മിന്റൺ, വോളിബോൾ, ടേബിൾ ടെന്നീസ്, ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്‌ക്കറ്റ് ബോൾ തുടങ്ങിയവയും പരിശീലിപ്പിക്കുന്നുണ്ട്. ആഴ്ചയിൽ ഒരു ദിവസം ഒരു മണിക്കൂറാണ് ഓൺലൈനിൽ സ്പോർട്സ് പരിശീലനം.

അതേ സമയം ആരോപണത്തിൽ കഴമ്പില്ലെന്നാണ് സ്‌ക്കൂൾ പ്രിൻസിപ്പാൾ സുനിതാ സതീഷ് മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. കുട്ടികളുടെ ഭാഗത്ത് നിന്നും ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ല. ചിലർ കരുതിക്കൂട്ടി സ്‌ക്കൂളിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. കുട്ടികളുടെ വിദ്യാഭ്യാസ് നിലവാരം പുലർത്താനുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ് നിലവിൽ നടപ്പിലാക്കിയിരിക്കുന്നത്. ഓൺ ലൈൻ ക്ലാസ്സുകളിൽ കുട്ടികളെ ഇരുത്താൻ ബുദ്ധിമുട്ടുള്ള ചിലർ മാത്രമാണ് ഇത്തരത്തിലുള്ള പരാതിക്ക് പിന്നിലെന്നും മൂവായിരത്തിലധികം കുട്ടികളുടെ മാതാപിതാക്കൾക്കാർക്കും ഈ പ്രശ്നങ്ങൾ ഇല്ലെന്നും സുനിതാ സതീഷ് പറയുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP