Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വെള്ളപ്പൊക്കത്തിൽ ഒഴുകിപോകുന്ന പശുക്കൾ മുതൽ പാലം വരെ; അഹമ്മദാബാദിലെ വെള്ളപ്പൊക്കത്തിന്റെ കരളലിയിക്കുന്ന ദൃശ്യങ്ങൾ; വീഡിയോ വൈറൽ

മറുനാടൻ ഡെസ്‌ക്‌

അഹമ്മദാബാദ്: ഗുജറാത്തിൽ പരക്കെ മഴ അനുഭവപ്പെടുകയാണ്. പലയിടങ്ങളിലും പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ മഴയാണ് ലഭിച്ചത്. വിവിധ ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിന്റെ അടിയിലായി. പോർബന്തർ, ഗിർ, ജുനഗഡ് തുടങ്ങിയ ജില്ലകളിലെല്ലാം ശക്തമായ മഴയാണ് ലഭിക്കുന്നത്.

വരുന്ന മൂന്ന് ദിവസവും സൗരാഷ്ട്ര, വടക്ക്, തെക്ക് ഗുജറാത്ത് എന്നിവിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതിനിടെ ജുനഗഡിൽ കനത്ത മഴയിൽ പാലം ഒലിച്ചുപോയി. 30 വർഷം പഴക്കമുള്ള പാലമാണ് ഒലിച്ചുപോയത്. പുറംലോകവുമായി ബന്ധമില്ലാതെ ഒരു ഗ്രാമം തന്നെ ഒറ്റപ്പെട്ടു.

അതിനിടെ വെള്ളപ്പൊക്ക കെടുതി നേരിടുന്ന രാജ്കോട്ടിൽ നിന്നുള്ള ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്. ഖിജാദിയ മോട്ട ഗ്രാമത്തിൽ വെള്ളപ്പൊക്കത്തിൽ കന്നുകാലികൾ ഒലിച്ചുപോകുന്ന ദാരുണ ദൃശ്യമാണ് വ്യാപകമായി സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP