Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോഴിക്കോട്ടുകാരൻ മുബീർ സ്വർണ മിശ്രിതം കടത്തിയത് അടിവസ്ത്രത്തിനുള്ളിൽ; മലപ്പുറത്തെ അജ്മൽ കടത്തിയത് സ്വർണം മിശ്രിതമാക്കി അരപ്പട്ടയായികെട്ടി; കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കരിപ്പൂരിൽ നാലുപേരിൽ നിന്നായി പിടിച്ചത് 1.30 കോടിയുടെ സ്വർണം

ജംഷാദ് മലപ്പുറം

മലപ്പുറം: കരിപ്പൂർ എയർപോർട്ടിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നാലുപേരിൽനിന്നായി 1.30 കോടിരൂപയുടെ മൂന്നു കിലോ സ്വർണം പിടിച്ചെടുത്തു. ഇന്നലെ വൈകുന്നേരം ഗൾഫ് എയർ ഫ്ലൈറ്റിൽ ബഹറൈൻ നിന്നും വന്ന കോഴിക്കോട് നൊച്ചാട് സ്വദേശി മുബീർ ന്റെ കയ്യിൽനിന്നും 1135 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം അണ്ടർവെയറിൽ ഒളിപ്പിച്ചു കടത്താൻശ്രമിച്ചതാണ് പിടിച്ചെടുത്തത്.

ഇതിന് പുറമെ ഇന്നലെ അർദ്ധ രാത്രി ദുബൈ യിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വന്ന മലപ്പുറം സ്വദേശി അജ്മൽ എന്ന യാത്രക്കാരനിൽ നിന്ന് 1595 ഗ്രാം തൂക്കം വരുന്ന സ്വർണ മിശ്രിതം അരയിൽ അരപ്പട്ട പോലെ കെട്ടി വച്ച രൂപത്തിൽ ആയിരുന്നുകണ്ടെടുത്ത്. തുടർന്ന് ഇന്ന് ഉച്ചക്ക് ജിദ്ധയിൽ നിന്നും സൗദി ഫ്ലൈറ്റിൽ വന്ന രണ്ടുപേരിൽനിന്നും പേരിൽ നിന്നും സ്വർണം പിടിച്ചെടുത്തു.

കോഴിക്കോട് ജില്ലക്കാരനായ സാലിമിൽനിന്ന് കാരക്ക യുടെ മരത്തിന്റെ ബോക്സിന്റെ ഫ്രെമിന്റെ ഉള്ളിലായി ഒളിപ്പിച്ചു വച്ച നിലയിൽ 615 ഗ്രാംസ്വർണം പിടിച്ചെടുത്തപ്പോൾ മലപ്പുറത്തുകാരനായ മുഹമ്മദ് ഷാഫിയിൽനിന്നും സൈക്കിളി ന്റെ ടയറിനകത്തു ഒളിപ്പിച്ചു വച്ച നിലയിൽ 182 ഗ്രാം സ്വർണം പിടിച്ചെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP