Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈദരാലി ഷിഹാബ് തങ്ങളോടൊപ്പം നിൽക്കുന്ന എന്റെ ചിത്രം സ്വർണ കടത്ത് പ്രതി സ്വപ്‌ന എന്ന പേരിൽ പ്രചരിക്കുന്നു; വ്യാജ പ്രചരണത്തിനെതിരെ തുറന്ന പ്രതികരണവുമായി ഒ.ഐ.സി.സി പ്രവർത്തക ഷീജ നടരാജ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ തെറ്റായ ചിത്രം പ്രചരിപ്പിച്ചതിനെതിരെ പര്യസ്യപ്രതികരണവുമായി ഒ.ഐ.സി.സി പ്രവർത്തക ഷീജ നടരാജ് രംഗത്ത്. സ്വപ്ന ഹൈദരാലി ഷിഹാബ് തങ്ങളോടൊപ്പം എന്ന വ്യാജേന സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത് ഒ.ഐ.സി.സി പ്രവർത്തക ഷീജ നടരാജിന്റെ ചിത്രം. സംഭവത്തിൽ പ്രതികരണവുമായി ഷീജ നടരാജൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്?. 

ഷീജ നടരാജ് ഫേസ്‌ബുക്കിൽ പങ്കുവെച്ച വിശദീകരണം:

പ്രിയരേ...ഞാൻ ഷീജ നടരാജ്. ബഹ്‌റൈനിൽ ആണുള്ളത്. ഇവിടെ ഒ.ഐ.സി.സി ഉൾപ്പെടെ സാമൂഹ്യ സംഘടനകളിൽ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതൽ ഞാനും ബഹുമാനപ്പെട്ട പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മറ്റു ചിലരും കൂടി നിൽക്കുന്ന ഒരു ഫോട്ടോ തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽ പെട്ടു.

2016 മാർച്ച് മാസത്തിൽ ബഹ്‌റൈനിൽ ബഹുമാനപ്പെട്ട തങ്ങൾ വന്നപ്പോൾ അദ്ദേഹത്തെ സഹപ്രവർത്തകർക്ക് ഒപ്പം സന്ദർശിച്ച ഫോട്ടോ ആയിരുന്നു അത്. ഇപ്പൊൾ പലരും അത് പ്രചരിപ്പിക്കുന്നത്, എന്നെ സ്വപ്ന സുരേഷ് എന്ന് പറഞ്ഞാണ്. ഈ പ്രചരണം നടത്തുന്ന ആളുകളുടെ പേരിൽ എനിക്ക് നിയമനടപടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്ന് അറിയിക്കുന്നു.സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തിന് ഉമ്മൻ ചാണ്ടിയുമായി ബന്ധമുണ്ടെന്ന തരത്തിൽ തന്റെ ചിത്രം പ്രചരിപ്പിച്ചതിനെതിരെ കെ.എസ്.യു നേതാവ് സച്ചിൻ മാത്യൂവും രംഗത്തെത്തിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP