Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നവദമ്പതികൾ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ; കണ്ടെത്തിയത് പന്തളം കൂട്ടുവിളയിൽ വീട്ടിൽ ജിതിൻ ജേക്കബിന്റേയും ഭാര്യ ദേവികാദാസിന്റേയും മൃതശരീരം; രണ്ടുമാസം ഗർഭിണിയായ ദേവികയെ കണ്ടെത്തിയത് തറയിൽ കമഴ്ന്ന് കിടക്കുന്ന നിലയിൽ; തൂങ്ങിയ നിലയിൽ ജിതിന്റെ മൃതദേഹവും; പ്രണയവിവാഹിതരുടെ ആത്മഹത്യക്ക് പിന്നിലെ കാരണം തേടി പൊലീസും

മറുനാടൻ ഡെസ്‌ക്‌

ചെങ്ങന്നൂർ: നവദമ്പതികളെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അടൂർ പന്തളം കൂട്ടുവിളയിൽ വീട്ടിൽ ജിതിൻ ജേക്കബ് (30), മാവേലിക്കര വഴുവാടി വെട്ടിയാർ തുളസി ഭവനത്തിൽ ദേവികാദാസ് (20) എന്നിവരാണ് മരിച്ചത്. രണ്ടുമാസം ഗർഭിണിയായ ദേവികാദാസിന്റെ മൃതദേഹം തറയിൽ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു. ദീർഘനാളായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം കഴിഞ്ഞ മെയ് 6നായിരുന്നു.

സാരിയിൽ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത ദേവികയുടെ മൃതദേഹം താഴെയിറക്കിശേഷം ജിതിൻ ജേക്കബ് ആത്മഹത്യചെയ്യുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. ചെന്നിത്തല തൃപ്പെരുംന്തുറ കിഴക്കേ വഴി കമ്മ്യൂണിറ്റി ഹാളിനു സമീപമുള്ള വീട്ടിൽ ഇവർ വാടകക്കു താമസിക്കുകയായിരുന്നു.

പെയിന്റിങ് തൊഴിലാളിയായ ജിതിൻജേക്കബ് ശനിയാഴ്ച പണിയും കഴിഞ്ഞ് പോയതായിരുന്നു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പണിക്ക് വരാതിരുന്നതോടെ സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. തുടർന്ന് വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു.

നേരത്തേ ഇരുവരും ഒളിച്ചോടിയതോടെ ദേവികയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ ജിതിനെതിരെ പോക്‌സോ നിയമപ്രകാരം കേസുമുണ്ടായിരുന്നു. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസ് കോടതിയിൽ ഹാജരാക്കിയപ്പോൾ ജിതിനൊപ്പം പോവാൻ ദേവിക താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. 18 തികയാത്തതിനെ തുടർന്ന് തുടർന്ന് ദേവികയെ ആലപ്പുഴ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

പരേതരായ കുഞ്ഞുപിള്ള - ജഗദമ്മ ദമ്പതികളുടെ മകനാണ് ജിതിൻ ജേക്കബ്. തുളസീദാസ് - സുശീല ദമ്പതികളുടെ മകളാണ് ദേവീ കാദാസ്. പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കോവിഡ് പരിശോധനക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP