Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രാണഭയവും മരണഭയവുമില്ല; ഞങ്ങളുടെ വിശ്വാസത്തിൽ മാസ്‌ക് ധരിക്കാൻ പാടില്ല; പൊലീസിനോട് കയർക്കുന്ന വൈദികന്റെ വീഡിയോ വിവാദത്തിൽ; ഊളൻപാറയിൽ എത്തിക്കാൻ സമയമായെന്ന് സോഷ്യൽ മീഡിയയുടെ പരിഹാസവും

മറുനാടൻ ഡെസ്‌ക്‌

രുവനന്തപുരം: കോവിഡ് മഹാമാരിക്കെതിരെ കേരളം ഒന്നടങ്കം പോരാടുകയാണ്. മാസ്‌കും, സാമൂഹ്യ അകലം തുടങ്ങിയ പ്രതിരോധ നടപടികൾ സ്വീകരിച്ചുവരേണ്ടതിന്റെ ആവശ്യകത ഏറിവരികയാണ്. ദിനംപ്രതി രോഗബാധിതരുടെ എണ്ണവും വർദ്ധിക്കുന്നു. സമ്പർക്കത്തിലൂടെ രോഗം പകരുന്ന സാഹചര്യവും നിലവിലുണ്ട്. ഇതിനിടയിലാണ് മാസ്‌ക് പോലും വേണ്ടെന്ന് പറഞ്ഞ് ചിലർ നിരത്തിലിറങ്ങുന്നത്.

കേരളത്തിലെ കാഴ്ച തന്നെയാണിത്.മാസ്‌ക് ധരിക്കാതെ റോഡിലിറങ്ങിയ വൈദികനോട് പൊലീസ് മാസ്‌ക് ധരിക്കൻ ആവശ്യപ്പെടുന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

മാസ്‌ക് വയ്ക്കാൻ പൊലീസ് പറയുമ്പോൾ ദൈവ നിയമമേ കൊണ്ടു നടക്കുകയുള്ളൂ എന്നാണ് വൈദികന്റെ മറുപടി. മാസ്‌ക് ധരിക്കില്ല എന്ന് വാ പൊത്തിപ്പിടിച്ചുകൊണ്ട് കടുപ്പിച്ചു പറയുകയും ചെയ്യുന്നു.പ്രാണഭയവും മരണഭയവുമില്ലെന്നും ഞങ്ങളെ വിശ്വാസത്തിൽ മാസ്‌ക് ധരിക്കാൻ പാടില്ലെന്നും ഇയാൾ ആൾക്കൂട്ടത്തിനു നേരെ കയർത്തുപറയുന്നു.

ജീവിച്ചിരുന്നാലല്ലേ ദൈവമുള്ളൂവെന്നും ആൾക്കൂട്ടം പറയുന്നുണ്ട്. ഇയാൾക്ക് മെന്റെൽ ആണെന്നും കമന്റുകളുണ്ട്. 'വിശ്വാസമനുസരിച്ച് മാസ്‌ക്ക് ധരിക്കില്ല, എന്നാൽ മുഖം പൊത്തി പിടിക്കുന്നുമുണ്ട്, ഇയ്യാളെ വല്ല ഊളൻപാറയിലും കൊണ്ടിട്, മുഴുത്ത വട്ടാണ്' എന്നിങ്ങനെയാണ് കമന്റുകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP