Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഈ വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല; ഐടി വകുപ്പുമായും ഇവർക്ക് നേരിട്ട് ബന്ധമില്ല; നിയമനത്തിലും സർക്കാരിന് പങ്കാളിത്തമില്ല; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട നുണക്കഥകൾ പൊളിഞ്ഞില്ലേ? ശിവശങ്കറിനെതിരെ പൊതുസമൂഹത്തിൽ പല ആരോപണങ്ങളും ഉയർന്നുവന്നതുകൊണ്ടാണ് മാറ്റിയത്; സ്വർണക്കടത്ത് വിവാദത്തിൽ ഏത് അന്വഷണത്തിനും തയ്യാറെന്നും പിണറായിയുടെ മറുപടി

ഈ വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല; ഐടി വകുപ്പുമായും ഇവർക്ക് നേരിട്ട് ബന്ധമില്ല; നിയമനത്തിലും സർക്കാരിന് പങ്കാളിത്തമില്ല; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കിയതോടെ ഇതുമായി ബന്ധപ്പെട്ട നുണക്കഥകൾ പൊളിഞ്ഞില്ലേ? ശിവശങ്കറിനെതിരെ പൊതുസമൂഹത്തിൽ പല ആരോപണങ്ങളും ഉയർന്നുവന്നതുകൊണ്ടാണ് മാറ്റിയത്; സ്വർണക്കടത്ത് വിവാദത്തിൽ ഏത് അന്വഷണത്തിനും തയ്യാറെന്നും പിണറായിയുടെ മറുപടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ: വിവാദ വനിതയുടെ നിയമനത്തിലോ, സ്വർണക്കടത്തുമായോ സർക്കാരിന് ബന്ധമില്ല. ഏത് അന്വേഷണത്തിനും സർക്കാർ തയ്യാറെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

'വിമാനത്താവളവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണ്. സംസ്ഥാന സർക്കാരിന് അതിലൊന്നും ചെയ്യാനില്ല. സ്വർണക്കള്ളക്കടത്ത് നടത്താൻ കസ്റ്റംസ് ഫലപ്രദമായ സംവിധാനമാണ് ഉള്ളത്. ഇപ്പോൾ നടന്ന കള്ളക്കടത്തിന് സംസ്ഥാന സർക്കാരുമായി എന്തു ബന്ധം? ഈ പാഴ്‌സൽ സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും ഏജൻസിക്കല്ല അഡ്രസ് ചെയ്തത്. യുഎഇ കോൺസുലേറ്റിലേക്കാണ്. കോൺസുലേറ്റിന്റെ അധികാര പത്രം ഹാജരാക്കിയാണ് പാഴ്‌സൽ കൈപ്പറ്റിയത് എന്നുകേൾക്കുന്നു.

ഈ വിവാദ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. ഐടി വകുപ്പുമായും ഇവർക്ക് നേരിട്ട് ബന്ധമില്ല. ഐടി വകുപ്പിന്റെ കീഴിലെ നിരവധി പ്രോജക്റ്റുകളിൽ ഒന്നിൽ മാർക്കറ്റ് സെല്ലിങ് ചുമതലയിൽ കരാർ അടിസ്ഥാനത്തിലാണ് ജോലി ഉണ്ടായിരുന്നത്. ഇവരെ നേരിട്ടല്ല ജോലിക്കെടുത്തത്. പ്ലേയ്‌സ്‌മെന്റ് ഏജൻസി വഴിയാണ്. പല പദ്ധതികളിലും ഇത്തരം പ്ലേസ്‌മെന്റ് ഏജൻസികൾ വഴി നിയമനം നടക്കാറുണ്ട്.

ഇവരുടെ പ്രവർത്തന പരിചയം കണക്കിലെടുക്കുമ്പോഴും സംസ്ഥാന സർക്കാരിന്റ പങ്കുവരുന്നില്ല. യുഎഇ കോൺസുലേറ്റിലോ എയർ ഇന്ത്യ സാറ്റിലോ അവർ ജോലി ചെയ്തതിൽ സർക്കാരിന് എന്ത് റോളാണുള്ളത്. കേരള സർക്കാരുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പും ഉണ്ടായിട്ടില്ല. കേരളസർക്കാരുമായി ബന്ധപ്പെട്ട ഏജൻസിയുമായി എന്തെങ്കിലും തട്ടിപ്പ് നടന്നിട്ടില്ല. കേരള സർക്കാരുമായി ഇപ്പോൾ നടന്ന സ്വർണക്കടത്തിന് ബന്ധമില്ല.

ഒരുകുറ്റവാളിയെയും സംരക്ഷിക്കേണ്ട കാര്യം സംസ്ഥാന സർക്കാരിനില്ല. അന്വേഷണവുമായി ബന്ധപ്പെട്ട് കസ്റ്റംസുമായി സഹകരിക്കും. ഈ വിവാദ വനിതയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഒരുകേസിൽ ഇവരെ പ്രതി ചേർക്കാം എന്നു പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷമായി മെറിറ്റ് അടിസ്ഥാനത്തിലുള്ള റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് നൽകിയത്.

ഇന്നലെ ഒരുമാന്യദേഹം മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചു. മാധ്യമങ്ങളിലും ചില ചിത്രീകരണവും വന്നു. പൊതുസമൂഹത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചില്ല എന്ന് കസ്റ്റംസ് വ്യക്തമാക്കി. അതോടെ ഇതുമായി ബന്ധപ്പെട്ട നുണക്കഥകൾ പൊളിഞ്ഞില്ലേ? അതുതന്നെയാണ് ഇക്കാര്യത്തിലും സംഭവിച്ചത്.

ശിവശങ്കറിനെ വിവാദ വനിതയുമായി ബന്ധപ്പെടുത്തി ചില ആരോപണങ്ങൾ വന്നു. ശിവശങ്കറിനെതിരെ നിയമപരമായി ഏതെങ്കിലും ആരോപണം വന്നുവെന്നല്ല, പൊതുസമൂഹത്തിൽ പല ആരോപണങ്ങളും ഉയർന്നുവന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തും ഐടി സെക്രട്ടറി സ്ഥാനത്തും തുടരുന്നത് ശരിയല്ലാത്തതുകൊണ്ട് മാറ്റിയത്. യുഡിഎഫിന് ഇക്കാര്യം ആലോചിക്കാൻ കഴിയുമോ?തദ്ദേശ തിരഞ്ഞെടുപ്പ് മുൻനിർത്തിയുള്ള ആരോപണം വിലപ്പോവില്ല. പുകമറ ഉയർത്തി സർക്കാറിനെ തളർത്തിക്കളയാമെന്നാണ് ഉദ്ദേശമെങ്കിൽ നടക്കില്ല. ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെ.സംസ്ഥാന സർക്കാറിന്റെ താൽപര്യപ്രകാരമല്ല എയർ ഇന്ത്യയിലേക്കും കോൺസുലേറ്റിലേക്കും ശുപാർശ ചെയ്തതെന്ന് വ്യക്തമാകേണ്ടതുണ്ട്

യുഎഇ കോൺസുലേറ്റിന്റെ പല പരിപാടികളിൽ വിവാദ വനിത പങ്കെടുത്തിരുന്നു. ഒരു ഇഫ്ത്താർ ചടങ്ങിൽ പങ്കെടുക്കുന്ന ചിത്രം മറ്റൊന്നായി ചേർത്ത് വച്ച് മുഖ്യമന്ത്രിയോട് സ്വകാര്യം പറയുന്നുവെന്ന തരത്തിൽ ഒരുചാനൽ വാർത്ത പ്രചരിപ്പിച്ചു. അവർക്കെതിരെ വേണമെങ്കിൽ കേസെടുക്കാം. പഴയതു പലതും ഓർമയിൽ വരുന്നുണ്ടാകും. ഇപ്പോഴുള്ളവരെ കണ്ട് അതിന് ശ്രമിക്കണ്ട. സോളാറിനോട് ചിലർ താരതമ്യപ്പെടുത്താൻ ശ്രമം നടത്തുന്നു. സോളാർ കേസുമായി കൂട്ടിക്കെട്ടാനുള്ള ശ്രമം വിലപ്പോവില്ല. ഞങ്ങൾ ആ കളരിയിലല്ല പഠിച്ചത്. ഞങ്ങൾ ഇടതുപക്ഷ മുന്നണി സർക്കാരിന് ഒരു സംസ്‌കാരമുണ്ട്. അത് യുഡിഎഫിന്റേതല്ല. ഏത് അന്വേഷണമായാലും സംസ്ഥാന സർക്കാറിന് സമ്മതാണ്. കുറ്റവാളികളെ കണ്ടെത്തി വേരറുക്കേണ്ടതുണ്ട്.സിബിഐ അടക്കം ഏത് അന്വേഷണമായാലും സംസ്ഥാന സർക്കാരിനെ സംബന്ധിച്ചിടത്തോളം പൂർണ സമ്മതം. കേന്ദ്രസർക്കാരാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP