Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഗസ്റ്റിനു മുമ്പ് കോവിഡ് അവസാനിക്കാൻ പോകുന്നില്ല; ഓണത്തിനു മുമ്പുള്ള ഒരു ടേമിൽ വിദ്യാർത്ഥികൾക്ക്‌ ഓൺലൈൻ പഠനം മാത്രം; പ്രതികരിച്ച് മുഖ്യമന്ത്രി

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: ഓണത്തിനു മുമ്പുള്ള ഒരു ടേം പാഠഭാഗങ്ങൾ വിദ്യാർത്ഥികൾ ഓൺലൈനായി തന്നെ പഠിക്കേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ടിവി നൽകുന്ന പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ഓഗസ്റ്റിനു മുമ്പ് കോവിഡ് അവസാനിക്കാൻ പോകുന്നില്ലെന്നാണു നിലവിലെ സ്ഥിതിയിൽനിന്നു വ്യക്തമാകുന്നത്. നാം സ്വീകരിക്കുന്ന പ്രതിരോധ നടപടികളിൽ ഒരിളവും പാടില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. കോവിഡ് കാരണം കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെട്ടുകൂടാ. ക്ലാസിൽ പോയിരുന്ന് പഠിക്കുന്നതിന് പകരമാവില്ലെങ്കിലും പകരം സംവിധാനത്തിന് നമ്മൾ നിർബന്ധിതരായതിനാലാണ് ഓൺലൈൻ പഠന സംവിധാനമേർപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ സൗകര്യം ലഭിക്കേണ്ടതുണ്ട്. ഇതിന് അസൗകര്യമുള്ള കുട്ടികൾക്കു പിന്തുണ ആവശ്യമാണ്. ഇതിനുള്ള ചില നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി തീരെ പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികളെ ഒന്നിച്ചിരുത്തി ക്ലാസ് നൽകാൻ കഴിയുന്ന വിധത്തിൽ വായനശാലകൾ, അങ്കണവാടികൾ, പൊതുസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ടി വികൾ സ്ഥാപിക്കും. ഇതിനാവശ്യമായ സജീകരണങ്ങൾ ഇപ്പോൾ ഒരുക്കികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ കേൾക്കുന്ന കണക്കുകളിൽ പരിഭ്രമിക്കേണ്ടതില്ല. നമ്മുടെ സഹോദരങ്ങൾ വിവിധ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും ഇങ്ങോട്ട് വരുന്നുണ്ട്. അവർ വരേണ്ടതില്ല എന്ന നിലപാട് നമുക്ക് സ്വീകരിക്കാനാവില്ല. അവർക്കുകൂടി അർഹതപ്പെട്ടതാണ് ഈ നാട്. ഇത്തരത്തിൽ വരുന്നവരിൽ ചിലർ രോഗവാഹകരാണ്. അതിനാൽ ഇവരിൽ നിന്നും രോഗം പകരുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP