Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വപ്ന സുരേഷ് അപരിചിതയല്ല; കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് അറിയാവുന്നത്; കോൺസുലേറ്റിന്റെ വലിയ കാറിലാണ് സ്വപ്‌ന എപ്പോഴും വരാറ്; ഷെയ്ക്ക് ഹാൻഡ് കൊടുക്കുന്നത് തെറ്റാണോ? സ്റ്റാർട്ട് അപ് സംരംഭത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പോയത് സ്വപ്‌ന ക്ഷണിച്ചതു കൊണ്ട്; ലോക കേരളാസഭയുമായി സ്വപ്നക്ക് യാതൊരു ബന്ധവുമില്ല; അടുത്തബന്ധമെന്ന ആരോപണം തള്ളി സ്പീക്കർ; സിബിഐ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി പി ശ്രീരാമകൃഷ്ണൻ

സ്വപ്ന സുരേഷ് അപരിചിതയല്ല; കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് അറിയാവുന്നത്; കോൺസുലേറ്റിന്റെ വലിയ കാറിലാണ് സ്വപ്‌ന എപ്പോഴും വരാറ്; ഷെയ്ക്ക് ഹാൻഡ് കൊടുക്കുന്നത് തെറ്റാണോ? സ്റ്റാർട്ട് അപ് സംരംഭത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പോയത് സ്വപ്‌ന ക്ഷണിച്ചതു കൊണ്ട്; ലോക കേരളാസഭയുമായി സ്വപ്നക്ക് യാതൊരു ബന്ധവുമില്ല; അടുത്തബന്ധമെന്ന ആരോപണം തള്ളി സ്പീക്കർ; സിബിഐ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നതായി പി ശ്രീരാമകൃഷ്ണൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വർണ്ണക്കടത്തിൽ ആരോപണ വിധേയയായ സ്വപ്ന സുരേഷിന് ലോകകേരള സഭയുമായി ബന്ധമില്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ശ്രീരാമകൃഷ്ണൻ മാധ്യമങ്ങളോട് വ്യക്തമാക്കി. തന്നെ അനാവശ്യമായ വിവാദത്തിലേക്ക് വലിച്ചിഴക്കുന്നു. സ്വപ്നയെ കോൺസുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് അറിയാവുന്നത്. മറ്റുപരിചയമില്ല, ആരോപണങ്ങൾ യുക്തിരഹിതമാണെന്നും സ്പീക്കർ വ്യക്തമാക്കി.

സ്റ്റാർട്ട് അപ് സംരഭത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് സ്വപ്നക്കൊപ്പം പങ്കെടുത്തത്. സ്വപ്നയുടെ സുഹൃത്തിന്റെ കടയായിരുന്നു. അങ്ങനെ പറഞ്ഞാണ് സ്വപ്ന ക്ഷണിച്ചത്. ഇപ്പോഴത്തെ വിവാദങ്ങളുമായി ആ ചടങ്ങിന് ബന്ധമില്ല. യുക്തിരഹിതമായ ഏച്ചുകെട്ടൽ മാധ്യമപ്രവർത്തകർ ചെയ്യുമ്പോൾ സംഭവിക്കുന്ന പുകമറ മാത്രമാണ് ഇതെന്നും അദ്ദേഹം പഞ്ഞു. 'ഏത് കാലത്താ നമ്മൾ ജീവിക്കുന്നത്? ഒരു ഷെയ്ക് ഹാൻഡ് കൊടുക്കുന്നതും ഒന്ന് തട്ടുന്നതും ലോകത്തിലെ ഏറ്റവും വലിയ പ്രശ്നമായിട്ട് ആരെങ്കിലും കാണാറുണ്ടോ? മനസ്സിൽ കറവെച്ച് നോക്കിയാൽ അങ്ങനെയൊക്കെ തോന്നും, അതിലൊന്നും ഒരു യുക്തിയുമില്ല'-അദ്ദേഹം പറഞ്ഞു.

സ്വപ്ന അപരിചിതയല്ല. യുഎഇ കോൺസുലേറ്റിന്റെ സെക്രട്ടറി എന്ന നിലയിൽ പരിചിതയായിരുന്നു. പല കാര്യങ്ങളിലും ബന്ധപ്പെട്ടിരുന്നു. നമ്മുടെ തന്നെ പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മലയാളി എന്ന നിലയിൽ അവരുടെ സഹായം അഭ്യർത്ഥിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥക്കുള്ള എന്ന ബഹുമാനമാണ് സ്വപ്നയ്ക്ക് നൽകിയത്. സ്വപ്ന സുരേഷിന്റെ ഉന്നത ബന്ധങ്ങൾക്ക് കൂടുതൽ തെളിവുകളായി സ്പീക്കർ ശ്രീരാമകൃഷ്ണനൊപ്പം ഉദ്ഘാടന ചടങ്ങൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.

കരാർ ജീവനക്കാരിയായിട്ട് പോലും സർക്കാർ മുദ്രയുള്ള വിസിറ്റിങ്ങ് കാർഡാണ് സ്വപ്ന ഉപയോഗിച്ചത്. സ്വർണക്കടത്ത് കേസ് പ്രതിക്ക് ഉന്നതരുമായി എത്ര മാത്രം സൗഹൃദം എന്ന് വ്യക്തമാക്കുന്ന മറ്റൊരു ദൃശ്യം. പ്രതികളായ സ്വപ്നയും സരിത്തും സ്പീക്കർക്കൊപ്പം ആഘോഷപൂർവം ഒരേ വേദിയിൽ. നെടുമങ്ങാട് സ്വപ്നയുടെ സുഹൃത്തിന്റെ വർക് ഷോപ്പ് ഉദ്ഘടകനായാണ് ശ്രീരാമകൃഷ്ണൻ എത്തിയത്. സ്വാധീനത്തിനൊപ്പം അധികാര ദുർവിനിയോഗം കൂടി വ്യക്തമാകുന്നതാണ് മറ്റൊരു തെളിവ്. സ്‌പെയ്‌സ് പാർക്കിൽ കരാർ ജീവനക്കാരി മാത്രമായ സ്വപ്ന സ്വന്തം വിസിറ്റിങ് കാർഡിൽ സർക്കാർ മുദ്ര ഉപയോഗിച്ചു. ഐ.ടി വകുപ്പിലെ നിയമനം തന്നെ ദുരൂഹമായിരിക്കെ സർക്കാർ മുദ്ര ഉപയോഗിക്കാൻ ആര് അനുമതി നൽകിയെന്ന ചോദ്യവും ഉയരുന്നു.

വ്യാജരേഖാ കേസിൽ സ്വപ്നക്കെതിരായ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചതിന്റെ തെളിവുകളും മനോരമ ന്യൂസിന് ലഭിച്ചു. വ്യാജരേഖ ചമച്ച് എയർ ഇന്ത്യ സ്റ്റാറ്റ്‌സിലെ ജീവനക്കാരനെതിരെ പീഡന പരാതി നൽകിയെന്ന കേസിലാണ് അട്ടിമറി. സ്വപ്നക്കെതിരെ തെളിവില്ലന്ന് കാണിച്ച് തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ച് എ.സി.പി കോടതിയിൽ റിപ്പോർട്ട് നൽകി. എന്നാൽ പരാതിക്കാരൻ കോടതി വഴി ക്രൈം ബ്രാഞ്ച് അന്വെഷണം നേടിയതോടെ സ്വപ്ന ആൾമാറാട്ടം വരെ നടത്തിയെന്ന് കണ്ടെത്തി. കുറ്റപത്രം നൽകാൻ ഒരുങ്ങുകയാണ്. ഇങ്ങിനെ സ്വാധീനവും ബന്ധവുമായിരുന്നു കള്ളത്തരങ്ങൾക്ക് സ്വപ്നയുടെ കൂട്ടെന്ന് ഉറപ്പാകുന്നു.

നേരത്തെ സ്വർണക്കടത്ത് കേസിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷ് ലോക കേരള സഭയുടെ നടത്തിപ്പിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ആരോപിച്ചിരുന്നു. സ്പീക്കർ പി ശ്രീരാമകൃഷ്ണമായുള്ള ബന്ധത്തിലൂടെയാണ് ലോകകേരള സഭയുടെ നിയന്ത്രണം സ്വപ്നയിലെത്തുന്നതെന്നും സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. തിരുവനന്തപുരത്ത് സ്വപ്നയുടെ വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത് ശ്രീരാമകൃഷ്ണനായിരുന്നു. പ്രവാസി വ്യവസായികളെ ക്ഷണിക്കുന്നതിലും വ്യവസായികളും സിപിഎമ്മും സർക്കാറും തമ്മിലുള്ള ബന്ധം ശക്തമാക്കാനും സ്വപ്ന ശ്രമിച്ചു. സർക്കാരിലെ പ്രമുഖരുമായും ചില എംഎൽഎമാരുമായും ഇവർക്ക് ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP