Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിഹാർ മുഖ്യമന്ത്രിയുടെ അടുത്ത ബന്ധുവിന് കോവിഡ്; കോവിഡ് സ്ഥിരീകരിച്ചത് നിതീഷ് കുമാറിന്റെ അനന്തരവൾക്ക്; ഔദ്യോഗിക വസതിയിൽ വെന്റിലേറ്റർ ഒരുക്കി ആരോഗ്യവകുപ്പ്

മറുനാടൻ ഡെസ്‌ക്‌

പട്ന:  മുഖ്യമന്ത്രി നിതീഷ് കുമാറിനൊപ്പം അദ്ദേഹത്തിന്റെ പട്നയിലെ ഔദ്യോഗിക വസതിയിൽ കഴിയുന്ന അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ അനന്തരവൾക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും അവരെ ആശുപത്രിയിലേക്ക് മാറ്റിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു. ഇതോടെ ഏതൊരു അടിയന്തര സാഹചര്യവും നേരിടാനുള്ള മുന്നൊരുക്കങ്ങൾ ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്.

ആറ് ഡോക്ടർമാരെയും മൂന്ന് നഴ്സുമാരെയും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിയോഗിക്കാൻ ആരോഗ്യ വകുപ്പ് സെക്രട്ടറി പട്ന മെഡിക്കൽ കോളേജ് അധികൃതർക്ക് നിർദ്ദേശം നൽകി. മുൻകരുതൽ നടപടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ വസതിയിൽ വെന്റിലേറ്റർ സൗകര്യം ഒരുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.

നിതീഷ് കുമാർ അടുത്തിടെ കോവിഡ് പരിശോധനയ്ക്ക് വിധേയനായിരുന്നു. സ്റ്റേറ്റ് ലെജിസ്ലേറ്റീവ് കൗൺസിൽ ആക്ടിങ് ചെയർമാൻ അവധേഷ് നാരായൺ സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഒൻപത് ലെജ്ിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ചടങ്ങിൽ അവധേഷ് നാരായൺ സിങ്ങും നിതീഷ് കുമാറും ഒരേവേദി പങ്കിട്ടിരുന്നു.

സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെയും അദ്ദേഹവുമായി അടുക്ക് ഇടപഴകിയവരുടെയും സ്രവ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിരുന്നു. അതിനിടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു. എന്നാൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP