Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പാർവതിക്ക് തിരക്കഥ നൽകി ആറുമാസം കഴിഞ്ഞിട്ടും നോ പോലും പറയാതെ അപമാനിച്ചു; അഞ്ജലിയോട് ഈ കാര്യം പറയുകയും അഞ്ജലി അത് പാർവതിയോട് ചോദിക്കുകയും ചെയ്യുകയുണ്ടായി; ഡബ്യു.സി.സിക്കെതിരെ പൊട്ടിത്തെറിച്ച് വിധു വിൻസന്റ്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഡബ്യു.സി.സി അംഗങ്ങളിൽ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നടിച്ച് വിധു വിൻസെന്റ്. നടി പാർവതി, റിമ കല്ലിങ്കൽ, തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവരുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിധുവിന്റെ വിമർശനം. സ്റ്റാൻഡ് അപ്പിന്റെ തിരക്കഥ പാർവതിക്ക് നൽകി ആറുമാസം കാത്തിരുന്നെന്നും അവസാനം ഒരു നോ പോലും പറയാതെ തന്നെ അപമാനിച്ചു എന്നുമാണ് ഡബ്ല്യൂസിസിക്ക് അയച്ച കത്തിൽ വിധു പറയുന്നത്.

സ്റ്റാൻഡ് അപ്പിനായി നിർമ്മാതാക്കളെ അന്വേഷിക്കുന്നതിന് ഇടയിലാണ് ഗൾഫിലുള്ള സുഹൃത്ത് മറ്റ് മൂന്ന് പേരുമായി ചേർന്ന് സിനിമ നിർമ്മിക്കാമെന്ന് വിധുവിനോട് പറയുന്നത്. പാർവ്വതിയെ കാസ്റ്റ് ചെയ്താൽ കുറച്ചു കുടി വലിയ ക്യാൻവാസിൽ സിനിമ നിർമ്മിക്കാം എന്നൊരു നിർദ്ദേശവും അവർ പറഞ്ഞു. തുടർന്നാണ് വിധു പാർവതിയെ സമീപിച്ചത്.

'പാർവതിക്ക് തിരക്കഥ നൽകി ആറു മാസത്തോളം കാത്തിരുന്നു. ഒരു സംസാരത്തിൽ അഞ്ജലിയോട് ഈ കാര്യം പറയുകയും അഞ്ജലി അത് പാർവതിയോട് ചോദിക്കുകയും ചെയ്യുകയുണ്ടായി. അഞ്ജലിയുടെ നിർദ്ദേശ പ്രകാരം പാർവതിയെ വീണ്ടും ബന്ധപ്പെട്ടപ്പോൾ ഉയരെയുടെ സെറ്റിൽ വെച്ച് കാണാം എന്ന് മറുപടി കിട്ടി. അതിൽ പ്രകാരം പാർവ്വതിയെ ഉയരെയുടെ സെറ്റിൽ പോയി കണ്ടു.

സ്‌ക്രിപ്റ്റ് വായിച്ചിട്ട് പറയാം എന്നായിരുന്നു പാർവതിയുടെ മറുപടി. മാസങ്ങൾ കഴിഞ്ഞിട്ടും ചെയ്യാമെന്നോ പറ്റില്ലെന്നോ ഉള്ള മറുപടി ഉണ്ടായില്ല എന്ന് കണ്ടപ്പോൾ അത് ഉപേക്ഷിച്ചു. ഒരു 'NO' പറയാൻ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാൻ എന്ന് മനസിലാക്കിയപ്പോളുണ്ടായ അപമാനം ഓർത്തെടുക്കാൻ വയ്യ'.- വിധു കത്തിൽ കുറിച്ചു.

ദീദി ദാമോദരൻ പരസ്യമായി തന്നോടുള്ള എതിർപ്പ് പലരോടും പ്രകടിപ്പിച്ചിട്ടുണ്ടെന്നും കുറിപ്പിലുണ്ട്. ഉണ്ണികൃഷ്ണനോടല്ല തനിക്ക് പ്രശ്‌നമെന്നും വിധു വിൻസെന്റിനോടാണ് എന്നാണ് ഒരവസരത്തിൽ ദീദി പറഞ്ഞത്. മകളുടെ സിനിമയ്ക്ക് നിർമ്മാതാവാകേണ്ടിയിരുന്ന ആളെ ഞാൻ എന്റെ സിനിമയുടെ നിർമ്മാതാവാക്കിയതിന്റെ പരിഭവമാണോ എന്ന് തനിക്ക് തോന്നിയുണ്ടുണ്ടെന്നാണ് വിധു കുറിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP