Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങളിൽ ഞാൻ സന്തോഷിക്കുന്നില്ല; സോളാർ വിവാദത്തിൽ യുഡിഎഫ് സർക്കാരിന്റെയും സ്വർണ്ണക്കടത്ത് കേസിൽ എൽഡിഎഫ് സർക്കാരിന്റെയും സമീപന വ്യത്യാസം ജനം തിരിച്ചറിയും; സത്യം പുറത്തുവരാൻ സിബിഐ അന്വേഷണം വേണമെന്നും ഉമ്മൻ ചാണ്ടി ഫേസ്‌ബുക്ക് പോസ്റ്റിൽ

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങളിൽ ഞാൻ സന്തോഷിക്കുന്നില്ല; സോളാർ വിവാദത്തിൽ യുഡിഎഫ് സർക്കാരിന്റെയും സ്വർണ്ണക്കടത്ത് കേസിൽ എൽഡിഎഫ് സർക്കാരിന്റെയും സമീപന വ്യത്യാസം ജനം തിരിച്ചറിയും; സത്യം പുറത്തുവരാൻ സിബിഐ അന്വേഷണം വേണമെന്നും ഉമ്മൻ ചാണ്ടി ഫേസ്‌ബുക്ക് പോസ്റ്റിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങളിൽ താൻ സന്തോഷിക്കുന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്നാൽ, അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള തന്റെയും സർക്കാരിന്റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങൾ തിരിച്ചറിയും. ഈ ആരോപണങ്ങളിൽ നിന്ന് പുറത്തുവരാൻ സിബിഐ അന്വേഷണമാണ് ഏറ്റവും ഉചിതം. സത്യം പുറത്തുവരണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
താൻ ദൈവവിശ്വാസിയാണെന്നും തനിക്ക് ആരോടും പരിഭവമില്ലെന്നും സോളാർ കേസിൽ സത്യം ജയിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

സ്വർണകള്ളക്കടത്തിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ വൻ വിവാദത്തിലാക്കി വാർത്തകൾ വന്നുകൊണ്ടിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിൽ 2013ൽ ഉണ്ടായ സോളാർ വിവാദം ഓർത്തുപോയി. അതിന്റെ കേന്ദ്രബിന്ദു ഞാനായിരുന്നല്ലോ.

സോളാർ ഇടപാടുകൊണ്ട് ഒരു രൂപപോലും സർക്കാരിനു നഷ്ടമുണ്ടായില്ല. ഒരു രൂപയുടെ ആനുകൂല്യം തട്ടിപ്പുനടത്തിയ കമ്പനിക്കു സർക്കാർ നല്കിയിട്ടില്ല. തട്ടിപ്പിന് ഇരയായവരുടെ പരാതി അനുസരിച്ച് വഞ്ചാനാക്കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു.

2006ലെ ഇടതുസർക്കാർ ഇതേ കമ്പനി തട്ടിപ്പു നടത്തിയപ്പോൾ കേവലം സിവിൽ കേസ് മാത്രമേ എടുത്തിട്ടുള്ളു. വിവാദ വ്യക്തിയുമായി 3 പേർ ടെലിഫോണിൽ സംസാരിച്ചു എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഉണ്ടായ പരാതി. 3 പേരെയും ജോലിയിൽ നിന്ന് ഒഴിവാക്കി.
എന്നിട്ടും ഇടതുപക്ഷം സമരവുമായി മുന്നോട്ടുപോയി. മുഖ്യമന്ത്രിയുടെ രാജിക്കുവേണ്ടി സെക്രട്ടേറിയറ്റ് വളയൽ വരെ നടത്തി. അധികാരത്തിൽ വന്ന് 4 വർഷം കഴിഞ്ഞിട്ടും ഇടതുസർക്കാരിന്, യുഡിഎഫ് കാലത്ത് എടുത്തതിന് അപ്പുറത്തേക്ക് ഒന്നും ചെയ്യുവാൻ സാധിച്ചില്ല.

സോളാർ കമ്മീഷൻ റിപ്പോർട്ട് വിവാദ കമ്പനിയുടെ പ്രതി എഴുതിയ കത്തുമാത്രം കേന്ദ്രീകരിച്ചായിരുന്നു. ആ കത്ത് ഹൈക്കോടതി റിപ്പോർട്ടിൽ നിന്ന് നീക്കം ചെയ്തു. ഗവണ്മന്റിന് എന്തെങ്കിലും നഷ്ടമുണ്ടായോ എന്ന ചോദ്യത്തിന് കമ്മീഷനെ വച്ചതിലൂടെ ഉണ്ടായ നഷ്ടമാണ് ചൂണ്ടിക്കാട്ടിയത്. പ്രതിപക്ഷ കക്ഷികൾ എല്ലാവരും കൂടി സമരം ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വച്ചത് സുതാര്യത ആഗ്രഹിച്ച യുഡിഎഫ് സർക്കാർ ഒരു നഷ്ടമായി കാണുന്നില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഇപ്പോൾ ഉയർന്നുവന്ന ആരോപണങ്ങളിൽ ഞാൻ സന്തോഷിക്കുന്നില്ല. പക്ഷേ അന്നത്തെ ആരോപണങ്ങളോടും അതിനോടുള്ള എന്റെയും സർക്കാരിന്റെയും സമീപനവും ഇന്നത്തെ ആരോപണങ്ങളിൽ മുഖ്യമന്ത്രി പ്രകടിപ്പിക്കുന്ന അസ്വസ്ഥതയും ജനങ്ങൾ തിരിച്ചറിയും.

ഈ ആരോപണങ്ങളിൽ നിന്ന് പുറത്തുവരാൻ സിബിഐ അന്വേഷണമാണ് ഏറ്റവും ഉചിതം. സത്യം പുറത്തുവരണം. കേരളം മഹാമാരിയെ നേരിടുന്ന സന്ദർഭം കൂടിയാണിത്.

ഞാൻ ഒരു ദൈവവിശ്വാസിയാണ്. എനിക്ക് ആരോടും പരിഭവമില്ല. എനിക്കുവേണ്ടി വളരെയധികം പേർ പ്രാർത്ഥിക്കുന്നുണ്ട്. സത്യം ജയിക്കും. എല്ലാവർക്കും നന്ദി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP