Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കാലവർഷം ശക്തിപ്രാപിച്ചതോടെ കുത്തൊഴുക്ക് വർധിച്ചു; പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റ് തുറക്കും; ജാഗ്രതാ മുന്നറിയിപ്പുമായി ഭരണകൂടം

മറുനാടൻ ഡെസ്‌ക്‌

തൃശൂർ: പെരിങ്ങൽക്കുത്ത് ഡാമിന്റെ സ്ലൂയിസ് ഗേറ്റ് തുറക്കും. ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിലാണു നടപടി. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടുതലായതിനാൽ ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് സ്ലൂയിസ് ഗേറ്റ് ബുധനാഴ്ച രാവിലെ 7.30-ന് തുറക്കുക.

18 അടിയാണ് സ്ലൂയിസ് ഗേറ്റ് ഉയർത്തുക. തൽഫലമായി 200 ക്യൂമെക്‌സ് ജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുകും. ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് മൂന്ന് അടിവരെ ഉയരുവാനും വെള്ളം കലങ്ങുവാനും സാധ്യതയുണ്ട്.

ഈ സാഹചര്യത്തിൽ മീൻപിടുത്തമുൾപ്പെടെയുള്ള അനുബന്ധ പ്രവൃത്തികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ എസ്. ഷാനവാസ് അറിയിച്ചു.ഡാമിലെ ജലനിരപ്പ് 419.41 മീറ്റർ ആയപ്പോൾ സ്പിൽവേകളിലൂടെ ജലം പുറത്തേക്ക് ഒഴുക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP