Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

66 സിഐഎസ്എഫ് ജവാന്മാർക്കും ആർമിയിലെ 26 സൈനികർക്കും സംസ്ഥാനത്ത് കോവിഡ് ബാധിച്ച സംഭവം; അർധസൈനികവിഭാഗങ്ങൾക്കിടയിൽ കോവിഡ് പടരുന്നത് ഉത്കണ്ഠ ഉളവാക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: അർധ സൈനികവിഭാഗങ്ങൾക്കിടയിൽ കോവിഡ് പടരുന്നത് വലിയ ഉത്കണ്ഠ ഉളവാക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 66 സിഐഎസ്എഫ് ജവാന്മാർക്കും ആർമിയിലെ 26 സൈനികർക്കും രോഗം പിടിപെട്ടതു ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

വിദേശത്തുനിന്നുൾപ്പെടെ ഏറ്റവും കൂടുതൽ പേർ എത്തിയതു മലപ്പുറം ജില്ലയിലേക്കാണ്. രണ്ടാം സ്ഥാനത്തു കണ്ണൂരും മൂന്നാം സ്ഥാനത്ത് എറണാകുളവുമാണ്. ഏറ്റവും കുറവ് ആളുകളെത്തിയതു വയനാട്ടിലേക്കാണ്. സംസ്ഥാനം തിരിച്ചുള്ള കണക്കു നോക്കിയാൽ ഏറ്റവും അധികം പേർ കേരളത്തിലേക്ക് എത്തിയത് തമിഴ്‌നാട്ടിൽ നിന്നാണ്. തൊട്ടു പിന്നിൽ കർണാടകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആഭ്യന്തരയാത്രക്കാരിൽ 64.05 ശതമാനം പേരും വന്നതു റെഡ്‌സോണിൽ നിന്നാണ്. റോഡുകളിലൂടെയാണു ഭൂരിഭാഗവും എത്തിയത്. ആകെ വന്നതിന്റെ 62.55 ശതമാനം. വ്യോമമാർഗം വന്നത് 19.11 ശതമാനം. റെയിൽവേ വഴി 14.82 ശതമാനം. ബാക്കി വന്നത് കപ്പൽ വഴിയാണ്. കേരളത്തിലേക്ക് എത്തിയവരിൽ ആശുപത്രിയിൽ അഡ്‌മിറ്റാകേണ്ടി വന്നത് 2583 പേരാണ്. അത് ഇതുവരെ വന്നതിന്റെ പോയിന്റ് 51 ശതമാനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡ് ഭേദമായ രോഗികൾ ഏഴു ദിവസം വീടുകളിൽ തുടരണം. അതു രോഗിയായിരുന്ന ആളും വീട്ടുകാരും എല്ലാമുപരി വാർഡ് തലസമിതിയും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP