Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭൂതത്താൻകെട്ട് പുതിയ പാലം ജൂലൈ 10 ന് നാടിന് സമർപ്പിക്കും; പാലം നിർമ്മിച്ചത് നിലവിലുള്ള ബാരേജിലൂടെ വാഹന ഗതാഗതം സുരക്ഷിതമല്ലാതെ വന്നതോടെ

ഭൂതത്താൻകെട്ട് പുതിയ പാലം ജൂലൈ 10 ന്  നാടിന് സമർപ്പിക്കും; പാലം നിർമ്മിച്ചത് നിലവിലുള്ള ബാരേജിലൂടെ വാഹന ഗതാഗതം സുരക്ഷിതമല്ലാതെ വന്നതോടെ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ ഭൂതത്താൻകെട്ട് ബാരേജിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലം ജൂലൈ 10 ന് ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നാടിന് സമർപ്പിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. കോതമംഗലത്ത് നിന്നും ഇടമലയാർ, വടാട്ടുപാറ പ്രദേശങ്ങളിലേക്കും താളുകണ്ടം,പോങ്ങും ചുവട് ആദിവാസി കോളനി തുടങ്ങിയ സ്ഥലങ്ങളിലേക്കും ഭൂതത്താൻകെട്ട് ബാരേജിനു മുകളിലുള്ള റോഡിലൂടെ മാത്രമെ എത്തിച്ചേരുവാൻ സാധിക്കുകയുള്ളു.

സാങ്കേതിക കാരണങ്ങളാലും സുരക്ഷിത കാരണങ്ങളാലും ബാരേജിലൂടെയുള്ള വാഹന ഗതാഗതം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്.ഈ സാഹചര്യത്തിലാണ് ബാരേജിനു കുറുകെ പുതിയ പാലം നിർമ്മിച്ചത്.11 സ്പാനുകളോടു കൂടി 235 മീറ്റർ നീളത്തിലും,11 മീറ്റർ വീതിയിലും പാലവും ഇരു കരകളിലും അപ്രോച്ച് റോഡും ഉൾപ്പെടെ സാങ്കേതിക അനുമതി ലഭിക്കുകയും പാലത്തിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു.

നിർമ്മാണ വേളയിൽ ഭൂതത്താൻകെട്ടിന്റെ മുഖ്യ ആകർഷണമായ ഗാർഡന്റെ സ്ഥലം മുറിഞ്ഞു പോകാത്ത രീതിയിൽ ഡിസൈനിൽ മാറ്റം വരുത്തുകയും,3 ലാന്റ് സ്പാനും കൂട്ടി ചേർത്ത് 14 സ്പാനുകളും, 296 മീറ്റർ നീളവും,11 മീറ്റർ വീതിയും ഉള്ള പാലവും ഇരു കരകളിലും അപ്രോച്ച് റോഡുകളും ഉൾപ്പെടുത്തി 19.95 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മാണം പൂർത്തീകരിച്ചതെന്നും,പുതിയ പാലം ജൂലൈ 10 ന് നാടിന് സമർപ്പിക്കുമെന്നും ആന്റണി ജോൺ എംഎൽഎ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP